'പുടിന്റെ നീക്കം അപകടകരം'; ബെലാറസിൽ ആണവായുധം വിന്യസിക്കുന്നതിനെ അപലപിച്ച് നാറ്റോ

'പുടിന്റെ നീക്കം അപകടകരം'; ബെലാറസിൽ ആണവായുധം വിന്യസിക്കുന്നതിനെ അപലപിച്ച് നാറ്റോ

ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ഉടൻ യോഗം ചേരണമെന്ന് യുക്രെയ്ൻ ആവശ്യപ്പെട്ടു.
Updated on
1 min read

ബെലാറസിൽ ആണവായുധം വിന്യസിക്കാനുള്ള റഷ്യൻ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്റെ നീക്കത്തെ വിമർശിച്ച് നാറ്റോ. അപകടകരമായ നീക്കമാണ് പുടിന്റേതെന്ന് നാറ്റോ പ്രതികരിച്ചു. ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ഉടൻ യോഗം ചേരണമെന്ന് യുക്രെയ്ൻ ആവശ്യപ്പെട്ടു.

ബലാറസിലെ ആണവായുധ വിന്യാസം ആണവ നിര്‍വ്യാപന കരാര്‍ ലംഘിക്കുന്നതാകില്ലെന്നാണ് പുടിന്‍ നൽകുന്ന ഉറപ്പ് . അസ്വാഭാവികമായി ഒന്നുമില്ലെന്നും പുടിൻ പറയുന്നു. അമേരിക്ക അവരുടെ സഖ്യരാജ്യങ്ങളില്‍ ആണവായുധങ്ങള്‍ വിന്യസിക്കുന്നതുമായാണ് പുടിന്‍, ബെലാറസിലെ നീക്കത്തെ താരതമ്യം ചെയ്തത്. നാറ്റോ സഖ്യരാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ സഹായം തേടിയുള്ള യുക്രെയ്ന്‍ പ്രസിഡന്റ് വൊളിദിമിര്‍ സെലന്‍സ്കിയുടെ നീക്കത്തിന് തൊട്ടുപിന്നാലെയാണ് റഷ്യയുടെ പ്രഖ്യാപനം.

നാറ്റോ വക്താവ് വണ ലുങ്കസ്കു
നാറ്റോ വക്താവ് വണ ലുങ്കസ്കു

ആണവായുധങ്ങൾ വിന്യസിക്കാനുള്ള പുടിന്റെ നീക്കം അപകടകരവും നിരുത്തരവാദപരവുമാണെന്നാണ് നാറ്റോ വക്താവ് വണ ലുങ്കസ്കു വിമർശിച്ചു. നാറ്റോയെക്കുറിച്ചുള്ള റഷ്യയുടെ പരാമർശവും തികച്ചും തെറ്റിദ്ധരിപ്പിക്കുന്നണെന്നും അവർ പറഞ്ഞു.

'പുടിന്റെ നീക്കം അപകടകരം'; ബെലാറസിൽ ആണവായുധം വിന്യസിക്കുന്നതിനെ അപലപിച്ച് നാറ്റോ
ബെലാറസില്‍ ആണവായുധം വിന്യസിക്കാന്‍ റഷ്യ; ആണവ നിര്‍വ്യാപന കരാര്‍ ലംഘിക്കില്ലെന്ന് പുടിന്‍

ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുക്കാഷെങ്കോയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ആയുധങ്ങൾ വിന്യസിക്കാനുള്ള തീരുമാനം പുടിൻ അറിയിച്ചത്. ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചതായും ദേശീയ ടെലിവിഷനിലൂടെ പുടിന്‍ അറിയിച്ചിരുന്നു. 1990ന് ശേഷം ഇതാദ്യമായാണ് രാജ്യത്തിന് പുറത്ത് റഷ്യ ആണാവായുധങ്ങള്‍ വിന്യസിക്കുന്നത്. ആണവായുധങ്ങള്‍ വഹിക്കാന്‍ സഹായിക്കുന്ന 10 എയര്‍ക്രാഫ്റ്റുകളാണ് ഇതിനായി റഷ്യ, ബെലാറസില്‍ സജ്ജമാക്കിയിരിക്കുന്നത്. ആണവായുധം വിന്യസിക്കുന്ന മേഖല, അവിടുത്തെ നടപടിക്രങ്ങള്‍ എന്നിവ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ റഷ്യ പുറത്തുവിട്ടിട്ടില്ല. റഷ്യയുടെ നടപടി സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നാണ് അമേരിക്കന്‍ പ്രതിരോധ വിഭാഗം അറിയിച്ചത്.  

logo
The Fourth
www.thefourthnews.in