'ഇറാന്റെ ആണവകേന്ദ്രങ്ങൾ തൊട്ടു കളിക്കേണ്ട'; ഇസ്രയേലിന് മുന്നറിയിപ്പുമായി അമേരിക്ക

'ഇറാന്റെ ആണവകേന്ദ്രങ്ങൾ തൊട്ടു കളിക്കേണ്ട'; ഇസ്രയേലിന് മുന്നറിയിപ്പുമായി അമേരിക്ക

ഇറാനെതിരെ തിരിച്ചടി 'ആനുപാതികമായിരിക്കണം' എന്ന നിലപാടിലാണ് ബൈഡനും ജി7 രാജ്യങ്ങളും
Updated on
1 min read

ഇറാനെതിരെ ഇസ്രയേലിന്റെ തിരിച്ചടി ഉണ്ടാകുമെന്ന സൂചനകൾക്കിടെ, ആക്രമണങ്ങളുടെ വ്യാപ്തിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ അമേരിക്കൻ ശ്രമം. അതിന്റെ ഭാഗമായി ഇറാനിലെ ആണവകേന്ദ്രങ്ങൾ അക്രമിക്കരുതെന്ന മുന്നറിയിപ്പാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിന് നൽകുന്നത്. അങ്ങനെയൊരു നീക്കത്തിന് അമേരിക്കയുടെ പിന്തുണയുണ്ടാകില്ലെന്നും അമേരിക്ക വ്യാഴാഴ്ച വ്യക്തമാക്കി.

ഇറാൻ ആക്രമണത്തിന് പകരം ഇസ്രയേൽ ചോദിക്കുക അവരുടെ ആണവകേന്ദ്രങ്ങൾ ലക്ഷ്യം വച്ചുകൊണ്ടായിരിക്കും എന്ന വിലയിരുത്തലുകൾ സജീവമായിരുന്നു. അതിനിടെയാണ് വ്യാഴാഴ്ച, മാധ്യമപ്രവർത്തകർ ജോ ബൈഡനോട് ഇക്കാര്യം ചോദിച്ചത്. ഇറാൻ ആണവകേന്ദ്രങ്ങൾ ലക്ഷ്യം വയ്ക്കാനുള്ള ഇസ്രയേൽ നീക്കത്തെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ബൈഡന്റെ മറുപടി. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ അടങ്ങുന്ന ജി7 സഖ്യകക്ഷികളുമായി സംസാരിച്ച ശേഷമായിരുന്നു ബൈഡന്റെ പ്രതികരണമെന്നതും പ്രസക്തമാണ്.

'ഇറാന്റെ ആണവകേന്ദ്രങ്ങൾ തൊട്ടു കളിക്കേണ്ട'; ഇസ്രയേലിന് മുന്നറിയിപ്പുമായി അമേരിക്ക
ലെബനനില്‍ കരയുദ്ധം രൂക്ഷം; ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് ഇസ്രയേല്‍ സൈനികർ കൊല്ലപ്പെട്ടു, ഏഴ് പേർക്ക് പരുക്ക്

ഇറാന്റെ ആണവശേഷി തകർത്ത്, പശ്ചിമേഷ്യയിലെ തങ്ങൾക്കെതിരെയുള്ള ഏറ്റവും വലിയ ഭീഷണി ഇല്ലാതാക്കാനുള്ള അവസരം ഇസ്രയേൽ വിട്ടുകളയില്ല എന്നായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തത്. 'ഇറാന്റെ ആണവശേഷി ഇല്ലാതാക്കണം' എന്ന് ആഹ്വാനം ചെയ്ത് ഇസ്രയേലി മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഉൾപ്പെടെ രംഗത്തുവരികയും ചെയ്തിരുന്നു.

അതേസമയം, ഇറാനെതിരെയുള്ള തിരിച്ചടി 'ആനുപാതികമായിരിക്കണം' എന്ന നിലപാടിലാണ് ബൈഡനും ജി7 രാജ്യങ്ങളും. കൂടാതെ ഇറാനെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള നീക്കം നടക്കുന്നതായും അമേരിക്ക അറിയിച്ചിട്ടുണ്ട്.

'ഇറാന്റെ ആണവകേന്ദ്രങ്ങൾ തൊട്ടു കളിക്കേണ്ട'; ഇസ്രയേലിന് മുന്നറിയിപ്പുമായി അമേരിക്ക
ഇസ്രയേലിന്റെ മറുപടിയിലറിയാം പശ്ചിമേഷ്യയുടെ ഭാവി; ഇറാനും സയണിസ്റ്റ് ഭരണകൂടവും നേർക്കുനേർ വരുമ്പോൾ

ഏകദേശം 180 ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇസ്രയേലി മേഖലകളിൽ ഇറാൻ കടുത്ത ആക്രമണം നടത്തിയതിന് പിന്നാലെയാണ് ജോ ബൈഡന്റെ പ്രതികരണം. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ ടെഹ്റാനിൽ വച്ചുള്ള കൊലപാതകം, ഹിസ്‌ബുള്ള നേതാവ് ഹസൻ നസ്‌റുള്ള വധം എന്നീ ഇസ്രയേലി നടപടികൾക്കുള്ള മറുപടിയായിരുന്നു ഇറാന്റെ ആക്രമണം. അതിനുള്ള തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു.

'ഇറാന്റെ ആണവകേന്ദ്രങ്ങൾ തൊട്ടു കളിക്കേണ്ട'; ഇസ്രയേലിന് മുന്നറിയിപ്പുമായി അമേരിക്ക
ഇസ്രയേലില്‍ ഇറാന്റെ ആക്രമണം, നൂറിലധികം മിസൈലുകള്‍ വർഷിച്ചതായി റിപ്പോർട്ട്; തിരിച്ചടിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പ്

തങ്ങൾക്കെതിരെ നടന്നിട്ടുള്ള പലവിധത്തിലുള്ള ഇസ്രയേൽ പ്രകോപനത്തിന് മറുപടിയായിട്ടാണ് ഇറാൻ ഒക്ടോബർ ഒന്നിന് ആക്രമണം നടന്നത്. ഇസ്രയേലുമായി ഒരു യുദ്ധത്തിനില്ല എന്നായിരുന്നു ആക്രമണ ശേഷം ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ അറിയിച്ചത്. എന്നാൽ ഇസ്രയേൽ തിരിച്ചടിച്ചാൽ വലിയ നാശനഷ്ടം സയണിസ്റ്റ് ഭരണകൂടത്തിന് ഉണ്ടാകുമെന്ന മുന്നറിയിപ്പും ഇറാൻ സൈന്യം നൽകുന്നുണ്ട്.

logo
The Fourth
www.thefourthnews.in