പശ്ചിമേഷ്യയുടെ നിയന്ത്രണം ഇസ്രയേല്‍ കയ്യടക്കിയാല്‍ എന്തു ചെയ്യും? അറബ് രാഷ്ട്രങ്ങളെ ഒന്നിപ്പിച്ച് പ്രതിരോധം ശക്തമാക്കാന്‍ ഇറാന്‍

പശ്ചിമേഷ്യയുടെ നിയന്ത്രണം ഇസ്രയേല്‍ കയ്യടക്കിയാല്‍ എന്തു ചെയ്യും? അറബ് രാഷ്ട്രങ്ങളെ ഒന്നിപ്പിച്ച് പ്രതിരോധം ശക്തമാക്കാന്‍ ഇറാന്‍

സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ തങ്ങള്‍ക്കൊപ്പം നിര്‍ത്തി അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ഇസ്രയേലിനെ പിന്തിരിപ്പിക്കുക എന്നതാണ് ഇറാന്റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍
Updated on
2 min read

ഇസ്രയേല്‍ കേന്ദ്ര ബിന്ദുവായി പശ്ചിമേഷ്യയില്‍ പുരോഗമിക്കുന്ന സംഘര്‍ഷങ്ങളില്‍ മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മാറ്റാന്‍ ഉതകുന്നതെന്ന് വിലയിരുത്തല്‍. ഹമാസിനെ ലക്ഷ്യമിട്ടെന്ന പേരില്‍ ഗാസയിലും ഹിസ്ബുള്ളയ്ക്ക് എതിരെ ലെബനനിലും നടത്തുന്ന സൈനിക നീക്കങ്ങള്‍ക്കിടെ ഇറാന്‍ ഇസ്രയേലിലേക്ക് നടത്തിയ ആക്രമണമാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്. ഇറാനെതിരെ ഇസ്രയേലിന്റെ പ്രത്യാക്രമണം ഏത് നിമിഷവും പ്രതീക്ഷിക്കുന്ന ഒന്നാണ്. പ്രത്യക്ഷ ആക്രമണത്തിന് മുതിര്‍ന്നില്ലെങ്കിലും ഇറാന്റെ ആണവ കേന്ദ്രങ്ങളും എണ്ണ വ്യവസായങ്ങളേയും ഇസ്രയേല്‍ ലക്ഷ്യമിട്ടേയ്ക്കും എന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍, ദിവസങ്ങള്‍ക്ക് മുന്‍പ് ഇറാന്‍ ജനതയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പുറപ്പെടുവിച്ച വീഡിയോ സന്ദേശം ഇതിനെല്ലാം അപ്പുറത്തേക്ക് ഇസ്രയേല്‍ ചിന്തിച്ചേയ്ക്കുമെന്ന ശക്തമായ സൂചനയും നല്‍കുന്നു.

സമാധാനത്തിന്റെ പാത സ്വീകരിക്കാനാണ് ഇറാന്‍ ശ്രമിച്ചതെങ്കിലും ഇസ്രയേല്‍ ആക്രമിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു എന്നാണ് പെസെഷ്‌കിയാന്റെ വാദം

ഈ സാഹചര്യത്തില്‍ ഇസ്രയേലിനെ പ്രതിരോധിക്കാന്‍ പശ്ചിമേഷ്യയിലെ അറബ് രാജ്യങ്ങളെ ഒന്നിപ്പിക്കാനുള്ള നീക്കങ്ങളുമായി ഇറാന്‍ സജീവമാകുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചുണ്ടിക്കാട്ടുന്നത്. ഇപ്പോഴത്തെ സംഘര്‍ഷങ്ങളുടെ ബാക്കിപത്രമായി പശ്ചിമേഷ്യയുടെ ആകെ നിയന്ത്രണം ഇസ്രയേലിന്റെ കയ്യിലായാലുള്ള അപകടം ചൂണ്ടിക്കാട്ടി അറബ് ലോകത്തിന്റെ ആകെ പിന്തുണ ഉറപ്പാക്കാനാണ് ഇറാന്‍ നീക്കം. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ തങ്ങള്‍ക്കൊപ്പം നിര്‍ത്തി അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ഇസ്രയേലിനെ പിന്തിരിപ്പിക്കുക എന്നതാണ് ഇറാന്റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷിയാ-സുന്നി ആശയധാരകളുടെ പേരില്‍ എന്നും വിഘടിച്ച് നില്‍ക്കുന്നവരാണ് അറബ് രാജ്യങ്ങള്‍. ഇറാന്‍ ഒരു വശത്തും സൗദി അറേബ്യയും മറ്റ് ഗള്‍ഫ് രാജ്യങ്ങളും മറുവശത്തും. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയെ തീവ്രവാദ സംഘടനയായാണ് ഗള്‍ഫ് രാജ്യങ്ങള്‍ കണക്കാക്കുന്നത്. എന്നാല്‍ സ്വതന്ത്ര പലസ്തീന്‍ രാജ്യമെന്ന ആശയത്തില്‍ എല്ലാവരും ഒരു ചേരിയിലാണ്. അതായത് ഇസ്രയേല്‍ നിലപാടിന്റെ എതിര്‍ചേരിയില്‍ ഈ സാഹചര്യമാണ് ഇറാന്‍ ലക്ഷ്യമിടുന്നത്.

പശ്ചിമേഷ്യയുടെ നിയന്ത്രണം ഇസ്രയേല്‍ കയ്യടക്കിയാല്‍ എന്തു ചെയ്യും? അറബ് രാഷ്ട്രങ്ങളെ ഒന്നിപ്പിച്ച് പ്രതിരോധം ശക്തമാക്കാന്‍ ഇറാന്‍
ഇന്ത്യയെ ആശങ്കയിലാക്കുന്ന പശ്ചിമേഷ്യൻ സംഘർഷം; ഇറാൻ- ഇസ്രയേൽ യുദ്ധത്തിന്റെ അനന്തരഫലങ്ങളെന്ത്?

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെ വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത് ജിസിസിയില്‍ ഉള്‍പ്പെട്ട ഖത്തറായിരുന്നു. ഈ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് ഖത്തറുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയെ ഇസ്രയേല്‍ വധിച്ചതില്‍ കടുത്ത അതൃപ്തിയിലാണ് ഖത്തര്‍. ഹിസ്ബുള്ളയ്‌ക്കെതിരെ എന്ന പേരില്‍ ഇസ്രയേല്‍ ഇപ്പോള്‍ ലെബനനിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ നടത്തുന്ന ആക്രമണങ്ങളിലും സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. അതേസമയം, ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ചത് ജിസിസി രാജ്യങ്ങള്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ ഇറാന്റെ ആണവ- എണ്ണ കേന്ദ്രങ്ങളെ ഇസ്രയേല്‍ ആക്രമിക്കുമെന്ന സൂചനകള്‍ അറബ് ലോകത്തെ ആശങ്കയിലാക്കുന്നു. പശ്ചിമേഷ്യയാകെ നിയന്ത്രണത്തില്‍ കൊണ്ടുവരികയാണോ ഇസ്രയേല്‍ ലക്ഷ്യമിടുന്നത് എന്ന സംശയവും അറബ് ലോകത്തിനുണ്ട്.

ഇതെല്ലാം മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ ഇറാന്‍ ശ്രമിക്കുന്നത്. ഖത്തറില്‍ എത്തിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ സൗദിയുടെ വിദേശകാര്യ മന്ത്രിയുമായും ഖത്തര്‍ അമീറുമായും നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്തു കഴിഞ്ഞു. സമാധാനത്തിന്റെ പാത സ്വീകരിക്കാനാണ് ഇറാന്‍ ശ്രമിച്ചതെങ്കിലും ഇസ്രയേല്‍ ആക്രമിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു എന്നാണ് പെസെഷ്‌കിയാന്റെ വാദം. ഗള്‍ഫ് മേഖലയിലെ നിര്‍ണായക ശക്തികളായ സൗദി അറേബ്യയുമായും ഖത്തറുമായും നിലവില്‍ നല്ല ബന്ധങ്ങളിലാണ് ഇറാന്‍. ഇറാന്‍- സൗദി തര്‍ക്കങ്ങള്‍ 2023ല്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ചിരുന്നു. 11 വര്‍ഷങ്ങള്‍ക്ക് ശേഷം മക്കയിലേക്കും മദീനയിലേക്കും ഇറാനില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സൗദി അനുമതി നല്‍കിയതും അതിന് പിന്നാലെയാണ്. ഇറാനുമായി നല്ല ബന്ധം നിലനിര്‍ത്തുന്നത് യെമന്‍ അതിര്‍ത്തിയില്‍ നിന്നുള്ള ഹൂതി ആക്രമണം തടയാന്‍ സഹായിക്കുമെന്നും മേഖലയില്‍ ഇറാന്റെ പ്രഭാവം കുറയുന്നത് അറബ് ലോകത്തിനെ പ്രതികൂലമായി ബാധിക്കുമെന്ന ചിന്തയും സൗദിക്കുണ്ട്.

പശ്ചിമേഷ്യയുടെ നിയന്ത്രണം ഇസ്രയേല്‍ കയ്യടക്കിയാല്‍ എന്തു ചെയ്യും? അറബ് രാഷ്ട്രങ്ങളെ ഒന്നിപ്പിച്ച് പ്രതിരോധം ശക്തമാക്കാന്‍ ഇറാന്‍
ഇസ്രയേലിന്റെ മറുപടിയിലറിയാം പശ്ചിമേഷ്യയുടെ ഭാവി; ഇറാനും സയണിസ്റ്റ് ഭരണകൂടവും നേർക്കുനേർ വരുമ്പോൾ

അടുത്തിടെ ഉണ്ടാക്കിയ കരാറുകള്‍ പ്രകാരം ഇസ്രയേലുമായുള്ള വ്യാപാര ബന്ധം ഉള്‍പ്പെടെ സൗദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ പുതുക്കിയിരുന്നു. അതേസമയം തന്നെ പലസ്തീന്‍ രാഷ്ട്രമെന്ന പരിഹാരത്തിന് അംഗീകാരം നല്‍കാതെ ഇസ്രയേലുമായി ഗുണപരമായ ബന്ധത്തിനില്ലെന്നുമുള്ള നിലാപാടാണ് സൗദി അറേബ്യയ്ക്കുള്ളത്. ഇക്കാര്യം അമേരിക്കയോട് പരസ്യമായി തന്നെ നിരവധി തവണ പറഞ്ഞും കഴിഞ്ഞു.

എന്നാല്‍ ഇറാന്റെ സ്വാധീനം കുറയുന്നത് കാണാന്‍ ആഗ്രഹിക്കുന്നവരും പശ്ചിമേഷ്യയിലുണ്ട്. ടെഹ്‌റാന്‍ അശക്തമായാല്‍ ഇറാന്‍ പിന്തുണയ്ക്കുന്ന ഷിയ സംഘടനകളുടെ നിയന്ത്രണം ഏറ്റെടുക്കാം എന്ന ചിന്തയിലാണ് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അല്‍ സുഡാനി. ഇറാനും ഹിസ്ബുള്ളയും തകര്‍ന്നാല്‍ ലെബനനില്‍ സ്വാധീനം കൂട്ടാമെന്നാണ് ബാഷര്‍ അല്‍ അസദിന്റെ കണക്കുകൂട്ടല്‍. മാത്രമല്ല, ജോര്‍ദാനും ബഹ്‌റൈനും കുവൈറ്റിനും ഇറാനുമായി പ്രശ്‌നങ്ങളുണ്ട്. മുസ്ലിം ബ്രദര്‍ബുഡ് പിന്തുണയുള്ള സംഘങ്ങളെ രാജ്യത്ത് ഇളക്കിവിടാന്‍ ഇറാന്‍ ശ്രമിക്കുന്നുവെന്നാണ് ജോര്‍ദാന്റെ പരാതി. 2020 മുതല്‍ ഇസ്രയേലുമായി നല്ല ബന്ധത്തിലായ ബഹ്‌റൈന്‍ ഇറാന്‍ അനുകൂല പ്രകടനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. കുവൈറ്റ് എണ്ണപാടത്തിന്റെ കാര്യത്തില്‍ ഇറാനുമായി തര്‍ക്കത്തിലാണ്. ഇതൊക്കെ കൊണ്ട് തന്നെ നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ ഇറാനെ പിന്തുണയ്ക്കുന്നതില്‍ ഒറ്റ തീരുമാനത്തിലേക്കെത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കഴിയുന്നില്ല.

പശ്ചിമേഷ്യയുടെ നിയന്ത്രണം ഇസ്രയേല്‍ കയ്യടക്കിയാല്‍ എന്തു ചെയ്യും? അറബ് രാഷ്ട്രങ്ങളെ ഒന്നിപ്പിച്ച് പ്രതിരോധം ശക്തമാക്കാന്‍ ഇറാന്‍
ഗാസയിലെ ഹമാസ് ഗവണ്‍മെന്റ് തലവന്‍ റൗഹി മുഷ്താഹയെ വധിച്ചെന്ന് ഇസ്രയേല്‍; കൊല്ലപ്പെട്ടത് മൂന്നുമാസം മുന്‍പ്

ഇതാണ് സാഹചര്യമെങ്കിലും സൗദി അറേബ്യയും ഖത്തറും വിചാരിച്ചാല്‍ ഇസ്രയേലിനെതിരെ അറബ് ഒരുമ സാധ്യമാകുമെന്നാണ് ഇറാന്‍ കണക്കുകൂട്ടല്‍. അറബ് സമ്മര്‍ദം വന്നാല്‍ ഇസ്രയേലിനെ നിലയ്ക്ക് നിര്‍ത്താന്‍ അമേരിക്ക നിര്‍ബന്ധിതരാകുമെന്നാണ് ഇറാന്റെ കണക്കൂട്ടല്‍. അത് കണക്കാക്കി തന്നെയാണ് ഗര്‍ഫ് രാജ്യങ്ങള്‍ക്ക് സ്വീകാര്യനായ മിതവാദിയായ പ്രധാനമന്ത്രി പെസഷ്‌കിയാനെ ഇറാന്‍ പരമോന്നത നേതൃത്വം ചര്‍ച്ചകള്‍ക്ക് നിയോഗിച്ചതുമെന്നാണ് വിലയിരുത്തലുകള്‍.

logo
The Fourth
www.thefourthnews.in