'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

പട്ടിണിയുടെ യുദ്ധമെന്ന രീതിയിലേക്ക് ആക്രമണത്തെ എത്തിച്ചതില്‍ നെതന്യാഹുവും ഗാലന്റും ക്രിമിനല്‍ ഉത്തരവാദിത്തം വഹിക്കുന്നു
Updated on
1 min read

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ഇസ്രയേല്‍ മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി). ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ആരോപിച്ചാണ് അന്താരാഷ്ട്ര കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുഹമ്മദ് ഡീഫ് എന്നറിയപ്പെടുന്ന ഹമാസ് സൈനിക മേധാവി മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രിക്കെതിരെയും കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

പട്ടിണിയുടെ യുദ്ധമെന്ന രീതിയിലേക്ക് ആക്രമണത്തെ എത്തിച്ചതില്‍ നെതന്യാഹുവും ഗാലന്റും ക്രിമിനല്‍ ഉത്തരവാദിത്തം വഹിക്കുന്നു എന്നു പറയാന്‍ ന്യായമായ കാരണങ്ങളുണ്ടെന്ന് ഐസിസി പറഞ്ഞു. ഇസ്രയേല്‍ തങ്ങളുടെ അധികാരപരിധിയെ ചോദ്യം ചെയ്തുള്ള അപ്പീലുകള്‍ നിരസിച്ചതായി മൂന്ന് ജഡ്ജിമാരുടെ പാനലായ ഐസിസിയുടെ പ്രീ-ട്രയല്‍ ചേംബര്‍I അതിന്റെ പ്രസ്താവനയില്‍ പറഞ്ഞു.

നെതന്യാഹുവും ഗാലന്റും ഗാസയിലെ സാധാരണക്കാര്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യസഹായം, ഇന്ധനം, വൈദ്യുതി എന്നിവ 'മനഃപൂര്‍വവും അറിഞ്ഞുകൊണ്ടും' നഷ്ടപ്പെടുത്തിയെന്നും ചേംബര്‍ കുറ്റപ്പെടുത്തി.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി
യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

എല്ലാത്തരം പരാതികളും നല്‍കി വാറണ്ട് ഒഴിവാക്കാന്‍ ഇസ്രയേല്‍ ശ്രമിച്ചെങ്കിലും ഇവ ഐസിസി തള്ളിക്കളയുകയായിരുന്നു.

നെതന്യാഹുവിന്‌റെയും ഗാലന്‌റിന്‌റെയും അറസ്റ്റ് വാറണ്ടിനെതിരെ നിരവധി ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് കോടതി തീരുമാനത്തെ അപലപിച്ച് എക്‌സില്‍ പോസ്റ്റ് ചെയ്തു. ഗാസയ്‌ക്കെതിരായ ഇസ്രയേലിന്‌റെ യുദ്ധത്തെ ഭീകര സംഘടനകള്‍ക്കെതിരായ പോരാട്ടമായി ചിത്രീകരിക്കുന്നു- അദ്ദേഹം കുറിച്ചു. 'ഇത് അന്താരാഷ്ട്ര സമൂഹത്തിന്‌റെ ഇരട്ട നലപാടും കാപട്യവും കാണിക്കുന്നതായി' ഇസ്രയേല്‍ മുന്‍പ്രതിരോധ മന്ത്രി അവിഗ്‌ദോര്‍ ലെയ്ബര്‍മാനും എക്‌സില്‍ കുറിച്ചു. തങ്ങളുടെ പൗരന്‍മാരെ സംരക്ഷിച്ചതിന് ഇസ്രയേല്‍ രാജ്യം മാപ്പ് പറയില്ലെന്നും തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ച ഇല്ലാതെ പോരാടാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

logo
The Fourth
www.thefourthnews.in