ടെല്‍ അവീവിനു നേര്‍ക്ക് ഹിസ്ബുള്ളയുടെ ആക്രമണം, തിരിച്ചടിയായി തെക്കന്‍ ലെബനനില്‍ ഇസ്രയേലിന്‌റെ ബോംബ് വര്‍ഷം; യുദ്ധഭീതിയില്‍ പശ്ചിമേഷ്യ

ടെല്‍ അവീവിനു നേര്‍ക്ക് ഹിസ്ബുള്ളയുടെ ആക്രമണം, തിരിച്ചടിയായി തെക്കന്‍ ലെബനനില്‍ ഇസ്രയേലിന്‌റെ ബോംബ് വര്‍ഷം; യുദ്ധഭീതിയില്‍ പശ്ചിമേഷ്യ

ലൈബനനിലെ ഹിസ്ബുള്ളയ്‌ക്കെതിരെ പുതിയ ആക്രമണങ്ങള്‍ ആരംഭിച്ചതായും തെക്കന്‍ ലെബനനിലും ബെക്കാ താഴ്വരയിലും ആക്രമണങ്ങള്‍ ശക്തമാക്കുമെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.
Updated on
1 min read

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടതിനുശേഷം ആക്രമണം ശക്തമാക്കി ഇരുരാജ്യങ്ങളും. ടെല്‍ അവീവിനെ ലക്ഷ്യമാക്കി ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഹിസ്ബുള്ള നടത്തി. ഇതിന് തിരിച്ചടിയായി തെക്കന്‍ ലെബനനില്‍ ആക്രമണം വീണ്ടും ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍. രാജ്യത്തിന്‌റെ തെക്ക് ഭാഗത്ത് ഹിസ്ബുള്ളയ്‌ക്കെതിരെ കൂടുതല്‍ സമരങ്ങള്‍ നടത്തുന്നുണ്ടെന്ന് ഐഡിഎഫ് പറഞ്ഞു. ലൈബനനിലെ ഹിസ്ബുള്ളയ്‌ക്കെതിരെ പുതിയ ആക്രമണങ്ങള്‍ ആരംഭിച്ചതായും തെക്കന്‍ ലെബനനിലും ബെക്കാ താഴ്വരയിലും ആക്രമണങ്ങള്‍ ശക്തമാക്കുമെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ഇന്ന് ലെബനനിലുടനീളം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 22 ആണെന്ന് ആരോഗ്യമന്ത്രാലയത്തിന്‌റെ കണക്കുകള്‍ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം നടത്തുന്ന മേഖലകള്‍ ഇന്നലെ രാത്രിമുതല്‍ ഇസ്രയേല്‍ വിപുലീകരിച്ചിട്ടുണ്ട്. ബെയ്‌റൂട്ടിനും മെയ്‌സ്‌റയ്ക്കും തെക്ക് ബീച്ച് റിസോര്‍ട്ടിലും ആദ്യമായി ആക്രമണം നടത്തി.

ടയര്‍ ഉള്‍പ്പെടെ തെക്കന്‍ ലെബനനിലുടനീളം ഇസ്രയേല്‍ മാരകമായ അക്രമണങ്ങള്‍ തുടരുകയാണ്. ഇന്നലെ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഹിസ്ബുള്ള കമാന്‍ഡര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിന്‌റെ ബോംബാക്രമണത്തില്‍ 50 കുട്ടികളടക്കം 560 പേര്‍ ഈ ആഴ്ച കൊല്ലപ്പെട്ടിരുന്നു. ആയിരക്കണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും പതിനായിരങ്ങള്‍ അവരുടെ വീടുകളില്‍നിന്ന് പലായനം ചെയ്യാന്‍ നിര്‍ബനധിതരാവുകയും ചെയ്തു. കഴിഞ്ഞയാഴ്ച നടത്തിയ ആക്രമണത്തിൽ ഹിസ്‌ബുള്ളയുടെ എലൈറ്റ് സൈനിക വിഭാഗമായ റെദ്വാൻ സേനയുടെ തലവൻ ഇബ്രാഹിം അഖീലിനെയും ഇസ്രയേൽ വധിച്ചിരുന്നു.

ടെല്‍ അവീവിനു നേര്‍ക്ക് ഹിസ്ബുള്ളയുടെ ആക്രമണം, തിരിച്ചടിയായി തെക്കന്‍ ലെബനനില്‍ ഇസ്രയേലിന്‌റെ ബോംബ് വര്‍ഷം; യുദ്ധഭീതിയില്‍ പശ്ചിമേഷ്യ
അന്നയുടെ മരണം: ഇവൈ ഇന്ത്യ കമ്പനി പ്രവർത്തിച്ചത് തൊഴിൽ സമയം നിയന്ത്രിക്കുന്ന ലൈസൻസ് ഇല്ലാതെ

പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ ദിനംപ്രതി വഷളാകുന്ന സാഹചര്യത്തിൽ, ലെബനനും ഇസ്രയേലും സംയമനം പാലിക്കാൻ ഐക്യരാഷ്ട്രസഭ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ തുടർച്ചയായി ലെബനൻ കേന്ദ്രീകരിച്ച് നടക്കുന്ന ആക്രമണങ്ങൾ ഒരു തുറന്ന യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന ആശങ്കയിലാണ് ആഗോളനേതാക്കൾ. ഇറാനും അവർ പിന്തുണയുള്ള ഹിസ്‌ബുള്ള, യെമനിലെ ഹൂതികൾ ഉൾപ്പെടെയുള്ള പ്രോക്സി സംഘടനകളും സംഘർഷത്തിന്റെ ഭാഗമാകുമോ എന്ന ചോദ്യവും സജീവമാണ്.

logo
The Fourth
www.thefourthnews.in