വെടിനിർത്തലിന് ഇസ്രയേല്‍ ഇല്ല; ലക്ഷ്യം കൈവരിക്കുന്നതുവരെ ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം തുടരുമെന്ന് നെതന്യാഹു

വെടിനിർത്തലിന് ഇസ്രയേല്‍ ഇല്ല; ലക്ഷ്യം കൈവരിക്കുന്നതുവരെ ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം തുടരുമെന്ന് നെതന്യാഹു

ഹിസ്ബുള്ളയെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങള്‍ നിലവില്‍ കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍
Published on

ലക്ഷ്യങ്ങളെല്ലാം നേടുന്നതുവരെ ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണങ്ങള്‍ തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തലിനുള്ള സാധ്യതകളെല്ലാം തള്ളുന്നതാണ് നെതന്യാഹുവിന്റെ പ്രസ്താവന. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി മീറ്റിങ്ങില്‍ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തിയ ശേഷമായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. അമേരിക്കയും മറ്റ് യൂറോപ്യൻ രാജ്യങ്ങളും ചർച്ചകള്‍ക്കായി 21 ദിവസത്തേക്ക് ഏറ്റുമുട്ടല്‍ നിർത്തിവെക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു.

നെതന്യാഹുവിന്റെ പ്രസ്താവനയ്ക്ക് തൊട്ടുമുൻപായിരുന്നു ഇസ്രയേല്‍ ഹിസ്ബുള്ളയുടെ ഡ്രോണ്‍ കമാൻഡറെ വധിച്ചത്.

ഹിസ്ബുള്ളയെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങള്‍ നിലവില്‍ കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. ആക്രമണങ്ങള്‍ തടുക്കുക എന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ലക്ഷ്യത്തിന് കടുത്ത വെല്ലുവിളിയാണ് നെതന്യാഹുവിന്റെ പ്രസ്താവന ഉയർത്തുന്നത്. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇതിനോടകം തന്നെ ലെബനനില്‍ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സമ്പൂർണ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ കടക്കാനുള്ള സാധ്യതകളും ഇതോടെ വർധിച്ചിരിക്കകയാണ്.

വെടിനിർത്തലിന് ഇസ്രയേല്‍ ഇല്ല; ലക്ഷ്യം കൈവരിക്കുന്നതുവരെ ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം തുടരുമെന്ന് നെതന്യാഹു
'ഞങ്ങളുടെ പദ്ധതികൾ കാണാനിരിക്കുന്നതേയുള്ളൂ'; ഫ്രാൻസും അമേരിക്കയും മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം തള്ളി ഇസ്രയേൽ

നെതന്യാഹു നിലപാട് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെ തന്നെ ബെയ്‌റൂട്ടില്‍ വ്യോമാക്രമണം നടന്നിരുന്നു. ഹിസ്ബുള്ളയുടെ ശക്തമായ സാന്നിധ്യമുള്ള മേഖലകളിലെ കെട്ടിടങ്ങള്‍ തകർന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. മുഹമ്മദ് ഹുസൈൻ സുരൂറിനെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും വാർത്തകളോട് പ്രതികരിക്കാൻ ഹിസ്ബുള്ള തയാറായിട്ടില്ല. രണ്ട് പേർ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളതായാണ് ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.

മുതിർന്ന ഹിസ്ബുള്ള കമാൻഡർമാരെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു കഴിഞ്ഞ ഒരുവാരത്തോളമായി ഇസ്രയേല്‍ നടത്തുന്നത്. കിഴക്കൻ ലെബനനിലുണ്ടായ ആക്രമണത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതല്‍‌പേരും സിറിയൻ അഭയാർത്ഥികളാണെന്നാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ ലെബനനില്‍ 630 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ നാലില്‍ ഒന്നും സ്ത്രീകളും കുട്ടികളുമാണെന്നാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.

വെടിനിർത്തലിന് ഇസ്രയേല്‍ ഇല്ല; ലക്ഷ്യം കൈവരിക്കുന്നതുവരെ ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം തുടരുമെന്ന് നെതന്യാഹു
ടെല്‍ അവീവിനു നേര്‍ക്ക് ഹിസ്ബുള്ളയുടെ ആക്രമണം, തിരിച്ചടിയായി തെക്കന്‍ ലെബനനില്‍ ഇസ്രയേലിന്‌റെ ബോംബ് വര്‍ഷം; യുദ്ധഭീതിയില്‍ പശ്ചിമേഷ്യ

ഏറ്റുമുട്ടല്‍ താല്‍ക്കാലികമായി നിർത്തിവെക്കാമെന്ന നിർദേശത്തോട് ഹിസ്ബുള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല. ലെബനന്റെ താല്‍ക്കാലിക പ്രധാനമന്ത്രിയായ നജീബ് മികാതി നിർദേശം സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും സർക്കാരിന് ഹിസ്ബുള്ളയ്ക്ക് മുകളില്‍ സ്വാധീനമില്ല.

ഗാസയില്‍ വെടിനിർത്തലുണ്ടായാല്‍ മാത്രമെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുവെന്ന നിലപാടാണ് ഹിസ്ബുള്ള സ്വീകരിച്ചിട്ടുള്ളത്. അമേരിക്ക, ഈജിപ്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍പോലും സംഭവിക്കാത്ത ഒന്നാണിത്.

ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതുവരെ ഗാസയിലെ ആക്രമണവും തുടരുമെന്ന് നെതന്യാഹു വ്യക്തമാക്കിയിരുന്നു. യുഎൻ ജനറല്‍ അസംബ്ലിയുടെ ഭാഗമായി ലോകനേതാക്കളെ കാണാൻ നെതന്യാഹു തയാറായേക്കും.

logo
The Fourth
www.thefourthnews.in