ജപ്പാൻ്റെ വ്യോമാതിർത്തിയിലൂടെ വടക്കൻ കൊറിയയുടെ മിസൈൽ വിക്ഷേപണം, അതിർത്തിയിൽ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തി
ജപ്പാന്റെ വടക്കന്‍ അതിർത്തിയിലൂടെ വടക്കൻ കൊറിയ വീണ്ടും മിസൈൽ വിക്ഷേപിച്ചു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഇത് അഞ്ചാം തവണയാണ് വടക്കൻ കൊറിയയുടെ പ്രകോപനപരമായ നീക്കം. മിസൈൽ വിക്ഷേപമണത്തെ തുടർന്ന് വടക്കൻ ദ്വീപുകളിലെ ജനങ്ങളോട് ജാഗരൂകായിരിക്കാൻ ജപ്പാൻ നിർദ്ദേശിച്ചു. വടക്കൻ മിസൈല്‍ പസഫിക്ക് സമുദ്രത്തില്‍ പതിച്ചെന്നാണ് ജപ്പാന്‍റെ വിലയിരുത്തല്‍. സംഭവത്തിന് പിന്നാലെ മേഖലയിലെ ജനങ്ങളെ ഭൂഗര്‍ഭ അറകളിലേക്കും, മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
മിസൈൽ വിക്ഷേപണത്തെ തുടർന്ന് ഹൊക്കൈയ്ഡോ, അമൊറി മേഖലകളിലെ ട്രെയിൻ ഗതാഗതവും ജപ്പാൻ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
2017 ലാണ് ഇതിന് മുമ്പ് വടക്കൻ കൊറിയ ജപ്പാൻ വ്യോമാതിർത്തിയിലൂടെ മിസൈൽ വിക്ഷേപിച്ചത്.
വടക്കൻ കൊറിയയുടെ പ്രകോപനത്തിന്റെ പശ്ചാത്തലത്തില്‍ ജപ്പാന്‍ അടിയന്തരമായി ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ചു.
മിസൈല്‍ വിക്ഷേപിച്ച നടപടിയില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ അപലപിച്ചു. വിക്ഷേപണത്തെ ' ക്രൂരത' എന്ന് വിശേഷിപ്പിച്ച അദ്ദേഹം സംഭവത്തില്‍ സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും, വിശകലനം ചെയ്യുമെന്നും വ്യക്തമാക്കി. 4000 കിലോമീറ്റർ മിസൈൽ സഞ്ചരിച്ചുവെന്ന് തെക്കൻ കൊറിയ പറഞ്ഞു. വടക്കൻ കൊറിയയുടെ നീക്കത്തിന് തക്കതായ മറുപടി ഉണ്ടാകുമെന്നും തെക്കൻ കൊറിയ പ്രസിഡൻ്റ് യൂൺ സൂക് യുഓൽ പറഞ്ഞു.
വടക്കൻ കൊറിയയുടെ നടപടിയെ ദൗര്‍ഭാഗ്യകരമെന്നാണ് യുഎസും, കിഴക്കന്‍ ഏഷ്യയും വിശേഷിപ്പിച്ചത്. സംഭാഷണത്തിൻ്റെ പാത സ്വീകരിക്കാൻ വടക്കൻ കൊറിയ തയ്യാറാവണമെന്ന് അമേരിക്കൻ വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു.