യുകെയില്‍ ജീവിതച്ചെലവ് താങ്ങാന്‍ വയ്യ; സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഭക്ഷണം ഉപേക്ഷിച്ച് ജനങ്ങള്‍

യുകെയില്‍ ജീവിതച്ചെലവ് താങ്ങാന്‍ വയ്യ; സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഭക്ഷണം ഉപേക്ഷിച്ച് ജനങ്ങള്‍

ഇന്ധനവില കൂടിയതോടെ ഊർജക്ഷാമം രൂക്ഷം
Updated on
1 min read

യുകെയില്‍ ജീവിതച്ചെലവ് കൂടിയതോടെ ജനങ്ങള്‍ ഭക്ഷണച്ചെലവ് നിയന്ത്രിക്കുന്നതായി റിപ്പോർട്ട്. യുകെയിലെ പണപ്പെരുപ്പം സെപ്റ്റംബറില്‍ 10 ശതമാനത്തിന് മുകളില്‍ കുതിച്ചുയര്‍ന്നതിന് പിന്നാലെയാണ് ആളുകള്‍ ഭക്ഷണത്തിന്റെ ഇടവേള കൂട്ടുന്നതായുള്ള റിപ്പോർട്ടുകള്‍ . 'വിച്ച്' എന്ന ഉപഭോക്തൃ സംഘടന 3000ത്തോളം ആളുകളില്‍ നടത്തിയ സര്‍വേയില്‍ രാജ്യത്തെ പകുതിയോളം കുടുംബങ്ങള്‍ ഭക്ഷണം കഴിക്കുന്നത് വെട്ടിക്കുറച്ചതായി വ്യക്തമാക്കി.

യുകെയില്‍ ജീവിതച്ചെലവ് താങ്ങാന്‍ വയ്യ; സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഭക്ഷണം ഉപേക്ഷിച്ച് ജനങ്ങള്‍
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു; പദവിയിലിരുന്നത് 45 ദിവസം മാത്രം

ജീവിത ചെലവ് കുത്തനെ ഉയർന്നതോടെ 80 ശതമാനത്തോളം ആളുകള്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും സർവേയില്‍ വ്യക്തമായി. ഇന്ധനവില ഉയർന്നത് ലക്ഷക്കണക്കിന് കുടുംബങ്ങളെ ഊർജ ക്ഷാമത്തിലേക്ക് നയിക്കുമെന്നും ഉപഭോക്തൃ സംഘം വിലയിരുത്തി

പ്രധാന ഊർജോത്പാദകരായ റഷ്യയും, യുക്രെയ്നുമായുളള യുദ്ധം ആഭ്യന്തര ഇന്ധന വില കുതിച്ചുയരുന്നതിന് കാരണമായി. ആഗോള ഊര്‍ജ പിന്തുണ നിര്‍ത്തലാക്കിയ സര്‍ക്കാരിന്‍റെ തീരുമാനവും രാജ്യത്തെ പ്രതിസന്ധിയിലാക്കി. ആഭ്യന്തര ഇന്ധന വില കുതിച്ചുകയറുന്നതില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ഇന്ധനവില മരവിപ്പിച്ചിരുന്നു. ഇതും യുകെയ്ക്ക് തിരിച്ചടിയായി. ഉയരുന്ന പണപ്പെരുപ്പത്തിനോടൊപ്പം പിടിച്ചു നില്‍ക്കാനാവാതെ പലയിടത്തും തൊഴിലാളികള്‍ പ്രക്ഷോഭ പാതയിലാണ്.

logo
The Fourth
www.thefourthnews.in