ലെബനനില്‍ കരയുദ്ധം ആരംഭിച്ച് ഇസ്രയേല്‍; സൈനിക നീക്കം ലോകരാഷ്ട്രങ്ങളുടെ അഭ്യര്‍ഥന നിരാകരിച്ച്, പ്രതിരോധിക്കുമെന്ന് ഹിസ്ബുള്ള

ലെബനനില്‍ കരയുദ്ധം ആരംഭിച്ച് ഇസ്രയേല്‍; സൈനിക നീക്കം ലോകരാഷ്ട്രങ്ങളുടെ അഭ്യര്‍ഥന നിരാകരിച്ച്, പ്രതിരോധിക്കുമെന്ന് ഹിസ്ബുള്ള

ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന തെക്കൻ ലെബനനിലെ ഹിസ്‌ബുള്ള സാന്നിധ്യമുള്ള മേഖലകളെന്ന് സയണിസ്റ്റ് ഭരണകൂടം കരുതുന്ന മേഖലകളിലാണ് സൈന്യം പരിശോധന ആരംഭിച്ചിരിക്കുന്നത്
Updated on
1 min read

പശ്ചിമേഷ്യന്‍ മേഖലയെ സംഘര്‍ഷ ഭീതിയുടെ കയങ്ങളിലേക്ക് തള്ളിവിട്ട് ലെബനനില്‍ കരയാക്രമണവുമായി ഇസ്രയേല്‍. തെക്കന്‍ ലെബനനിലെ ചില ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് കരസൈനിക നീക്കം നടത്തുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഹിസ്ബുള്ളയുമായുള്ള യുദ്ധം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് ചൊവാഴ്ച പുലര്‍ച്ചയോടെ സൈനിക നീക്കം ആരംഭിച്ചത്. തെക്കന്‍ ലെബനനിലെ പലസ്തീന്‍ അഭയാര്‍ഥി ക്യാംപിന് നേരെയുള്‍പ്പെടെ ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന തെക്കൻ ലെബനനിലെ ഹിസ്‌ബുള്ള സാന്നിധ്യമുള്ള മേഖലകളെന്ന് ഇസ്രയേല്‍ ആരോപിക്കുന്ന മേഖലകളിലാണ് സൈന്യം പരിശോധന ആരംഭിച്ചിരിക്കുന്നത്. വ്യോമസേനയുടെയും ആർട്ടിലറി വിഭാഗത്തിന്റെയും പിന്തുണയോടുകൂടിയാണ് കരമാര്‍ഗമുള്ള ഇസ്രയേലിന്റെ ആക്രമണം. ലെബനനിലെ കരയാക്രമണം “പരിമിതവും പ്രാദേശികവൽക്കരിക്കപ്പെട്ടതും” ആണെന്നും ഇസ്രയേലിന്റെ ചൊവ്വാഴ്ചത്തെ പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞദിവസമാണ് ഇസ്രയേലി മന്ത്രിസഭ സൈനിക നീക്കത്തിന് അനുവാദം നൽകിയത്. ഇസ്രയേലിന്റെ ലെബനൻ അതിർത്തിയിൽനിന്ന് ഹിസ്‌ബുള്ളയുടെ ആക്രമണം കാരണം കുടിയൊഴിയേണ്ടിവന്നവർക്ക് സുരക്ഷിതമായ പുനരധിവാസം ഒരുക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് ഗാസയിൽ കേന്ദ്രീകരിച്ചിരുന്ന ആക്രമണങ്ങൾ കഴിഞ്ഞ രണ്ടാഴ്ചയായി ലെബനനിലേക്ക് ഇസ്രയേൽ മാറ്റിയത്.

ലെബനനില്‍ കരയുദ്ധം ആരംഭിച്ച് ഇസ്രയേല്‍; സൈനിക നീക്കം ലോകരാഷ്ട്രങ്ങളുടെ അഭ്യര്‍ഥന നിരാകരിച്ച്, പ്രതിരോധിക്കുമെന്ന് ഹിസ്ബുള്ള
ലെബനനിലേക്ക് കര അധിനിവേശം? ഹിസ്‌ബുള്ളയ്‌ക്കെതിരായ യുദ്ധം അടുത്ത ഘട്ടത്തിലേക്കെന്ന് ഇസ്രയേൽ

നിലവിലെ കരയാക്രമണങ്ങളെ കുറിച്ച് അമേരിക്കയെ ഇസ്രയേൽ ബോധിപ്പിച്ചിട്ടുണ്ട്. ഹിസ്‌ബുള്ള കേന്ദ്രങ്ങളിൽ പരിമിതമായ ആക്രമണമായിരിക്കും ഇസ്രയേൽ നടത്തുകയെന്ന് അവർ അറിയിച്ചതായി അമേരിക്കൻ ആഭ്യന്തര വകുപ്പ് വക്താവ് മാത്യു മില്ലർ പറഞ്ഞിരുന്നു. ഹിസ്‌ബുള്ളയും ഇസ്രയേൽ സൈന്യവും ഇതുവരെ നേരിട്ട് ഏറ്റുമുട്ടിയതായി റിപ്പോർട്ട് ഇല്ലെങ്കിലും ഐ ഡി എഫിനെ നേരിടാൻ തങ്ങൾ സജ്ജമാണെന്ന് ലെബനൻ ഷിയാ സായുധ സംഘം പ്രതികരിച്ചിരുന്നു.

ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രയേൽ കഴിഞ്ഞദിവസം നടത്തിയ വ്യോമാക്രമണത്തിൽ മാത്രം 95 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിന്റെ വ്യോമാക്രമങ്ങളുടെ ഭാഗമായി ഏകദേശം ഒരുലക്ഷത്തോളം പേർ ലെബനനിൽനിന്ന് പലായനം ചെയ്തതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

അതിനിടെ, സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലും ഇസ്രയേല്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ദമസ്‌കസിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ മാധ്യമങ്ങളുടെള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലെബനനില്‍ കരയുദ്ധം ആരംഭിച്ച് ഇസ്രയേല്‍; സൈനിക നീക്കം ലോകരാഷ്ട്രങ്ങളുടെ അഭ്യര്‍ഥന നിരാകരിച്ച്, പ്രതിരോധിക്കുമെന്ന് ഹിസ്ബുള്ള
നസ്റുള്ളയെ കൊലപ്പെടുത്തിയത് യുഎസ് നിർമിത ആയുധങ്ങൾ കൊണ്ട്; ഉപയോഗിച്ചത് ബങ്കറുകള്‍ നശിപ്പിക്കാന്‍ ശേഷിയുള്ള മാർക്ക് 84 സീരീസ് ബോംബുകൾ

കഴിഞ്ഞ 13 ദിവസമായി ഹിസ്ബുള്ളയും ഇസ്രയേൽ സൈന്യവും തമ്മിലുള്ള ആക്രമണത്തിൽ വലിയ വർധനവുണ്ടായിരുന്നു. ഹിസ്ബുള്ള അംഗങ്ങൾക്കെതിരെ പേജറുകളും വാക്കി-ടോക്കികളും ഉപയോഗിച്ച് ആരംഭിച്ച ആക്രമണങ്ങളിൽ അൻപതിലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പിന്നാലെ വർഷങ്ങൾക്കിടെയുള്ള ഏറ്റവും വലിയ വ്യോമാക്രമണം പരമ്പരയും ഇസ്രയേൽ ലെബനനിൽ നടത്തിയിരുന്നു. ഹസൻ നസ്റള്ള ഉൾപ്പെടെ ഹിസ്‌ബുള്ളയുടെ നിരവധി മുതിർന്ന നേതാക്കളെയും ഇസ്രയേൽ വധിച്ചു. അതിനുപിന്നാലെ ആരംഭിച്ചിരിക്കുന്ന കര അധിനിവേശം എന്തൊക്കെ പ്രത്യാഘാതങ്ങളാകും പശ്ചിമേഷ്യയിൽ ഉണ്ടാക്കുകയെന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.

logo
The Fourth
www.thefourthnews.in