പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി

ഷാങ്ഹായി ഉച്ചകോടിക്കായ് മോദി ഉസ്ബെക്കിസ്ഥാനിൽ , ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയേക്കും

2019 ലെ ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം ആദ്യമായാണ് പ്രധാന മന്ത്രി മോദിയും ചൈനീസ് പ്രധാനമന്ത്രി ഷി ജിങ് പിന്നും വേദി പങ്കിടുന്നത്
Updated on
2 min read

ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉസ്ബെക്കിസ്ഥാനിലേക്ക് തിരിക്കും. നാളെയും മറ്റന്നാളാമായാണ് ഷാങ്ഹായി സഹകരണ ഉച്ചകോടി നടക്കുക. ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിന്നുമായും റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുട്ടിനുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കും. റഷ്യ ഉക്രൈന്‍ യുദ്ധം, ചൈനയുമായുളള ഇന്ത്യയുടെ അതിര്‍ത്തി തര്‍ക്കം തുടങ്ങിയ വിഷയങ്ങൾ നിലനിൽക്കെയാണ് ഉച്ചകോടി നടക്കുന്നത്.

ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയെ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം മെച്ചപ്പുടുത്തുന്നതിന് കൂടിക്കാഴച്ച് സഹായകമാകുമെന്നാണ് വിലയിരുത്തൽ.

2019 ലെ ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം ആദ്യമായാണ് പ്രധാന മന്ത്രി മോദിയും ചൈനീസ് പ്രധാമന്ത്രി ഷി ജിങ് പിങും ആഗോള വേദിയിൽ ഒരുമിച്ചെത്തുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ലഡാക്കിലെ ഹോട്ട് സ്പിപ്രിങിൽ നിന്നുള്ള ഇന്ത്യ ചൈന സംയുക്തസേന പിന്മാറ്റമെന്നും വിലയിരുത്തലുണ്ട്. ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷാവ്കത്ത് മിര്‍സിയോയേയു ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. സംഘടനയില്‍ അടുത്തകാലത്ത് അംഗത്വം ലഭിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കും. ചൈനീസ് പ്രധമന്ത്രി ഷി ജിന്‍പിംഗ് ഈ ആഴ്ച ഖസാക്കിസ്ഥാനിലേക്കും ഉസ്‌ബൈക്കിസ്ഥാനിലേക്കും സന്ദര്‍ശനം നടത്താനും സാധ്യതയുണ്ട് . കോവിഡ് മഹാമാരിക്ക ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ യാത്രയാണിത്.

6 ദിവസത്തെ ചർച്ചകൾക്കോടുവിലാണ് ഇന്ത്യന്‍ സേനയും ചൈനീസ് സേനയും കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര-ഹോട് സ്പ്രിംങ്സ് മേഖലയിലെ സൈനിക പിന്‍മാറ്റം പൂര്‍ത്തിയാക്കുന്നത്. മേഖലയിലെ താല്‍ക്കാലിക കെട്ടിടങ്ങളും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അടക്കം ഇരു സൈന്യങ്ങളും പൊളിച്ചു നീക്കി. പതിനാറ് തവണയായി നടത്തിയ കമാന്‍ഡര്‍ തല ചര്‍ച്ചക്കൊടുവിലാണ് ഇരു രാജ്യങ്ങളും സൈനിക പിന്‍മാറ്റ ധാരണയിലെത്തിയത്. അതേസമയം മറ്റു മേഖലകളിലെ പിന്‍മാറ്റത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ചര്‍ച്ച തുടരും.

കോര്‍ കമാന്‍ഡര്‍മാരുടെ പതിനാറാമത് യോഗത്തിന് പിന്നാലെയാണ് പിന്മാറ്റം തുടങ്ങിയത്. അതിര്‍ത്തിയില്‍ നിന്നുള്ള പിന്‍മാറ്റം വീണ്ടും തുടങ്ങണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ചൈന വഴങ്ങിയെങ്കിലും ഗോഗ്രയില്‍ നിന്ന് പിന്‍മാറാന്‍ ചൈന തയ്യാറായിരുന്നില്ല. പാങ്കോംഗ് തടാക തീരത്ത് നിന്ന് പിന്‍മാറിയ ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ നിലച്ച അവസ്ഥയിലായിരുന്നു.

പുടിനുമായി വെള്ളിയാഴ്ച്ച കൂടിക്കാഴ്ച്ച

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിനുമായി സെപ്റ്റംബർ 16ന് കൂടിക്കാഴ്ച്ച നടത്തിയേക്കും . ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യപാര ബന്ധം ശക്തമാക്കുക, ഏഷ്യാ പസഫിക് മേഖലയിലെ സ്ഥിതി, സാമ്പത്തിക സഹകരണം ,റഷ്യയുടെ രാസവള വിൽപ്പന തുടങ്ങിയ വിഷയങ്ങൾ മോദി പുടിനുമായി ചർച്ച ചെയ്യും.

2023ൽ ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷന്റെയും ജി 20 യുടെയും അധ്യക്ഷത വഹിക്കുന്നത് ഇന്ത്യയാണ് . അതിനാൽ ഈ യോഗം ഏറെ നിർണായകമാണെന്നും റഷ്യൻ വിദേശ നയ സഹായി യൂറി ഉഷാകോവ് പറഞ്ഞു. എന്നാൽ, മോദിയും പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ജൂലൈ 1 നാണ് മോദിയും പുടിനും തമ്മിൽ അവസാനമായി സംസാരിച്ചത്

logo
The Fourth
www.thefourthnews.in