ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിനുനേരെ ഫ്‌ലാഷ് ബോംബ് ആക്രമണം; ശത്രുക്കള്‍ എല്ലാ പരിധികളും ലംഘിച്ചുവെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി, അന്വേഷണം ആരംഭിച്ചു

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിനുനേരെ ഫ്‌ലാഷ് ബോംബ് ആക്രമണം; ശത്രുക്കള്‍ എല്ലാ പരിധികളും ലംഘിച്ചുവെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി, അന്വേഷണം ആരംഭിച്ചു

സംഭവസമയത്ത് നെതന്യാഹുവും കുടുംബവും സ്ഥലത്തുണ്ടായിരുന്നില്ല
Updated on
1 min read

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ ഫ്‌ലാഷ് ബോംബ് ആക്രമണം. വടക്കന്‍ ഇസ്രയേലി പട്ടണമായ സിസേറിയയിലെ സ്വകാര്യ വസതിക്കുനേരേ രണ്ട് ഫ്‌ലാഷ് ബോംബുകള്‍ പ്രയോഗിച്ചതായും ഇവ പൂന്തോട്ടത്തിലേക്ക് വീണതായും പോലീസ് അറിയിച്ചു.

സംഭവസമയത്ത് നെതന്യാഹുവും കുടുംബവും സ്ഥലത്തുണ്ടായിരുന്നില്ല. നാശനഷ്ടങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു. ശത്രുക്കള്‍ എല്ലാ പരിധികളും ലംഘിച്ചുവെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു. ഉടന്‍തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സുരക്ഷാ, ജുഡീഷ്യല്‍ ഏജന്‍സികളോടും അദ്ദേഹം ആവശ്യപ്പെട്ടു.

ആക്രമണത്തെ അപലപിച്ച് ഇസ്രയേല്‍ പ്രസിഡന്‌റ് ഐസക് ഹെര്‍സോഗും എത്തി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. 'ഞാന്‍ ഇപ്പോള്‍ ഷിന്‍ ബെറ്റിന്റെ തലവനോട് സംസാരിച്ചു, സംഭവത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം അന്വേഷിച്ച് കൈകാര്യം ചെയ്യേണ്ടതിന്റെ അടിയന്തര ആവശ്യം പ്രകടിപ്പിക്കുകയും ചെയ്തു' ഹെര്‍സോഗ് എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിനുനേരെ ഫ്‌ലാഷ് ബോംബ് ആക്രമണം; ശത്രുക്കള്‍ എല്ലാ പരിധികളും ലംഘിച്ചുവെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി, അന്വേഷണം ആരംഭിച്ചു
വീണ്ടും സംഘര്‍ഷഭൂമിയായി മണിപ്പൂര്‍: മുഖ്യമന്ത്രിയുടെ വസതി ആക്രമിക്കാന്‍ ശ്രമം, ക്രിസ്തീയ ദേവാലയങ്ങള്‍ക്കു നേരെയും പ്രതിഷേധം

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരേയും ആരും ഏറ്റെടുത്തിട്ടില്ല. ഒക്ടോബറില്‍ സിസേറിയയിലെ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വീടിന് നേരെ ഡ്രോണ്‍ വിക്ഷേപിച്ചെങ്കിലും നാശനഷ്ടങ്ങളൊന്നും സംഭവിച്ചില്ല.

തന്നെയും ഭാര്യയെയും വധിക്കാന്‍ ഹിസ്ബുള്ള ശ്രമിച്ചെന്ന് നെതന്യാഹു അന്ന് ആരോപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in