യുദ്ധക്കൊതിമാറാത്ത ഭരണാധികാരികള്‍, ദുരിതം പേറുന്ന ജനത; അശാന്തിയൊഴിയാത്ത പശ്ചിമേഷ്യ

യുദ്ധക്കൊതിമാറാത്ത ഭരണാധികാരികള്‍, ദുരിതം പേറുന്ന ജനത; അശാന്തിയൊഴിയാത്ത പശ്ചിമേഷ്യ

സ്വയം പ്രതിരോധിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന വാദം ഉയര്‍ത്തി സൈനിക നീക്കം ആരംഭിച്ച ഇസ്രയേല്‍ പക്ഷേ അന്താരാഷ്ട്ര യുദ്ധ നിയമങ്ങളെല്ലാം അവഗണിച്ചാണ് ആക്രമണം തുടരുന്നത്
Updated on
3 min read

പശ്ചിമേഷ്യയെ ആകെ യുദ്ധ ഭീതിയിലേക്ക് തള്ളിവിട്ട് ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കങ്ങള്‍ക്ക് ഒരാണ്ട്. ഇസ്രയേല്‍ പ്രദേശത്തേക്ക് കടന്നുകയറി ഹമാസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന വാദം ഉയര്‍ത്തി ഗാസയില്‍ ആരംഭിച്ച സൈനിക നടപടി ഇപ്പോള്‍ പശ്ചിമേഷ്യയിലേക്ക് ആകെ വ്യാപിച്ചേയ്ക്കും എന്ന നിലയില്‍ പുരോഗമിക്കുകയാണ്.

ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 250 പേര്‍ ബന്ധികളാക്കപ്പെടുകയും ചെയ്തു. അതിര്‍ത്തികടന്നെത്തിയ അക്രമികള്‍ ഇസ്രയേലിന്റെ പലഭാഗങ്ങളിലായി ആക്രമണം നടത്തിയപ്പോള്‍ ഹോളോകോസ്റ്റിന് ശേഷം ജൂതന്‍മാര്‍ക്ക് മേല്‍ നടന്ന ഏറ്റവും വലിയ കൂട്ടകൊലകളില്‍ ഒന്നായി അത് മാറി. ഹമാസ് ബന്ധികളാക്കിയവരില്‍ 9 മാസം പ്രായമുള്ള കുട്ടിവരെ ഉണ്ടായിരുന്നു. ഇതില്‍ പലരും ഇന്നും മോചിപ്പിക്കപ്പെട്ടിട്ടില്ല.

യുദ്ധക്കൊതിമാറാത്ത ഭരണാധികാരികള്‍, ദുരിതം പേറുന്ന ജനത; അശാന്തിയൊഴിയാത്ത പശ്ചിമേഷ്യ
ലോകം കണ്ടുനിന്നു, ഇസ്രയേൽ കൊന്നൊടുക്കി: ഗാസ ആക്രമണത്തിന്റെ 365 ദിനങ്ങൾ

ആക്രമണത്തിന് പ്രതികാരം ചെയ്യാന്‍ ഗാസയ്ക്ക് മേല്‍ ആക്രമണം അഴിച്ചുവിട്ട ഇസ്രയേല്‍ നടപടിയില്‍ ഇതുവരെ 41500 പേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. പരുക്കേറ്റവരും അഭയാര്‍ഥികളാക്കപ്പെട്ടവരും ഇതിന്റെ എത്രയോ ഇരട്ടികള്‍ വരും. ഇനിയൊരു പുനര്‍നിര്‍മാണത്തിന് സാധ്യമല്ലാത്ത വിധത്തില്‍ ഗാസ തകര്‍ന്നടിഞ്ഞുകഴിഞ്ഞു. വിശപ്പും ദുരിതങ്ങളും മാത്രമാണ് ഗാസയില്‍ ഇനി ബാക്കിയുള്ളത്. ഇടപെടലുണ്ടായില്ലെങ്കില്‍ പട്ടിണിയും രോഗങ്ങളും ഗാസയില്‍ ഉണ്ടാക്കിയേക്കാവുന്ന ദുരന്തം കരുതുന്നതിലും അപ്പുറത്തായിരിക്കും എന്ന് യുഎന്‍ ഉള്‍പ്പെടെ പലതവണ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഗുരുതരമായൊരു മാനുഷിക ദുരന്തത്തിന് മുന്നിലാണ് ഗാസ എത്തിനില്‍ക്കുന്നത്.

സ്വയം പ്രതിരോധിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന വാദം ഉയര്‍ത്തി സൈനിക നീക്കം ആരംഭിച്ച ഇസ്രയേല്‍ പക്ഷേ അന്താരാഷ്ട്ര യുദ്ധ നിയമങ്ങളെല്ലാം അവഗണിച്ചാണ് ആക്രമണം തുടരുന്നത്. പ്രതിരോധത്തിന് അപ്പുറത്തേക്ക് ഉന്മൂലനത്തില്‍ എത്തി നില്‍ക്കുന്ന ഇസ്രയേല്‍ ആക്രമണം ഒരു സമ്പൂര്‍ണ അധിനിവേശത്തിന്റെ സ്വഭാവത്തിലേക്ക് മാറിക്കറിഞ്ഞു. ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് ഉള്‍പ്പെടെ മറികടന്ന ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കം 2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തോടുള്ള പ്രതികരണം മാത്രമായിരുന്നില്ലെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രിയായി തുടരാനുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആഗ്രഹവും അദ്ദേഹത്തിന്റെ രാഷ്ട്രീയപങ്കാളികളുടെ തീവ്ര നിലപാടുകളുമാണ്. എന്നാല്‍ ഇതിന് വിലകൊടുക്കേണ്ടിവന്നത് ഹമാസ് ബന്ധികളാക്കിയ ഇസ്രയേല്‍ പൗരന്‍മാരുടെയും ലക്ഷകണക്കിന് വരുന്ന പലസ്തീനികളുടെയും ജീവിതമാണ്.

തകര്‍ന്നടിഞ്ഞ ഗാസയ്ക്ക് ശേഷം ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഇസ്രയേല്‍. സൈനിക നീക്കത്തില്‍ ഇതിനോടകം മരണ സഖ്യ രണ്ടായിരം കടന്നിരിക്കുന്നു. പശ്ചിമേഷ്യയില്‍ ഇരട്ട യുദ്ധമുഖം തുറക്കുന്ന ഇസ്രയേല്‍ മേഖലയ്ക്ക് മുകളില്‍ അശാന്തിയുടെ കരിനിഴല്‍ വ്യാപിപ്പിക്കുകയാണ്.

യുദ്ധക്കൊതിമാറാത്ത ഭരണാധികാരികള്‍, ദുരിതം പേറുന്ന ജനത; അശാന്തിയൊഴിയാത്ത പശ്ചിമേഷ്യ
പലസ്തീന്റെ ചെറുത്തുനിൽപ്പും ലോകത്തിന്റെ ഐക്യദാർഢ്യവും; അടയാളമായി മാറുന്ന കെഫിയ

ഒരു വര്‍ഷത്തിനിടെ ഹമാസിന്റെ നേതാക്കളില്‍ ഭൂരിഭാഗത്തെയും ഇസ്രയേല്‍ വകവരുത്തിക്കഴിഞ്ഞിരിക്കുന്നു. യഹിയ സിന്‍വാര്‍ മാത്രമാണ് ഉന്നത നേതാക്കളില്‍ ജീവനോടെ ബാക്കിയുള്ളത്. ടെഹ്‌റാനില്‍ വച്ച് ഇസ്മായില്‍ ഹനിയയെ ഉള്‍പ്പെടെ വധിച്ച ഇസ്രയേല്‍ നടപടി ആഗോള തലത്തില്‍ ഇസ്രയേലിനോടുള്ള എതിര്‍പ്പ് വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നതായിരുന്നു. ഹിസ്ബുള്ളയുടെ നേതാക്കളും ഇസ്രയേല്‍ ആക്രണമങ്ങളില്‍ കൊല്ലപ്പെട്ടതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നു. വീണ്ടുമൊരു ഒക്ടോബര്‍ 7 കടന്നുവരുമ്പോള്‍ ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷ ഭീതിയിലാണ് പശ്ചിമേഷ്യ. ഹിസ്ബുള്ളയ്ക്കും ഗാസയ്ക്കും എതിരായ സൈനിക നടപടിക്ക് തിരിച്ചടിയായി ഇസ്രയേലിലേക്ക് ഇരുന്നൂറോളം റോക്കറ്റുകള്‍ വര്‍ഷിച്ചായിരുന്നു ഇറാന്റെ പ്രതികരണം.

ഹമാസിനും ഹിസ്ബുള്ളയ്ക്കും കനത്തനാശം വരുത്താന്‍ കഴിഞ്ഞെന്ന് ഇസ്രയേല്‍ അവകാശപ്പെടുമ്പോഴും മേഖലകളില്‍ ഒരു സൈനിക വിജയം ഇസ്രയേലിന്‍ ഒരു വിദൂര സ്വപ്‌നം മാത്രമായിരിക്കും എന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ അടിവരയിടുന്നത്. യുദ്ധം വിഫുലീകരിക്കപ്പെടുമ്പോള്‍ ഇസ്രയേല്‍ പൗരന്‍മാരുടെ ജീവിതം കൂടിയാണ് പ്രതിസന്ധിയിലാകുന്നത്. സാങ്കേതിക വിദ്യകളാല്‍ തങ്ങള്‍ക്ക് ചുറ്റും തീര്‍ത്തിരിക്കുന്ന പ്രതിരോധ സംവിധാനങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലതവണ പരീക്ഷിക്കപ്പെട്ടുകഴിഞ്ഞു. ഇസ്രയേലിനെതിരെ അറബ് മേഖലയാകെ ഉയരുന്ന അസംതൃപ്തി ഇസ്രയേലിലെ സാധാരണക്കാരുടെ ദീര്‍ഘകാല സുരക്ഷയെയും ചോദ്യം ചെയ്യുന്നു.

ഗാസ
ഗാസ
യുദ്ധക്കൊതിമാറാത്ത ഭരണാധികാരികള്‍, ദുരിതം പേറുന്ന ജനത; അശാന്തിയൊഴിയാത്ത പശ്ചിമേഷ്യ
തീവ്രവിശ്വാസവും കൊടുംക്രൂരതയും മുഖമുദ്ര; എന്തിനാണ് ഇസ്രയേല്‍ സൈനിക വിഭാഗം 'നെത്സ യെഹൂദ'യെ അമേരിക്ക വിലക്കുന്നത്‌?

ഹമാസിനും ഹിസ്ബുള്ളയ്ക്കുമെതിരെ ഇസ്രയേല്‍ ഇന്നുവരെ നേടിയ മേധാവിത്വം സമ്പൂർണ്ണമായ വിജയമല്ലെന്ന് വ്യക്തമാണ്. ഒരു സമ്പൂര്‍ണ സൈനിക വിജയം വിദൂര സ്വപ്നം മാത്രമാണ്.

ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രയേലികള്‍ കൊല്ലപ്പെട്ട ഭീകരതയെ ലോകം ഇത്രവേഗം വിസ്മൃതിയിലേക്ക് തള്ളിവിട്ടത് ഇതിന് ശേഷം പലസ്തീനികള്‍ക്ക് മേല്‍ ഇസ്രേയേല്‍ അഴിച്ചുവിട്ട ക്രൂരതയുടെ ഫലമായാണ്. ഇസ്രയേല്‍ മേഖലയില്‍ കൂടുതല്‍ ഒറ്റപ്പെട്ടുകഴിഞ്ഞു. ഇസ്രയേലിന് എതിരെ അന്താരാഷ്ട്ര കോടതിയില്‍ നിമയ നടപടികള്‍ പോലും ആരംഭിച്ചുകഴിഞ്ഞു. ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധമന്ത്രി യോവ് ഗാലന്റും കേസില്‍ പ്രതികളാണ്. മനുഷ്യ രാശിയ്ക്ക് എതിരായ കുറ്റകൃത്യം എന്ന നിലയിലാണ് ഗാസയിലെ സൈനിക നീക്കം അന്താരാഷ്ട്ര കോടതി പരിഗണിക്കുന്നത്. ഗാസയില്‍ നടത്തുന്ന അധിനിവേശം നിയമ വിരുദ്ധമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചു. ഗാസയില്‍ നിന്ന് പിന്‍മാറാനും നഷ്ടപരിഹാരം നല്‍കാനും അന്താരാഷ്ട്ര നീതി ന്യായ കോടതി ആവശ്യപ്പെടുകയും ഗാസയില്‍ വംശഹത്യ നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജനുവരിയില്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം മുന്നറിയിപ്പുകള്‍ അവഗണിക്കുകയാണ് ഇസ്രയേല്‍ ചെയ്യുന്നത്.

ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒന്നാണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെ ഇരട്ട നിലപാടുകള്‍. വെടിനിര്‍ത്തലിന് ആവശ്യപ്പെടുന്നതിന് ഒപ്പം തന്നെ തങ്ങളുടെ പ്രധാന സഖ്യ കക്ഷിയായ ഇസ്രയേലിനായി ആയുധം നല്‍കുന്നത് തുടരുകയാണ് അമേരിക്ക ചെയ്യുന്നത്. എന്നാല്‍, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇസ്രയേലിന് ആയുധം നല്‍കുന്നത് നിര്‍ത്തണം എന്നാവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്യുന്നുണ്ട്.

യുദ്ധക്കൊതിമാറാത്ത ഭരണാധികാരികള്‍, ദുരിതം പേറുന്ന ജനത; അശാന്തിയൊഴിയാത്ത പശ്ചിമേഷ്യ
മൃതദേഹത്തെയും തടവിലിടുന്ന ഇസ്രയേൽ; ആരാണ് വാലിദ് ദഖ?

അധികാര മോഹികളായ ഒരു പറ്റം ഭരണാധികാരികളുടെ ധാർഷ്ട്യത്തിന്റെ ഫലമാണ് പശ്ചിമേഷ്യയിലെ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്നത്. ഒരു വര്‍ഷമായി തുടരുന്ന ഈ ദുരിതം അവസാനിപ്പിക്കാന്‍ നയതന്ത്ര ഇടപെടലുകള്‍ അനിവാര്യമാണെന്ന് ലോകരാഷ്ട്രങ്ങള്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചെന്ന് വ്യക്തമാക്കുന്നതാണ് മേഖലയില്‍ നിന്ന് പുറത്തവരുന്ന ഓരോ വാര്‍ത്തകളും. പലസ്തീനികള്‍ക്ക് സുരക്ഷിതമായ ജീവിതം എന്ന ആവശ്യം അഭിസംബോധന ചെയ്യുകയും ഉടനടിയുള്ള പരിഹാരവുമാണ് പശ്ചിമേഷ്യയുടെ സമാധാനത്തിന് അനിവാര്യമായ ഇടപെടല്‍.

logo
The Fourth
www.thefourthnews.in