യുക്രെയ്‌ന് കൂടുതല്‍ പ്രതിരോധ സഹായം നല്‍കണം; അംഗ രാജ്യങ്ങള്‍ സഹകരിക്കണമെന്ന് നാറ്റോ

യുക്രെയ്‌ന് കൂടുതല്‍ പ്രതിരോധ സഹായം നല്‍കണം; അംഗ രാജ്യങ്ങള്‍ സഹകരിക്കണമെന്ന് നാറ്റോ

റഷ്യയ്ക്ക് ചൈന ആയുധ സഹായം നല്‍കിയാൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന് നാറ്റോ
Updated on
1 min read

റഷ്യന്‍ അധിനിവേശത്തെ ചെറുക്കാന്‍ യുക്രെയ്‌ന് കൂടുതല്‍ പ്രതിരോധ സഹായം നല്‍കാന്‍ നാറ്റോ തീരുമാനം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന് യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതികളൊന്നുമില്ല. അതിനാല്‍ ദീര്‍ഘകാലത്തേക്ക് യുക്രെയ്‌നിന് സഹായം നല്‍കാന്‍ നാറ്റോ അംഗങ്ങള്‍ തയ്യാറാകണമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ സെക്രട്ടറി ജന്‍സ് സ്റ്റോള്‍ട്ടന്‍ ബര്‍ഗ് ആവശ്യപ്പെട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് മോസ്‌കോ സന്ദര്‍ശിച്ച പശ്ചാത്തലത്തിൽ കൂടിയാണ് യുക്രെയ്‌ന് കൂടുതല്‍ പ്രതിരോധ സഹായം നല്‍കാനുള്ള നാറ്റോ നിര്‍ദേശം.

യുക്രെയ്‌ന് കൂടുതല്‍ പ്രതിരോധ സഹായം നല്‍കണം; അംഗ രാജ്യങ്ങള്‍ സഹകരിക്കണമെന്ന് നാറ്റോ
ചൈനീസ് ഫോര്‍മുലയില്‍ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറെന്ന് പുടിന്‍, പക്ഷേ...

''റഷ്യ യുദ്ധം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ യുക്രെയ്‌ന് നാറ്റോയുടെ സഹായം കൂടിയേ തീരൂ. ജിഡിപിയുടെ, കുറഞ്ഞത് രണ്ട് ശതമാനമെങ്കിലും പ്രതിരോധ നീക്കങ്ങള്‍ക്ക് മാറ്റിവയ്ക്കുന്നതിന് നാറ്റോ അംഗരാജ്യങ്ങള്‍ തയ്യാറാകണം. ലിത്വാനിയന്‍ തലസ്ഥാനം വില്‍നിയസില്‍ നടക്കുന്ന നാറ്റോ സഖ്യത്തിന്റെ അടുത്ത ഉച്ചകോടിയില്‍ സഹായം നല്‍കാന്‍ അംഗങ്ങള്‍ തയ്യാറാകണം'' - സ്റ്റോള്‍ട്ടന്‍ ബര്‍ഗ് ആവശ്യപ്പെട്ടു.

യുക്രെയ്‌ന് കൂടുതല്‍ പ്രതിരോധ സഹായം നല്‍കണം; അംഗ രാജ്യങ്ങള്‍ സഹകരിക്കണമെന്ന് നാറ്റോ
ക്രിമിയയിൽ റഷ്യൻ മിസൈലുകൾ തകർത്തതായി യുക്രെയ്ന്‍

''കിഴക്കന്‍ യുക്രെയ്‌നിലെ ബഖ്മുത്തിനെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ കടുത്ത പോരാട്ടം നടക്കുന്നത്. ആയിരക്കണക്കിന് സൈനികരെ ഉപയോഗിച്ച് ആക്രമണം ശക്തമാക്കുമെന്ന് റഷ്യ തെളിയിച്ചിരിക്കുകയാണ്. സമാധാനം നടപ്പാക്കാന്‍ റഷ്യന്‍ പ്രസിഡന്റിന് യാതൊരു ഉദ്ദേശ്യവുമില്ല. യുദ്ധം വ്യാപിപ്പിക്കാനാണ് പുടിന്റെ തീരുമാനം. സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെപ്പോലെ റഷ്യ മാറുകയാണ്''- നാറ്റോ മേധാവി പറയുന്നു.

യുക്രെയ്‌ന് കൂടുതല്‍ പ്രതിരോധ സഹായം നല്‍കണം; അംഗ രാജ്യങ്ങള്‍ സഹകരിക്കണമെന്ന് നാറ്റോ
'60 ദിവസത്തേക്കെന്ന് റഷ്യ, 120 ദിവസമെന്ന് യുക്രെയ്ൻ'; സംഘർഷങ്ങൾക്കിടയിലും യുക്രെയ്ന്‍ ധാന്യ കയറ്റുമതി കരാര്‍ നീട്ടി

യുദ്ധത്തിനാവശ്യമായ കൂടുതല്‍ ആയുധങ്ങളും വെടിക്കോപ്പുകളും യുക്രെയ്‌ന് ഇനിയും ആവശ്യമാണ്. അതിനാല്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, നാറ്റോ അംഗങ്ങള്‍ കൂടുതല്‍ ചെലവഴിക്കാന്‍ തയ്യാറാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു. റഷ്യയ്ക്ക് ചൈന വലിയ തോതില്‍ ആയുധ സഹായം നല്‍കുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും ജന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് ഓര്‍മിപ്പിച്ചു.

യുക്രെയ്‌ന് കൂടുതല്‍ പ്രതിരോധ സഹായം നല്‍കണം; അംഗ രാജ്യങ്ങള്‍ സഹകരിക്കണമെന്ന് നാറ്റോ
'അവസാനിപ്പിക്കാൻ ഉദ്ദേശ്യമില്ല': യുക്രെയ്‌നുമായി സമാധാന കരാറിൽ ഏർപ്പെടാൻ സന്നദ്ധത അറിയിച്ചതിന് പിന്നാലെ റഷ്യയുടെ ആക്രമണം

അതിനിടെ യുദ്ധം അവസാനിക്കാന്‍ സന്നദ്ധമാണെന്ന് അറിയിക്കുമ്പോഴും യുക്രെയ്നെതിരെ റഷ്യ ആക്രമണം ശക്തമാക്കി. ജനവാസ മേഖലയിലായിരുന്നു റഷ്യയുടെ ഡ്രോൺ ആക്രമണം. മൂന്ന് സ്ഥലങ്ങളിലാണ് ബുധനാഴ്ച ആക്രമണമുണ്ടായത്. ഡ്രോണ്‍ ആക്രമണത്തില്‍ നാലുപേർ കൊല്ലപ്പെട്ടു. കീവിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ താമസിച്ചിരുന്ന ഡോർമെട്രിക്ക് നേരെ നടന്ന ആക്രമണത്തിൽ 11 വയസുകാരനടക്കം ഏഴ് പേർക്ക് പരുക്കേറ്റു. ഇരുപതിലേറെ കൊലയാളി ഡ്രോണുകളും മിസൈലുകളും ഷെല്ലുകളും റഷ്യ വിക്ഷേപിച്ചതായി യുക്രെയ്‌ന്‍ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി പറഞ്ഞു.

logo
The Fourth
www.thefourthnews.in