നദീം സഹാവി
നദീം സഹാവി

പ്രതിസന്ധി മറികടക്കാന്‍ ബോറിസ്; നദീം സഹാവി പുതിയ ധനമന്ത്രി

കൺസർവേറ്റീവ് പാർട്ടിയിലെ പുത്തൻ താരോദയമാണ് നദീം സഹാവി
Updated on
1 min read

ബ്രിട്ടനിൽ, ധനമന്ത്രി ഋഷി സുനക്കിന്റെ അപ്രതീക്ഷിത രാജിയെത്തുടർന്നുള്ള പ്രതിസന്ധി മറികടക്കാൻ നിർണായകനീക്കവുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. സുനക്കിന്റെ പകരക്കാരനായി, നദീം സഹാവിയെ ധനമന്ത്രിയായി നിയമിച്ചു. സർക്കാരിനെ നയിക്കാൻ ബോറിസ് യോഗ്യനല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ വംശജൻ കൂടിയായ ഋഷി സുനക്കും, ആരോഗ്യമന്ത്രി സാജിദ് ജാവിദും രാജിവെച്ചത്. അര മണിക്കൂർ ഇടവേളയിലായിരുന്നു ഇരുവരുടെയും രാജി. ബോറിസ് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ഏകോപിത ശ്രമമായി രാജിയെ വിലയിരുത്തുന്നതിനിടെയാണ്, സഹാവിയെ ധനമന്ത്രിയായി നിയമിച്ചത്.

നദീം സഹാവി
ബോറിസ് സർക്കാരിന് അപ്രതീക്ഷിത തിരിച്ചടി; ധനമന്ത്രിയും ആരോഗ്യമന്ത്രിയും രാജിവെച്ചു

കൺസർവേറ്റീവ് പാർട്ടിയിലെ പുത്തൻ താരോദയമാണ് നദീം സഹാവി. രാഷ്ട്രീയത്തിലേക്ക് തിരിയുന്നതിനുമുമ്പ് വ്യവസായി എന്ന നിലയിൽ പ്രശസ്തനായിരുന്നു. നോവലിസ്റ്റും ടോറിയിൽ നിന്നുള്ള മുൻ എംപിയുമായിരുന്ന ജെഫ്‌റി ആർച്ചറിന്റെ ഉപദേഷ്ടാവായും ഡേവിഡ് കാമറൂണിന്റെ ഭരണകാലത്ത് ഡൗണിംഗ് സ്ട്രീറ്റിലെ പോളിസി യൂണിറ്റിലും അദ്ദേഹം സേവനമനുഷ്ടിച്ചു. 2010 ലെ പൊതു തിരഞ്ഞെടുപ്പിൽ സ്ട്രാറ്റ്ഫോഡ്- ഓൺ-അവനിൽ നിന്ന് കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥിയായി വിജയിച്ചിരുന്നു.

55 കാരനായ സഹാവി പ്രമുഖ പോളിംഗ് കമ്പനിയായ യുഗോവിന്റെ സഹസ്ഥാപകനാണ്. 2010 വരെ അതിന്റെ ചീഫ് എക്സിക്യൂട്ടീവായി തുടർന്ന അദ്ദേഹം, കമ്പനിയെ ബ്രിട്ടനിലെ മികച്ച വിപണന ഗവേഷണ സ്ഥാപനങ്ങളിലൊന്നാക്കി മാറ്റി.

55 കാരനായ സഹാവി പ്രമുഖ പോളിംഗ് കമ്പനിയായ യുഗോവിന്റെ സഹസ്ഥാപകനാണ്.

വിദ്യാഭ്യാസ, ബിസിനസ് വകുപ്പുകളിൽ ജൂനിയർ മിനിസ്റ്റീരിയൽ റോളുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2020-ൽ കോവിഡ് വാക്സിൻ വിതരണത്തില്‍ വഹിച്ച നേതൃപരമായ പങ്ക് അദ്ദേഹത്തെ ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനാക്കിയിരുന്നു. 2021-ൽ ബോറിസ് ജോൺസൺ അദ്ദേഹത്തെ വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു.

logo
The Fourth
www.thefourthnews.in