ബെഞ്ചമിൻ നെതന്യാഹു
ബെഞ്ചമിൻ നെതന്യാഹു

ഇറാനെതിരെ പ്രത്യാക്രമണ പദ്ധതി തയ്യാറാക്കി ഇസ്രയേല്‍: ലക്ഷ്യം വെക്കുക സൈനിക കേന്ദ്രങ്ങൾ, ആക്രമണം ഉടൻ?

രണ്ട് തീവ്ര വലതുപക്ഷ ഇസ്രയേൽ മന്ത്രിമാർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലെന്ന് ബ്രിട്ടൻ
Updated on
1 min read

ഈ മാസം ആദ്യം രാജ്യത്ത് ഇറാൻ നടത്തിയ ആക്രമണത്തിന്റ പ്രത്യാക്രമണ പദ്ധതി ഇസ്രയേൽ തയ്യറാക്കിയതായി റിപ്പോർട്ട്. എണ്ണപ്പാടങ്ങൾ, ആണവ കേന്ദ്രങ്ങൾ എന്നിവ മാറ്റി നിർത്തികൊണ്ടുള്ള പദ്ധതിയാണ് തയ്യാറാക്കിയതെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. പകരം സൈനിക കേന്ദ്രങ്ങൾ ആകും ലക്ഷ്യം വെക്കുക. അന്താരാഷ്ട്ര മാധ്യമമായ സിഎൻഎന്നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബെഞ്ചമിൻ നെതന്യാഹു
'ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കില്ല'; ജോ ബൈഡന് നെതന്യാഹു ഉറപ്പുനൽകിയതായി റിപ്പോർട്ട്

എണ്ണ, ആണവ കേന്ദ്രങ്ങൾ പ്രത്യാക്രമണത്തിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള ഇസ്രയേൽ ഉദ്യോഗസ്ഥർ അമേരിക്കയ്ക്ക് ഉറപ്പ് നൽകിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇറാന്റെ സൈനിക, ഊർജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരിക്കും ഇസ്രയേലിന്റെ ആക്രമണമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും ആക്രമിക്കില്ലെന്ന് നെതന്യാഹു അമേരിക്കയ്ക്ക് ഉറപ്പു നൽകിയതായും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഈ മാസം ഒന്നിനാണ് ഇസ്രയേലിലേക്ക് ഇറാൻ 250ലധികം മിസൈലുകള്‍ തൊടുത്തത്. തിരിച്ചടിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

ബെഞ്ചമിൻ നെതന്യാഹു
ഇറാന്റെ സൈനിക-ഊർജ കേന്ദ്രങ്ങള്‍ ലക്ഷ്യമിടാൻ ഇസ്രയേല്‍? പ്രതിരോധത്തിന് പരിധികളുണ്ടാകില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്

അതേസമയം, രണ്ട് തീവ്ര വലതുപക്ഷ ഇസ്രയേൽ മന്ത്രിമാർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറിനും ധനമന്ത്രി ബെസാലെൽ സ്മോട്രിച്ചിനും ഉപരോധം ഏർപ്പെടുത്തുന്നതാണ് സർക്കാർ പരിഗണനയിൽ ഉള്ളത്. ഹൗസ് ഓഫ് കോമണ്‍സിലാണ് സ്റ്റാർമാർ ഇക്കാര്യം വ്യക്തമാക്കിയത്.

ഗാസയിൽ രണ്ട് ദശലക്ഷം ആളുകൾ പട്ടിണി കിടക്കുന്നത് ന്യായവും ധാർമ്മികവുമാണെന്ന സ്മോട്രിച്ചിൻ്റെ പ്രസ്താവനയും, വെസ്റ്റ് ബാങ്കിൽ 19 വയസുകാരനെ കൊന്ന കുടിയേറ്റക്കാരെ 'ഹീറോകൾ' എന്ന് വിളിച്ച ബെൻ-ഗ്വിറിന്റെ പ്രസ്താവനയും ചൂണ്ടിക്കാട്ടി ഉയർന്ന ചോദ്യത്തിനാണ് സ്റ്റാർമർ മറുപടി നൽകിയത്.

ബെഞ്ചമിൻ നെതന്യാഹു
'ഇറാന്റെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കരുത്, ഇസ്രയേലിനെ തടയണം'; അമേരിക്കയെ ആശങ്കയറിയിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

"ഞങ്ങൾ ഉപരോധത്തിന്റെ കാര്യം പരിഗണിക്കുകയാണ്. അവ വ്യക്തമായും വെറുപ്പുളവാക്കുന്ന പരാമർശങ്ങളാണ്. വെസ്റ്റ് ബാങ്കിലെ മാത്രമല്ല, മേഖലയിലുടനീളമുള്ള മറ്റ് പ്രവർത്തനങ്ങളും ആശങ്കയുളവാക്കുന്നതാണ്. ഗാസയിലെ മാനുഷിക സാഹചര്യം വളരെ മോശമാണ്," സ്റ്റർമാർ മറുപടി പറഞ്ഞു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിൽ നടന്ന ഇസ്രയേലി ആക്രമങ്ങളിൽ 65 പേർ കൊല്ലപ്പെടുകയും 140 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലെബനനിലെ ഇസ്രായേൽ ആക്രമണങ്ങളുടെ എണ്ണം 10,000 കടന്നതായി ലെബനൻ അധികൃതർ അറിയിച്ചു.

logo
The Fourth
www.thefourthnews.in