ജബാലിയ മേഖലയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ; ഒറ്റ രാത്രികൊണ്ട് കൊല്ലപ്പെട്ടത് 29 പേർ, ആശങ്ക പ്രകടിപ്പിച്ച് പലസ്തീന്‍, യുഎന്‍ അധികൃതര്‍

ജബാലിയ മേഖലയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ; ഒറ്റ രാത്രികൊണ്ട് കൊല്ലപ്പെട്ടത് 29 പേർ, ആശങ്ക പ്രകടിപ്പിച്ച് പലസ്തീന്‍, യുഎന്‍ അധികൃതര്‍

ഗാസ സിറ്റിയുടെ വടക്കേ അറ്റത്തുള്ള രണ്ട് പ്രദേശങ്ങളില്‍ ഇസ്രയേല്‍ സൈന്യം ഇന്നലെ പുതിയ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു
Updated on
1 min read

ഗാസയില്‍ ഒറ്റ രാത്രികൊണ്ട് ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 29 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അന്താരാഷ്ട്ര ദുരിതാശ്വാസ ഏജന്‍സി പറഞ്ഞു. ജബാലിയ മേഖലയില്‍ സൈന്യം ശക്തമായ ആക്രമണം തുടരുകയാണ്. എന്‍ക്ലേവിന്‌റെ വടക്കുഭാഗത്തുള്ള, അഭയാര്‍ഥി ക്യാമ്പുകള്‍ ഏറ്റവുമധികമുള്ള ജബാലിയയില്‍ ആകാശത്തുനിന്നും കരയില്‍നിന്നും ആക്രമിക്കുന്നത് തുടരുന്നതായി താമസക്കാര്‍ പറഞ്ഞു.

അതേസമയം ഗാസ സിറ്റിയുടെ വടക്കേ അറ്റത്തുള്ള രണ്ട് പ്രദേശങ്ങളില്‍ ഇസ്രയേല്‍ സൈന്യം ഇന്നലെ പുതിയ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. എന്‍ക്ലേവിന്‌റെ വടക്ക് ഭാഗത്തുള്ള ഈ പ്രദേശങ്ങള്‍ 'അപകടകരമായ പോരാട്ട മേഖല'ആണെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

അധിനിവേശം സുരക്ഷിതമെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങളില്‍ എല്ലാ ദിവസവും ബോംബാക്രമണവും കൊലപാതകങ്ങളും തുടരുന്നതിനാല്‍ എന്‍ക്ലേവിന്‌റെ വടക്കന്‍ പ്രദേശങ്ങളിലേക്ക് മാറരുതെന്നും തെക്കോട്ട് പോകുന്നത് ഒഴിവാക്കണമെന്നും ഗാസയില്‍ ഹമാസിന്‌റെ നിയന്ത്രണത്തിലുള്ള ആഭ്യന്തര മന്ത്രാലയം താമസക്കാരോട് അഭ്യര്‍ഥിച്ചു.

സിവിലിയന്‍ കെട്ടിടങ്ങള്‍ ഉപയോഗിക്കുന്ന ഹമാസിനെതിരെ തങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമാല്‍ അദ് വാന്‍ ആശുപത്രി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം വ്യക്തമായ പലായന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇസ്രയേല്‍ സൈന്യം പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജബാലിയന്‍ മേഖലയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 150 ആണെന്ന് പലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജബാലിയ മേഖലയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ; ഒറ്റ രാത്രികൊണ്ട് കൊല്ലപ്പെട്ടത് 29 പേർ, ആശങ്ക പ്രകടിപ്പിച്ച് പലസ്തീന്‍, യുഎന്‍ അധികൃതര്‍
ജിഎൻ സായിബാബ: ഭരണകൂട ഭീകരതയ്ക്കുമുന്നിൽ ഇടറാത്ത ചോദ്യം

ഗാസയില്‍ സുരക്ഷിതമായ ഒരു മേഖല പോലുമില്ലെന്ന് പലസ്തീന്‍, യുഎന്‍ അധികൃതര്‍ പറയുന്നു. വടക്കന്‍ ഗാസയില്‍ ഭക്ഷണം, ഇന്ധനം, വൈദ്യസഹായം എന്നിവയുടെ കടുത്ത ദൗര്‍ലഭ്യത്തെക്കുറിച്ചും പട്ടിണിക്കുള്ള സാധ്യതയെക്കുറിച്ചും ഇവര്‍ ആശങ്ക പ്രകടിപ്പിച്ചു. ഒരു വര്‍ഷം മുമ്പ് ഇസ്രയേല്‍ ഗാസയില്‍ ആരംഭിച്ച ആക്രമണത്തില്‍ ിതുവരെ 42,000 ല്‍ അധികം പലസ്തീനികളാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു.

logo
The Fourth
www.thefourthnews.in