ബെയ്‌റൂട്ടിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം; കെട്ടിടത്തിനുനേരേ നടത്തിയ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂട്ടിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം; കെട്ടിടത്തിനുനേരേ നടത്തിയ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

സംഘര്‍ഷം രൂക്ഷമായതിനുശേഷം ഇതാദ്യമായാണ് ബെയ്‌റൂട്ടിലെ ജനവാസ കേന്ദ്രത്തിനുനേരേ ഇസ്രയേല്‍ ആക്രമണം നടത്തുന്നത്
Updated on
1 min read

ബെയ്‌റൂട്ടിലെ ഒരു കെട്ടിടത്തില്‍ ഇന്ന് പുലര്‍ച്ചെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുറഞ്ഞത് നാല് പേര്‍ കൊല്ലപ്പെട്ടു. സംഘര്‍ഷം രൂക്ഷമായതിനുശേഷം ഇതാദ്യമായാണ് ബെയ്‌റൂട്ടിലെ ജനവാസ കേന്ദ്രത്തിനുനേരെ ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. ബെയ്‌റൂട്ടിലെ കോല ജില്ലയിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ മുകളിലത്തെ നിലയിലായാണ് ആക്രമണമുണ്ടായത്.

കോല ജില്ലയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ മൂന്ന് നേതാക്കള്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് പലസ്തീന്‍(പിഎഫ്എല്‍പി) പറഞ്ഞതായി വര്‍ത്താഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച വൈകിട്ട് ബെയ്‌റൂട്ടിന്‌റെ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രയേലി ഡ്രോണുകള്‍ ആക്രമണം നടത്തുന്നുണ്ടെന്ന് ഇന്ത്യ ടുഡേ ടിവിയുടെ ഇന്ത്യന്‍ റിപ്പോര്‍ട്ടര്‍ അഷ്‌റഫ് വാനി റിപ്പോര്‍ട്ട് ചെയ്തു. ബെയ്‌റൂട്ടില്‍ ആക്രമണം നടത്തിയശേഷം ലെബനനിലെ ബെക്കാ മേഖലയില്‍ ആക്രമണം നടത്തുകയായിരുന്നെന്ന് ഇസ്രയേല്‍ സൈന്യത്തെ ഉദ്ധരിച്ച് ഇസ്രയേല്‍ പത്രം ഇസ്രയേല്‍ ഹയോം റിപ്പോര്‍ട്ട് ചെയ്തു.

ബെയ്‌റൂട്ടിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം; കെട്ടിടത്തിനുനേരേ നടത്തിയ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു
ഇറാനെ ആശയക്കുഴപ്പത്തിലാക്കുന്ന ഹസൻ നസ്‌റുള്ള കൊലപാതകം

പടിഞ്ഞാറന്‍ ഗലീലിയും ഹൈഫയും ഉള്‍പ്പെടെ വടക്കന്‍ ഇസ്രയേലിലെ പല നഗരങ്ങളിലും ഞായറാഴ്ച വൈകിട്ട് മുതല്‍ സൈറണുകള്‍ കേള്‍ക്കാമായിരുന്നു. ലെബനനില്‍നിന്ന് വിക്ഷേപിച്ച ഒരൊറ്റ മിസൈലാണ് സൈറണുകള്‍ക്കു കാരണമായതെന്ന് ഇസ്രയേല്‍ ഡിഫെന്‍സ് ഫോഴ്‌സ്(ഐഡിഎഫ്) പറഞ്ഞു. ഇത് വ്യോമപ്രതിരോധ സംവിധാനം തടഞ്ഞു.

യുദ്ധവിമാനങ്ങള്‍, പവര്‍പ്ലാന്‌റുകള്‍, റാസ് ഇസ തുറമുഖം, യെമനിലെ ഹൊദൈദ തുറമുഖങ്ങള്‍ തുടങ്ങിയവയാണ് വ്യോമാക്രമണത്തില്‍ ലക്ഷ്യമിട്ടതെന്ന് ഐഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം നടന്ന വ്യോമാക്രണത്തില്‍ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ കൊലപ്പെടുത്തിയതിനു പിന്നാലെ സെന്‍ട്രല്‍ കൗണ്‍സില്‍ കമാന്‍ഡര്‍ നബീല്‍ കൗക്കിനെയും ഇസ്രയേല്‍ സൈന്യം വധിച്ചു. ഹസൻ നസറുള്ളയെക്കുറിച്ചുള്ള സൂചനകള്‍ ഇസ്രയേലിന് ലഭിച്ചത് ഇറാനിയൻ ചാരനില്‍ നിന്നാണെന്ന റിപ്പോർട്ടുകളുമുണ്ട്.

ശനിയാഴ്ച ലെബനനിലെ പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് നസറുള്ളയെ കൊലപ്പെടുത്തിയ വിവരം ഇസ്രയേല്‍ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) പ്രഖ്യാപിച്ചത്. വ്യോമാക്രമണത്തില്‍ നസറുള്ള കൊല്ലപ്പെട്ടന്നും ഇനി ലോകത്തെ ഭീകരതയിലാഴ്ത്താൻ സാധിക്കില്ലെന്നുമായിരുന്നു ഐഡിഎഫിന്റെ പ്രഖ്യാപനം. ഇസ്രയേല്‍ അവകാശവാദമുയർത്തി മണിക്കൂറുകള്‍ക്കു ശേഷം ഹിസ്ബുള്ളയും നസുറള്ളയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in