പൂര്‍വികര്‍ മറഞ്ഞ ടൈറ്റാനിക്കിനടുത്തേക്ക് ടൈറ്റനില്‍; റഷിന്റെ കാത്ത് വെന്‍ഡി

പൂര്‍വികര്‍ മറഞ്ഞ ടൈറ്റാനിക്കിനടുത്തേക്ക് ടൈറ്റനില്‍; റഷിന്റെ കാത്ത് വെന്‍ഡി

ടൈറ്റാനിക് അപടകടത്തില്‍ മരിച്ച ഇസിഡോര്‍ സ്‌ട്രോസിന്റെയും ഭാര്യ ഐഡയുടെയും കൊച്ചുമകളാണ് ടൈറ്റന്‍ ക്യാപ്റ്റന്റെ ഭാര്യ
Updated on
2 min read

മുങ്ങുന്ന കപ്പല്‍, ജീവന്‍ രക്ഷപ്പെടുത്താന്‍ പരക്കം പായുന്നവര്‍. അതിനിടയില്‍ പരസ്പരം താങ്ങായി മരണത്തെ വരിക്കാന്‍ തയ്യാറായ വൃദ്ധ ദമ്പതികള്‍. ടൈറ്റാനിക് സിനിമ കണ്ട ആര്‍ക്കും ഈ രംഗം മറക്കാനാവില്ല. കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട ടൈറ്റന്‍ സമുദ്രപേടകത്തിന്റെ പൈലറ്റും ഓഷ്യന്‍ഗേറ്റിന്റെ സിഇഒയുമായ സ്റ്റോക്ടന്‍ റഷിന്റെ ഭാര്യ വെന്‍ഡി റഷ് ടൈറ്റാനിക് അപകടത്തില്‍ മരിച്ച യുഎസ് ദമ്പതികളുടെ പിന്‍ഗാമിയാണെന്നതാണ് മറ്റൊരു വസ്തുത.

ടൈറ്റാനിക്കിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാരായിരുന്നു വ്യവസായിയായ ഇസിഡോര്‍ സ്‌ട്രോസും ഭാര്യ ഐഡയും. ഇവരുടെ കൊച്ചുമകളാണ് ടൈറ്റന്‍ നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ഭാര്യ വെന്‍ഡി റഷ് എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു

1912 ല്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലെ കൂറ്റന്‍ മഞ്ഞുമലയില്‍ ഇടിച്ച് മുങ്ങിയാണ് ടൈറ്റാനിക് എന്ന കപ്പല്‍ അപകടത്തില്‍ പെടുന്നത്. ഇതേകപ്പലില്‍ ഫസ്റ്റ് ക്ലാസ് യാത്രക്കാരായിരുന്നു വ്യവസായിയായ ഇസിഡോര്‍ സ്‌ട്രോസും ഭാര്യ ഐഡയും. ഇവരുടെ കൊച്ചുമകളാണ് ടൈറ്റന്‍ നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ഭാര്യ വെന്‍ഡി റഷ് എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. അക്കാലത്തെ പ്രശസ്തമായ മാസി ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിന്റെ സഹ ഉടമ കൂടിയായിരുന്നു ഇസിഡോര്‍ സ്‌ട്രോസ്.

'കപ്പല്‍ മുങ്ങുമ്പോള്‍ അയാള്‍ ഭാര്യയെയും ചേര്‍ത്തുപിടിച്ച് നിന്നു. ലൈഫ് ബോട്ടിലേക്ക് ആളുകളെ മാറ്റി രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ ഐഡ സ്‌ട്രോസ് തന്റെ ലൈഫ് ജാക്കറ്റ് വേലക്കാരിക്ക് കൈമാറി' - ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടൈറ്റാനിക് അപകടത്തില്‍ മരിച്ച ഇസിഡോര്‍ സ്‌ട്രോസിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ പിന്നീട് കണ്ടെത്തി. എന്നാല്‍ ഭാര്യ ഐഡയുടെ മൃതദേഹം കണ്ടെത്തിയിരുന്നില്ല. ഇതേസംഭവമാണ്, ടൈറ്റാനിക് എന്ന സിനിമയില്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് കട്ടിലില്‍ മരണം കാത്തുകിടക്കുന്ന ഹൃദയസ്പര്‍ശിയായ രംഗമാക്കി ആവിഷ്‌കരിച്ചത്.

പൂര്‍വികര്‍ മറഞ്ഞ ടൈറ്റാനിക്കിനടുത്തേക്ക് ടൈറ്റനില്‍; റഷിന്റെ കാത്ത് വെന്‍ഡി
ആഴക്കടലിൽ അരമണിക്കൂർ ഇടവേളകളിൽ മുഴക്കം; ടൈറ്റൻ സമുദ്രപേടകത്തിനായുള്ള തിരച്ചിലിൽ പ്രതീക്ഷ

കഴിഞ്ഞ ഞായറാഴ്ചയാണ് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴത്തിലേക്ക് യാത്ര തിരിച്ച ടൈറ്റന്‍ പേടകം അപകടത്തില്‍പ്പെട്ടത്. യാത്ര തിരിച്ച് 1.45 മണിക്കൂറിനുശേഷം പേടകവുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു. പേടകത്തിന് എന്താണ് സംഭവിച്ചതെന്നോ എങ്ങനെയാണ് ആശയവിനിമയ ബന്ധം നഷ്ടമായതെന്നോ കപ്പലിന് എത്രത്തോളം അടുത്തെത്തിയെന്നോ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്താനി ബിസിനസുകാരന്‍ ഷെഹ്‌സാദ ദാവൂദ്, മകന്‍ സുലേമാന്‍ എന്നിവരാണ് ടൈറ്റന്‍ ജലപേടകത്തിന്റെ ഉടമകളായ ഓഷന്‍ഗേറ്റ് എക്സ്‌പെഡീഷന്‍സിന്റെ സിഇഒ സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍വിദഗ്ധന്‍ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവര്‍ക്ക് ഒപ്പം ടൈറ്റന്‍ പേടകത്തിലുള്ളത്.

logo
The Fourth
www.thefourthnews.in