അവസാനത്തെ സ്റ്റാഫ് എഴുത്തുകാരനെയും പിരിച്ചുവിട്ട് നാഷണല്‍ ജ്യോഗ്രഫിക് മാസിക

അവസാനത്തെ സ്റ്റാഫ് എഴുത്തുകാരനെയും പിരിച്ചുവിട്ട് നാഷണല്‍ ജ്യോഗ്രഫിക് മാസിക

അടുത്തവര്‍ഷം മുതല്‍ നാഷണല്‍ ജ്യോഗ്രഫിക് മാസിക അമേരിക്കയിലെ ന്യൂസ്സ്റ്റാന്റുകളിൽ ലഭ്യമാകില്ല
Updated on
1 min read

135 വർഷത്തോളമായി പ്രസിദ്ധീകരണം നടത്തുന്ന നാഷണല്‍ ജ്യോഗ്രാഫിക് മാസിക, അവസാനത്തെ സ്റ്റാഫ് എഴുത്തുകാരനെയും പിരിച്ചുവിട്ടെന്ന് റിപ്പോർട്ട്. 19 എഡിറ്റോറിയല്‍ ജീവനക്കാരെ മാസിക പിരിച്ചുവിട്ടെന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഇനിമുതൽ ഫ്രീലാൻസ് എഴുത്തുകാരാകും മാസികയ്ക്കായി പ്രവർത്തിക്കുക. മാതൃകമ്പനിയായ ഡിസ്‌നിയുടെ ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായാണ് ഈ പിരിച്ചുവിടല്‍.

1888ൽ വാഷിങ്ടൺ ആസ്ഥാനമായി പ്രസിദ്ധീകരണമാരംഭിച്ച നാഷണൽ ജ്യോഗ്രഫിക്ക് മാസിക ശാസ്ത്ര- പരിസ്ഥിതി വിഷയങ്ങളിലാണ് ശ്രദ്ധയൂന്നിയിരുന്നത്. ഒരു കാലത്ത് അമേരിക്കയിൽ ഏറ്റവുമധികം വായിക്കപ്പെട്ടിരുന്ന മാസിക, കുറച്ചു കാലമായി തകർച്ചയിലാണ്. 2015 ല്‍ മാസികയുടെ ഉടമസ്ഥാവകാശങ്ങളില്‍ മാറ്റം വന്നതുമുതൽ ചെലവ് ചുരുക്കൽ നടപടികളും പിരിച്ചുവിടലും ആരംഭിച്ചിരുന്നു.

1888ല്‍ പ്രസിദ്ധീകരണമാരംഭിച്ച നാഷണല്‍ ജ്യോഗ്രഫിക് 1980കളിലാണ് ഏറ്റവും പ്രചാരത്തിലുണ്ടായിരുന്നത്. ലോകത്തെമ്പാടുമായി 1.2 കോടി വരിക്കാര്‍ അക്കാലത്ത് മാസികയ്ക്ക് ഉണ്ടായിരുന്നു

ചെലവു ചുരുക്കലിന്റെ ഭാഗമായി അച്ചടി കുറയ്ക്കുന്നതിനാൽ അടുത്ത വർഷം മുതൽ അമേരിക്കയിൽ ന്യൂസ് സ്റ്റാൻഡുകളിൽ മാസിക ലഭ്യമാകില്ല. കഴിഞ്ഞ മാസം തന്നെ ഇക്കാര്യം ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാൽ തുടർന്നും പ്രസിദ്ധീകരണം നടത്തുമെന്ന് നാഷണൽ ജ്യോഗ്രഫിക് വ്യക്തമാക്കി. ചില എഴുത്തുകാരെ ജീവനക്കാരായി നിലനിർത്തുമെന്നും സ്ഥാപനം അറിയിച്ചു. നിലവിലെ പിരിച്ചുവിടല്‍ പ്രസിദ്ധീകരണത്തിന്റെ ഗുണനിലവാരത്തെ ബാധിക്കില്ലെന്നാണ് നാഷണൽ ജ്യോഗ്രഫിക്കിന്റെ പ്രതീക്ഷ.

'നാഷണല്‍ ജിയോഗ്രഫിക്കിന്റെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാഷണല്‍ ജിയോഗ്രഫിക്കിലെ എഴുത്തുകാരന്‍ എന്ന നിലയില്‍ ഞാനെഴുതിയ അവസാനത്തെ പതിപ്പാണിത്. ഒരുപാട് കഴിവുള്ള മാധ്യമപ്രവര്‍ത്തകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്.'' വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് ശരിവച്ച് നാഷണല്‍ ജ്യോഗ്രഫിക്കിലെ മുതിര്‍ന്ന എഴുത്തുകാരന്‍ ക്രെയ്ഗ് എ വെല്‍ച്ച് ട്വീറ്റ് ചെയ്തു.

1888ല്‍ പ്രസിദ്ധീകരണമാരംഭിച്ച നാഷണല്‍ ജ്യോഗ്രഫിക് 1980കളിലാണ് ഏറ്റവും പ്രചാരത്തിലുണ്ടായിരുന്നത്. ലോകത്തെമ്പാടുമായി 1.2 കോടി വരിക്കാര്‍ അക്കാലത്ത് മാസികയ്ക്ക് ഉണ്ടായിരുന്നു. മാസികകള്‍ക്ക് പൊതുവെ പ്രചാരം കുറഞ്ഞകാലത്തും അമേരിക്കയില്‍ റ്റേവും പ്രചാരത്തിലുള്ള മാസികയായിരുന്നു നാഷണല്‍ ജ്യോഗ്രഫിക്. എന്നാല്‍ 2022 ആവസാനമായപ്പോഴേക്കും വരിസംഖ്യ 18 ലക്ഷത്തിലേക്ക് ഇടിഞ്ഞു.

2015 ല്‍ മാസികയുടെ ഉടമസ്ഥാവകാശങ്ങളില്‍ മാറ്റം വന്നതുമുതൽ ചെലവ് ചുരുക്കൽ നടപടികളും പിരിച്ചുവിടലും ആരംഭിച്ചിരുന്നു.

സമീപമാസങ്ങളില്‍ മാധ്യമമേഖലയിൽ ഉണ്ടായ കൂട്ടപ്പിരിച്ചുവിടലിന്റെ തുടർച്ചയാണ് നാഷണൽ ജ്യോഗ്രഫിക്കിലേത്. കഴിഞ്ഞ നവംബറിലാണ് സിഎന്‍എന്‍ നൂറുക്കണക്കിന് ജീവനക്കാരെ പിരിച്ച്വിട്ടത്. ബസ്ഫീഡ്, വൈസ് മീഡിയ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളും പിരിച്ചുവിടൽ ആരംഭിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in