ബെയ്‌റൂട്ടില്‍ ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണം; ലക്ഷ്യം കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുള്ളയുടെ പിന്‍ഗാമി ഹാഷിം സഫീദ്ദീന്‍

ബെയ്‌റൂട്ടില്‍ ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണം; ലക്ഷ്യം കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുള്ളയുടെ പിന്‍ഗാമി ഹാഷിം സഫീദ്ദീന്‍

നസ്‌റുള്ളയെ ഇസ്രായേല്‍ വധിച്ചതിന് ശേഷം പ്രദേശത്ത് നടന്ന ഏറ്റവും ശക്തമായ ബോംബാക്രമണമായിരുന്നു നടന്നത്.
Updated on
1 min read

കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുള്ളയുടെ പിന്‍ഗാമിയായി പരക്കെ കണക്കാക്കപ്പെടുന്ന മുതിര്‍ന്ന ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീനെ ലക്ഷ്യമിട്ട് ബെയ്‌റൂട്ടില്‍ ഇസ്രായേലിന്റെ രൂക്ഷമായ ആക്രമണം. എന്നാല്‍, സഫീദ്ദിനെ വധിച്ചതായി ഇസ്രായേലി പ്രതിരോധ സേനയില്‍ നിന്നോ (ഐഡിഎഫ്) ലെബനനിലെ ഹിസ്ബുള്ളയില്‍ നിന്നോ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.

ബെയ്‌റൂട്ടില്‍ ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണം; ലക്ഷ്യം കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുള്ളയുടെ പിന്‍ഗാമി ഹാഷിം സഫീദ്ദീന്‍
പശ്ചിമേഷ്യയുടെ നിയന്ത്രണം ഇസ്രയേല്‍ കയ്യടക്കിയാല്‍ എന്തു ചെയ്യും? അറബ് രാഷ്ട്രങ്ങളെ ഒന്നിപ്പിച്ച് പ്രതിരോധം ശക്തമാക്കാന്‍ ഇറാന്‍

ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച് വ്യാഴാഴ്ച അര്‍ധരാത്രി ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ തീവ്രമായ വ്യോമാക്രമണമാണ് നടത്തിയത്. നസ്‌റുള്ളയെ ഇസ്രായേല്‍ വധിച്ചതിന് ശേഷം പ്രദേശത്ത് നടന്ന ഏറ്റവും ശക്തമായ ബോംബാക്രമണമായിരുന്നു നടന്നത്.

2017-ല്‍ അമേരിക്ക തീവ്രവാദിയായി പ്രഖ്യാപിച്ച ഹാഷിം സഫീദ്ദീന്‍, ഹിസ്ബുള്ളയുടെ രാഷ്ട്രീയ കാര്യങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുകയും സൈനിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഗ്രൂപ്പിന്റെ ജിഹാദ് കൗണ്‍സില്‍ അംഗവുമാണ്. നസ്റുള്ളയുടെ ബന്ധുവായ സഫീദ്ദീന്‍ പൊതുവെ ഹിസ്ബുള്ളയിലെ 'നമ്പര്‍ ടു' ആയി ആണ് കണക്കാക്കപ്പെട്ടിരുന്നത്. കൂടാതെ ഇറാനിയന്‍ ഭരണകൂടവുമായി അടുത്ത ബന്ധവുമുള്ള ഹിസ്ബുള്ള നേതാവ് കൂടിയാണ്.

ഹിസ്ബുള്ളയുടെ കൗണ്‍സിലുകളില്‍ നിര്‍ണായക സ്ഥാനങ്ങളിലേക്ക് നസ്റുള്ള സഫീദ്ദീനെ നിയമിച്ചിരുന്നു. സഫീദ്ദീന്‍ ഒന്നിലധികം തവണ ഗ്രൂപ്പിന്റെ വക്താവ് ആയി പ്രവര്‍ത്തിച്ചിരുന്നു. യുഎസ്എയും സൗദി അറേബ്യയും ഇയാളെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ലക്ഷ്യമിട്ട് അടുത്തിടെ നടത്തിയ വ്യോമാക്രമണത്തില്‍, ഗ്രൂപ്പിന്റെ പ്രിസിഷന്‍ ഗൈഡഡ് മിസൈലുകള്‍ വികസിപ്പിക്കുന്നതില്‍ ഉള്‍പ്പെട്ട മറ്റൊരു മുതിര്‍ന്ന ഹിസ്ബുള്ള ഉദ്യോഗസ്ഥനായ മുഹമ്മദ് അനിസിയെ വധിച്ചതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഇസ്രായേല്‍ സൈന്യത്തിന്റെ അവകാശവാദത്തെക്കുറിച്ച് ഹിസ്ബുള്ള പ്രതികരിച്ചിട്ടില്ല.

ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ വന്‍ സ്ഫോടന പരമ്പരകളാണ് ഉണ്ടായത്. നിരവധി ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഓരോ മണിക്കൂറിലും മരണസംഖ്യ വര്‍ധിക്കുകയാണ്.

logo
The Fourth
www.thefourthnews.in