ആക്രമിക്കപ്പെടാതിരിക്കാന്‍ ഗാസയില്‍ വെടി നിര്‍ത്തണം; ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്

ആക്രമിക്കപ്പെടാതിരിക്കാന്‍ ഗാസയില്‍ വെടി നിര്‍ത്തണം; ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്

പശ്ചിമേഷ്യൻ മേഖല വലിയ സംഘർഷാവസ്ഥയിലേക്ക് പോകുമോ എന്ന ആശങ്കയിലിരിക്കെയാണ് അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ട് പുറത്തുവരുന്നത്
Updated on
1 min read

ഇസ്രയേലിനെ ആക്രമിക്കുന്നതിൽനിന്ന് ഇറാൻ പിൻതിരിയണമെങ്കിൽ ഏകമാർഗം ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയാണെന്ന് റിപ്പോർട്ട്. മൂന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്. ഹമാസ് രാഷ്ട്രീയ വിഭാഗം നേതാവായിരുന്ന ഇസ്മായിൽ ഹനിയയെ തങ്ങളുടെ രാജ്യാതിർത്തിക്കുള്ളിൽവച്ച് കൊലപ്പെടുത്തിയതിനുള്ള പ്രതികാര നടപടിയെന്ന നിലയ്ക്കാണ് ഇറാൻ ഇസ്രയേലിനെതിരെ ഭീഷണി മുഴക്കിയിരുന്നത്. പശ്ചിമേഷ്യൻ മേഖല വലിയ സംഘർഷാവസ്ഥയിലേക്ക് പോകുമോ എന്ന ആശങ്കയിലിരിക്കെയാണ് അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ടും പുറത്തുവരുന്നത്.

ലെബനൻ ഷിയാ-സായുധ സംഘടനായ ഹിസ്‌ബുള്ളയുടെ നേതാവ് ഫുവാദ് ശുക്കറിനെയും ഹനിയയും കഴിഞ്ഞ മാസമായിരുന്നു കൊലപ്പെടുത്തിയത്. ഇതിൽ ഹനിയയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഈ പശ്ചാത്തലത്തിൽ ഇസ്രയേലിനെതിരെ ഇറാന്റെ ആക്രമണം ഉണ്ടാക്കാമെന്ന് അമേരിക്കയുടെ റിപ്പോർട്ടും ചൊവ്വാഴ്ച പുറത്തുവന്നിരുന്നു.

ഓഗസ്റ്റ് 15ന് ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നിവരുടെ മധ്യസ്ഥതയിൽ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് സംബന്ധിച്ചുള്ള ചർച്ച നടക്കുന്നുണ്ട്. ഈ ചർച്ചയിൽ ഫലം കാണാതിരിക്കുകയോ ചർച്ചകളിൽ ഇസ്രയേൽ ഉദാസീന നിലപാട് സ്വീകരിക്കുകയോ ചെയ്യുന്ന പക്ഷം ഇറാൻ, ഹിസ്‌ബുള്ളയുമായി ചേർന്ന് ഇസ്രയേലിന് നേരെ ആക്രമണം നടത്തിയേക്കുമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

ആക്രമിക്കപ്പെടാതിരിക്കാന്‍ ഗാസയില്‍ വെടി നിര്‍ത്തണം; ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്
പുടിന് വൻ തിരിച്ചടി: 1,000 ചതുരശ്ര കിലോമീറ്റർ റഷ്യന്‍ പ്രദേശം പിടിച്ചെടുത്ത് യുക്രെയ്ൻ സൈന്യം

ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ച ശേഷം ആദ്യമായി, വെടിനിർത്തൽ ചർച്ചകൾക്ക് ഒരു പ്രതിനിധിയെ അയയ്ക്കാൻ ഇറാൻ ആലോചിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. പ്രതിനിധികൾ നേരിട്ട് ചർച്ചകളിൽ പങ്കെടുക്കിലെങ്കിലും തിരശീലയ്ക്ക് പിന്നിൽനിന്ന് കാര്യങ്ങൾ വീക്ഷിക്കും. ചർച്ചകളിൽ ഇറാൻ പരോക്ഷ പങ്ക് വഹിക്കുമോ എന്ന ചോദ്യങ്ങളോട് വാഷിങ്ടൺ, ഖത്തർ, ഈജിപ്ത് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല.

ആക്രമിക്കപ്പെടാതിരിക്കാന്‍ ഗാസയില്‍ വെടി നിര്‍ത്തണം; ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്
'ബൈഡന്റെ പിന്മാറ്റം അട്ടിമറി, കമല ഹാരിസ് വിജയിച്ചാല്‍ രാജ്യം ഇല്ലാതാകും'; ഭരണകൂടത്തെ വിമര്‍ശിച്ച് ട്രംപ്- മസ്‌ക് അഭിമുഖം

റിപ്പോർട്ടിനോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ ഇസ്രയേലിന് കഠിനമായ ശിക്ഷ നൽകുമെന്ന ഭീഷണി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പുറപ്പെടുവിച്ചിരുന്നു. ഇറാന്റെ പ്രാദേശിക നയങ്ങൾ തീരുമാനിക്കുന്നത് ഖമേനി ആയതുകൊണ്ടുതന്നെ ഇസ്രയേലിനെതിരായ ആക്രമണം ആസന്നമായ എന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിശ്വസിക്കുന്നത്. ഒക്ടോബർ ഏഴിന് ശേഷം ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടത് 39,929 പേരാണ്. ഒപ്പം 92,240 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in