രഹസ്യരേഖ ചോര്‍ത്തിയതില്‍ നെതന്യാഹുവിന്‌റെ സഹായികളും; ഇസ്രയേലില്‍ രാഷ്ട്രീയ വിവാദം, വിമര്‍ശനവുമായി ബന്ദികളുടെ ബന്ധുക്കളും
ഗാസ ആക്രമണവുമായി ബന്ധപ്പെട്ട രഹസ്യ രേഖ ചേര്‍ത്തിയതിന് ബഞ്ചമിന്‍ നെതന്യാഹുവിന്‌റെ സഹായികള്‍ ഉള്‍പ്പെട്ട സംഭവം ഇസ്രയേലില്‍ രാഷ്ട്രീയ വിവാദത്തിന് വഴിതുറന്നു. ഹമാസിന്‌റെ പിടിയിലുള്ള ബന്ദികളുടെ ബന്ധുക്കളും നെതന്യാഹുവിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
വിവരങ്ങള്‍ പരസ്യമായി വെളിപ്പെടുത്തുന്നതോ ചര്‍ച്ച ചെയ്യുന്നതോ തടയുന്ന ഗ്യാഗ് ഉത്തരവ് കാരണം കേസിന്‌റെ വിശദാംശങ്ങള്‍ പുറത്തുവരുന്നതില്‍ കാലതാമസമുണ്ട്. എന്നാല്‍ ഉത്തരവ് ഭാഗികമായി നീക്കിയ മജിസ്‌ട്രേറ്റിന്‌റെ വിധി, സുരക്ഷാസ്രോതസ്സുകളില്‍ വിട്ടുവീഴ്ച ചെയ്‌തെന്നും ബന്ദികളെ മോചിപ്പിക്കാനുള്ള ഇസ്രയേലിന്‌റെ ശ്രമങ്ങളെ ദോഷകരമായി ബാധിച്ചേക്കാമെന്നും കോടതി പറഞ്ഞു.
എന്നാല്‍ തന്‌റെ ഓഫിസ് ഉദ്യോഗസ്ഥര്‍ തെറ്റായ നടപടികളൊന്നും ചെയ്തിട്ടില്ലെന്ന് ശനിയാഴ്ച നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞിരുന്നു. രേഖകള്‍ ചോര്‍ന്നതിനെക്കുറിച്ച് മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യം ചെയ്യപ്പെടുന്ന രേഖയില്‍ നിന്നുള്ള വിശദാംശങ്ങള്‍ ഗ്യാഗ് ഉത്തരവ് പിന്‍വലിക്കാന്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയ മാധ്യമങ്ങളിലൊന്നായ ജര്‍മന്‍ ബില്‍ഡ് പത്രം സെപ്റ്റംബര്‍ 6 ന് പ്രസിദ്ധീകരിച്ചതായി ഇസ്രയേല്‍ പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഹമാസിന്‌റെ ചര്‍ച്ചാതന്ത്രത്തിന്‌റെ രൂപരേഖയാണ് എക്‌സ്‌ക്ലൂസീവ് എന്ന് ലേബല്‍ ചെയ്ത ലേഖനം. അക്കാലത്ത് യുഎസും ഖത്തറും ഈജിപ്തും ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചിരുന്നു. അതില്‍ ഗാസയില്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള കരാര്‍ ഉള്‍പ്പെടുന്നു.
എന്നാല്‍ ഇസ്രയേലിന്‌റെയും ഹമാസിന്‌റെയും ഇടപാടുകള്‍ പ്രതിസന്ധിയിലായതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. തെക്കന്‍ ഗാസയിലെ ഹമാസ് തുരങ്കത്തില്‍ ആറ് ഇസ്രയേലി ബന്ദികളെ കൊലപ്പെടുത്തിയതായി കണ്ടെത്തി ദിവസങ്ങള്‍ക്കുശേഷമാണ് ഇത് പ്രസിദ്ധീകരിച്ചത്. ഈ കൊലപാതകം ഇസ്രയേലില്‍ ബഹുജന പ്രതിഷേധത്തിന് കാരണമായിരുന്നു.