പിന്നോട്ടില്ല; വടക്കൻ ഗാസയിൽ ആശുപത്രികളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമിട്ട് ഇസ്രയേലിന്റെ മാരക ആക്രമണം

പിന്നോട്ടില്ല; വടക്കൻ ഗാസയിൽ ആശുപത്രികളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമിട്ട് ഇസ്രയേലിന്റെ മാരക ആക്രമണം

രണ്ടാഴ്ചയിലേറെയായി 400,000 പേർ ക്യാമ്പിനുള്ളിൽ ഭക്ഷണമോ വെള്ളമോ ഇല്ലാതെ കുടുങ്ങിക്കിടക്കുകയാണ്
Updated on
1 min read

ഗാസയിൽ ആശുപത്രികളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമിട്ട് ഇസ്രയേലിന്റെ മാരക ആക്രമണം. വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെടുകയും 85 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പ്രദേശത്ത് വീടുകൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ കൂടുതൽ പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, ലെബനനിൽനിന്ന് വിക്ഷേപിച്ച ഡ്രോൺ നേരിട്ട് സിസേറിയയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ പതിച്ചതായി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസും ഇസ്രയേലി സൈന്യവും സ്ഥിരീകരിച്ചു.

പിന്നോട്ടില്ല; വടക്കൻ ഗാസയിൽ ആശുപത്രികളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമിട്ട് ഇസ്രയേലിന്റെ മാരക ആക്രമണം
നമ്മള്‍ ഒറ്റയ്ക്കല്ല ഗയ്‌സ്! ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുള്ളതായി നാസയുടെ ഗവേഷണം

ആളുകൾ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ അന്തിമ മരണസംഖ്യ 50 വരെയാകുമെന്ന് ഗാസയിലെ സർക്കാർ മാധ്യമ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൂടുതൽ ആക്രമണം നടത്താനായി ഹമാസ് അംഗങ്ങൾ സംഘടിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് സൈനിക നടപടികളെന്നാണ് ഏറ്റവും പുതിയ ആക്രമണങ്ങളെക്കുറിച്ച് ഇസ്രയേലിന്റെ വിശദീകരണം. ഇക്കാര്യം പറഞ്ഞ് ഇസ്രയേൽ സൈന്യം ആഴ്ചകളായി ജനസാന്ദ്രതയേറിയ ജബാലിയ അഭയാർഥി ഉപരോധിക്കുകയാണ്. രണ്ടാഴ്ചയിലേറെയായി 400,000 പേർ ക്യാമ്പിനുള്ളിൽ ഭക്ഷണമോ വെള്ളമോ ഇല്ലാതെ കുടുങ്ങിക്കിടക്കുകയാണ്.

പിന്നോട്ടില്ല; വടക്കൻ ഗാസയിൽ ആശുപത്രികളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമിട്ട് ഇസ്രയേലിന്റെ മാരക ആക്രമണം
യഹിയ സിൻവാറിന്റെ കൊലപാതകം ഇസ്രയേല്‍ - ഗാസ യുദ്ധത്തിന്റെ അവസാനമോ?

ഒക്‌ടോബർ അഞ്ച് മുതൽ പ്രദേശത്ത് വിപുലമായ സൈനിക നടപടികൾ നടത്തുകയും വടക്കൻ ഗാസ ഭാഗങ്ങളിൽനിന്ന് സിവിലിയന്മാർക്കായി പലായന ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഡസൻ കണക്കിന് വീടുകൾക്ക് നേരെ ദിവസവും ഇസ്രായേൽ കര- വ്യോമ ആക്രമണങ്ങൾ നടത്തുന്നുണ്ട്.

പ്രദേശത്തെ വാർത്ത- വിനിമയ സംവിധാനങ്ങൾ പൂർണമായും തടസപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. രണ്ടാഴ്ചയ്ക്കിടെ വടക്കൻ ഗാസയിൽ ഇസ്രയേൽ അഴിച്ചുവിട്ട ആക്രമണത്തിൽ 450-ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിതിഗതികൾ കൂടുതൽ വഷളായിട്ടുണ്ട്. ക്യാമ്പ് ഇസ്രയേൽ ടാങ്കുകളാൽ ചുറ്റപ്പെട്ടിരിക്കുകയാണെന്നും, എങ്ങും നാശനഷ്ടങ്ങൾ മാത്രമാണ് കാണാൻ സാധിക്കുന്നതെന്നും ദൃസാക്ഷികൾ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.

പിന്നോട്ടില്ല; വടക്കൻ ഗാസയിൽ ആശുപത്രികളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമിട്ട് ഇസ്രയേലിന്റെ മാരക ആക്രമണം
ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

അവിടെയുള്ള ആശുപത്രികളും ഇസ്രയേൽ സൈന്യം വളഞ്ഞിട്ടുണ്ട്. വടക്കൻ ഗാസയിലെ മൂന്ന് പ്രധാന ആശുപത്രികളായ ഇന്തോനേഷ്യൻ ആശുപത്രി, അൽ-ഔദ ആശുപത്രി, കമാൽ അദ്വാൻ ആശുപത്രി എന്നിവയ്ക്ക് നേരെയാണ് ഇസ്രയേൽ ഉപരോധം ശക്തമാക്കിയത്. ആശുപത്രികൾക്ക് നേരെ ആക്രമണങ്ങളും ശക്തമാണ്.

ഹമാസ് നേതാവ് യഹ്‌യ സിൻവാറിൻ്റെ കൊലപാതകത്തോടെ ഇസ്രയേൽ ഗാസ വംശഹത്യയിൽ നിന്ന് പിന്മാറുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഇല്ലെന്ന സൂചന നൽകിക്കൊണ്ടാണ് ഐഡിഎഫ് ആക്രമണങ്ങൾ ഇപ്പോൾ ശക്തമാക്കുന്നത്.

logo
The Fourth
www.thefourthnews.in