ഇറാന്റെ ഭീഷണി: ഇസ്രയേലിനെ സഹായിക്കാൻ അമേരിക്ക, കൂടുതൽ യുദ്ധവിമാനങ്ങളും കപ്പലുകളും പശ്ചിമേഷ്യയിലേക്ക്

ഇറാന്റെ ഭീഷണി: ഇസ്രയേലിനെ സഹായിക്കാൻ അമേരിക്ക, കൂടുതൽ യുദ്ധവിമാനങ്ങളും കപ്പലുകളും പശ്ചിമേഷ്യയിലേക്ക്

ഹിസ്‌ബുള്ള നേതാവ് ഫുവാദ് ഷുക്കുറിനേയും ഇസ്രയേൽ വധിച്ചിരുന്നു. നേരത്തെ തന്നെ ഇസ്രയേലുമായി യുദ്ധത്തിന്റെ വക്കിലായിരുന്ന സംഘത്തെ ഈ ആക്രമണം കൂടുതൽ ചൊടിപ്പിച്ചിട്ടുണ്ട്
Updated on
2 min read

ഹമാസ് രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന ഇറാന്റെ ഭീഷണി നിലനിൽക്കെ ഇസ്രയേലിന്റെ പ്രതിരോധം ശക്തമാക്കാൻ സഹായവുമായി അമേരിക്ക. ഇറാൻ്റെയും അവർ പിന്തുണയ്ക്കുന്ന സായുധ സംഘങ്ങളുടെയും ആക്രമണങ്ങളിൽനിന്ന് ഇസ്രായേലിനെ സംരക്ഷിച്ച് നിർത്താൻ പശ്ചിമേഷ്യയിലേക്ക് കൂടുതൽ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിക്കാനാണ് അമേരിക്കയുടെ പദ്ധതി. ഇസ്മായിൽ ഹനിയയെ തങ്ങളുടെ രാജ്യത്തുവച്ച് കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇസ്രയേലിനെതിരെ ഇറാൻ രംഗത്തുവന്നത്.

ഹനിയയുടെ കൊലപാതകം പശ്ചിമേഷ്യൻ മേഖലയെ വീണ്ടും കലുഷിതമാക്കിയിട്ടുണ്ട്. ഇറാന്റെ അതിഥിയായി രാജ്യത്ത് കഴിയവെയായിരുന്നു ഹമാസ് നേതാവ് ആക്രമിക്കപ്പെട്ടത് എന്നത് സംഭവത്തിന്റെ വ്യാപ്തി വീണ്ടും വർധിപ്പിക്കുന്നു. കൂടാതെ ഹനിയയുടെ കൊലപാതകത്തിന് മണിക്കൂറുകൾ മുൻപ് ലെബനീസ് സായുധ സംഘം ഹിസ്‌ബുള്ളയുടെ നേതാവ് ഫുവാദ് ഷുക്കുറിനേയും ഇസ്രയേൽ വധിച്ചിരുന്നു. നേരത്തെ തന്നെ ഇസ്രയേലുമായി യുദ്ധത്തിന്റെ വക്കിലായിരുന്ന സംഘത്തെ ഈ ആക്രമണം കൂടുതൽ ചൊടിപ്പിച്ചിട്ടുണ്ട്.

ഇറാന്റെ ഭീഷണി: ഇസ്രയേലിനെ സഹായിക്കാൻ അമേരിക്ക, കൂടുതൽ യുദ്ധവിമാനങ്ങളും കപ്പലുകളും പശ്ചിമേഷ്യയിലേക്ക്
ഹനിയ താമസിക്കാറുള്ള മുറി മനസിലാക്കി ബോംബ് സ്ഥാപിച്ചത് രണ്ടു മാസം മുന്‍പ്; റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം, ഹമാസ് നേതാവിന്റെ വധത്തിന് പിന്നില്‍ മൊസാദ്?

ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഏപ്രിൽ 13ന് ഇറാൻ ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന് മുന്നോടിയായി തന്നെ ഈ പ്രദേശത്തെ സൈനിക വിന്യാസം അമേരിക്ക ശക്തമാക്കിയിരുന്നു. എന്നാൽ ലെബനനിലെ ഹിസ്ബുള്ളയിൽ നിന്നുള്ള ഭീഷണി, ഡ്രോണുകളും മിസൈലുകളും തടയാനുള്ള അമേരിക്കയുടെ ഏതൊരു ശ്രമത്തിനും സവിശേഷമായ വെല്ലുവിളികൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഇസ്രയേലുമായി അതിർത്തി പങ്കിടുന്നതും അവരുടെ വിശാലമായ ആയുധശേഖരവുമാണ് അമേരിക്കയ്ക്ക് തിരിച്ചടിയാകുന്നത്.

ഇറാന്റെയും ഹിസ്‌ബുള്ളയുടെയും ഭീഷണി ഇസ്രയേലിന്റെ മേൽ ഉള്ളതിനാൽ, മിസൈൽ പ്രതിരോധ സംവിധാനങ്ങളെയെല്ലാം സജ്ജമാക്കിയിട്ടുണ്ടെന്ന് അമേരിക്ക അറിയിച്ചു. ഇസ്രയേലിനെ പ്രതിരോധിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഉരുക്കുപോലെ ഉറച്ചതാണെന്നും കഴിഞ്ഞ ദിവസം അമേരിക്ക ആവർത്തിച്ചിരുന്നു.

ഇറാന്റെ ഭീഷണി: ഇസ്രയേലിനെ സഹായിക്കാൻ അമേരിക്ക, കൂടുതൽ യുദ്ധവിമാനങ്ങളും കപ്പലുകളും പശ്ചിമേഷ്യയിലേക്ക്
ഇസ്രയേൽ വധിച്ചുവെന്ന് അവകാശപ്പെടുന്ന ഹമാസ് സൈനിക മേധാവി; ആരാണ് മുഹമ്മദ് ഡെയ്‌ഫ്?

ഹനിയയെ വധിച്ചതിന് ഇസ്രയേലിന് കടുത്ത ശിക്ഷ നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി ഭീഷണി മുഴക്കിയിരുന്നു. മരണത്തിൽ അനുശോചിച്ച് ഇറാനിൽ മൂന്നുദിവസത്തെ ദേശീയ ദുഃഖാചരണവും അദ്ദേഹം പ്രഖ്യാപിച്ചു. ജൂലൈ 31-നായിരുന്നു, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിനെത്തിയ ഇസ്മായിൽ ഹനിയയെ താമസിച്ചിരുന്ന മുറിയിൽവച്ച് കൊലപ്പെടുത്തിയത്.

മുറിയിൽ മുൻകൂട്ടി സ്ഥാപിച്ച ബോംബ്, റിമോട്ട് വഴി പ്രവർത്തിപ്പിച്ചാണ് ആക്രമണം നടന്നതെന്ന് കഴിഞ്ഞ ദിവസം ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ ആണെന്ന് അവർ ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നാൽ അമേരിക്കയ്ക്കും ചില പാശ്ചാത്യ രാജ്യങ്ങൾക്കും ഇസ്രയേൽ ഈ ഓപ്പറേഷനെ കുറിച്ചുള്ള വിശദീകരണങ്ങൾ നൽകിയതായി റിപ്പോർട്ടുണ്ട്.

logo
The Fourth
www.thefourthnews.in