പത്തുവര്‍ഷം, 610 കിലോയിൽ നിന്ന് 63.5 കിലോയിലേക്ക്, കുറച്ചത് 546 കിലോ ഭാരം; 'സ്‌മൈലിങ് മാന്‍' നന്ദി പറയുന്നത് സൗദി മുന്‍ രാജാവിന്

പത്തുവര്‍ഷം, 610 കിലോയിൽ നിന്ന് 63.5 കിലോയിലേക്ക്, കുറച്ചത് 546 കിലോ ഭാരം; 'സ്‌മൈലിങ് മാന്‍' നന്ദി പറയുന്നത് സൗദി മുന്‍ രാജാവിന്

ഷാരിയുടെ ശ്രദ്ധേയമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ച മെഡിക്കല്‍ സ്റ്റാഫ് സ്‌നേഹപൂര്‍വം നല്‍കിയ 'സ്‌മൈലിങ് മാന്‍' എന്ന വിളിപ്പേരിലാണ് അദ്ദേഹം ഇപ്പോള്‍ അറിയപ്പെടുന്നത്
Updated on
2 min read

അടുത്തിനിടെ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഭാരമേറിയ മനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന യുവാവാണ് ഖാലിദ് ബിന്‍ മൊഹ്സെന്‍ ഷാരി. 2013-ല്‍ 610 കിലോഗ്രാം ഭാരമുള്ള ഖാലിദ് മൂന്ന് വര്‍ഷത്തിലേറെ കിടപ്പിലായിരുന്നു. എന്നാല്‍, മരണം മുന്നില്‍ കണ്ടിരുന്ന ഷാരി പത്തുവര്‍ഷത്തിനിപ്പുറം 546 കിലോഗ്രാം ഭാരം കുറച്ച് 63.5 കിലോ എന്നതിലേക്ക് എത്തിയിരിക്കുന്നു. ഈ അവിശ്വസനീയ പരിവര്‍ത്തനത്തിന് 33കാരനായ മൊഹ്‌സെന്‍ ഷാരിയും കുടുംബവും നന്ദി പറയുന്നത് സൗദി അറേബ്യയിലെ മുന്‍ രാജാവ് അബ്ദുള്ളയ്ക്കാണ്.

2013-ല്‍ 610 കിലോഗ്രാം ഭാരമുള്ള ഖാലിദ് മൂന്ന് വര്‍ഷത്തിലേറെ കിടപ്പിലായിരുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സുഹൃത്തുക്കളെയും കുടുംബത്തെയും ആശ്രയിക്കുന്ന തരത്തിലേക്ക് അവന്റെ അവസ്ഥ വഷളായി. ഖാലിദിന്റെ ദുരവസ്ഥയില്‍ മനംനൊന്ത് അബ്ദുള്ള രാജാവ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനുള്ള സമഗ്രമായ പദ്ധതിയുമായി രംഗത്തെത്തുകയായിരുന്നു.

ഖാലിദ് ബിന്‍ മൊഹ്സെന്‍ ഷാരിയെ ആശുപത്രിയിലേക്ക് മാറ്റുന്നു
ഖാലിദ് ബിന്‍ മൊഹ്സെന്‍ ഷാരിയെ ആശുപത്രിയിലേക്ക് മാറ്റുന്നു

ഖാലിദിന് ഉയര്‍ന്ന തലത്തിലുള്ള വൈദ്യസഹായം ഒരു ചെലവും കൂടാതെ രാജാവ് ലഭ്യമാക്കി. ഖാലിദിനെ ജസാനിലെ വീട്ടില്‍ നിന്ന് റിയാദിലെ കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലേക്ക് ഫോര്‍ക്ലിഫ്റ്റും (ചെറിയ ക്രെയിന്‍) പ്രത്യേകം രൂപകല്‍പ്പന ചെയ്ത കിടക്കയും ഉപയോഗിച്ചാണ് എത്തിച്ചത്. കര്‍ശനമായ ചികിത്സയും ഭക്ഷണക്രമവും തയാറാക്കുന്നതിനായി 30 മെഡിക്കല്‍ പ്രൊഫഷണലുകളുടെ ഒരു സംഘത്തെയും രൂപീകരിച്ചു.

ഗ്യാസ്ട്രിക് ബൈപാസ് സര്‍ജറി, പ്രത്യേക ഡയറ്റ്, വ്യായാമമുറകള്‍, ചലനശേഷി വീണ്ടെടുക്കാന്‍ സഹായിക്കുന്ന തീവ്ര ഫിസിയോതെറാപ്പി സെഷനുകള്‍ എന്നിവ ഖാലിദിന്റെ ചികിത്സയില്‍ ഉള്‍പ്പെടുത. പ്രമുഖ വൈദ്യ ശാസ്ത്രജ്ഞരുടെ പിന്തുണയോടെ നടത്തിയ ചികിത്സയില്‍ ഖാലിദില്‍ അവിശ്വസനീയമായ ഫലങ്ങള്‍ കണ്ടു.

ഖാലിദ് ബിന്‍ മൊഹ്സെന്‍ ഷാരിയെ ആശുപത്രിയിലേക്ക് മാറ്റുന്നു
ഖാലിദ് ബിന്‍ മൊഹ്സെന്‍ ഷാരിയെ ആശുപത്രിയിലേക്ക് മാറ്റുന്നു

അടുത്തിടെ ജീവിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും ഭാരമേറിയ വ്യക്തിയും ജീവിച്ചിരുന്നതില്‍ വച്ച് ഏറ്റവും ഭാരമേറിയ രണ്ടാമത്തെ വ്യക്തിയുമായിരുന്ന ഖാലിദ് ബിന്‍ മൊഹ്സെന്‍ ഷാരി കഠിന പ്രയത്‌നത്തിലൂടെയും ചികിത്സിലൂടെയും വെറും ആറ് മാസത്തിനുള്ളില്‍ ശരീരഭാരത്തിന്റെ പകുതിയോളം കുറച്ചിരുന്നു.

2023-ഓടെ, ഖാലിദിന് 546 കിലോഗ്രാം കുറഞ്ഞ് ആരോഗ്യകരമായ 63.5 കിലോഗ്രാം ആയി മാറി. ശാരിയുടെ ശാരീരിക പരിവര്‍ത്തനം വളരെ നാടകീയമായതിനാല്‍ ഒന്നിലധികം ചര്‍മം നീക്കംചെയ്യല്‍ ശസ്ത്രക്രിയകള്‍ ആവശ്യമായിരുന്നു. ചര്‍മത്തിന് പുതിയ ശരീര രൂപവുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാല്‍ ശരീരഭാരം ഗണ്യമായി കുറയുന്ന വ്യക്തികളില്‍ ഇത് ഒരു സാധാരണ പ്രതിഭാസമാണ്, .

ഷാരിയുടെ ശ്രദ്ധേയമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ച മെഡിക്കല്‍ സ്റ്റാഫ് സ്‌നേഹപൂര്‍വം നല്‍കിയ 'സ്‌മൈലിംഗ് മാന്‍' എന്ന വിളിപ്പേരിലാണ് അദ്ദേഹം ഇപ്പോള്‍ അറിയപ്പെടുന്നത്.

logo
The Fourth
www.thefourthnews.in