വെനിസ്വേലയിൽ ഇടതുപക്ഷം തന്നെ, നിക്കോളസ് മദുറോ വീണ്ടും പ്രസിഡൻ്റ്, അംഗീകരിക്കില്ലെന്ന് വലതു സർക്കാരുകൾ

വെനിസ്വേലയിൽ ഇടതുപക്ഷം തന്നെ, നിക്കോളസ് മദുറോ വീണ്ടും പ്രസിഡൻ്റ്, അംഗീകരിക്കില്ലെന്ന് വലതു സർക്കാരുകൾ

51 ശതമാനം വോട്ടുനേടിയാണ് മദുറോ എതിർസ്ഥാനാർഥി എഡ്മുണ്ടോ ഗോൺസാലസ് ഉറുട്ടിയയെ പരാജയപ്പെടുത്തിയത്
Updated on
2 min read

തെക്കനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ മൂന്നാം തവണയും അധികാരത്തിലേറി നിക്കോളാസ് മദൂറോ. പ്രവചനങ്ങളും സർവേ ഫലങ്ങളും തോൽവി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിലാണ് മദൂറോയുടെ ജയം. 51 ശതമാനം വോട്ട് നേടിയാണ് എതിർസ്ഥാനാർഥി എഡ്മുണ്ടോ ഗോൺസാലസ് ഉറുട്ടിയയെ പരാജയപ്പെടുത്തിയത്.

ഞായറാഴ്ച നടന്ന വോട്ടെടുപ്പിനു പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ നിക്കോളാസ് മദുറോയുടെ പരാജയം പ്രവചിക്കുന്നതായിരുന്നു. ഇതോടെ എതിർ ക്യാമ്പുകൾ വിജയാഘോഷവും ആരംഭിച്ചിരുന്നു. എന്നാൽ ഇതിനൊയൊക്കെ അപ്രസക്തമാക്കുന്നതാണ് മദുറോയുടെ വിജയം. 80 ശതമാനം വോട്ടുകൾ എണ്ണിയതോടെ എക്സിറ്റ് പോളുകൾക്ക് വിരുദ്ധമായാണ് ജനങ്ങൾ വിധിയെഴുതിയതെന്ന് വ്യക്തമാകുകയായിരുന്നു.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് പ്രമുഖ യാഥാസ്തിക വാദിയായ മരിയ കൊറിന മക്കാഡോയ്ക്ക് വിലക്ക് നേരിട്ടതോടെയാണ് വിരമിച്ച നയതന്ത്രജ്ഞൻ ഉറൂട്ടിയ മത്സരരംഗത്തിറങ്ങുന്നത്. മൂന്നാം തവണയും അധികാരം തേടുന്ന മദൂറോ, എതിരാളികളിൽനിന്ന് ഇതുവരെ നേരിട്ട ഏറ്റവും കഠിനമായ മത്സരമായിരുന്നു ഇത്തവണത്തേത്.

80 ശതമാനം വോട്ടുകള്‍ എണ്ണിയതോടെ മദുറോയ്ക്ക് 51.21 ശതമാനം വോട്ടും എതിരാളിയ്ക്ക് 44.2 ശതമാനം വോട്ടും ലഭിച്ചതായി നാഷണല്‍ ഇലക്ടറല്‍ കൗണ്‍സില്‍ അറിയിച്ചു.

അതേസമയം, 30,000 പോളിങ് കേന്ദ്രങ്ങളിൽനിന്ന് ഔദ്യോഗിക വോട്ടിങ് കണക്കുകൾ പുറത്തുവിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ ഇതുവരെയും വോട്ടിങ് അധികൃതർ ഇതിന് തയാറായിട്ടില്ല. പോളിങ് സ്റ്റേഷനുകളിലെ പ്രതിനിധികളിൽനിന്ന് തങ്ങൾ ശേഖരിച്ച കണക്കുകൾ മദുറോയ്ക്കെതിരെ ഗോൺസാലസിൻ്റെ തിളക്കമാർന്ന വിജയത്തെയാണ് സൂചിപ്പിച്ചിരുന്നതെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വാദം.

ജനങ്ങളും വിപ്ലവവും വിജയിച്ചുവെന്നായിരുന്നു ക്യൂബന്‍ നേതാവ് മിഗേല്‍ ഡയസ് കാനല്‍ പ്രതികരിച്ചത്. ഹ്യൂഗോ ഷാവേസിനെ ഇതേക്കാള്‍ ഗംഭീരമായി ആദരിക്കാന്‍ കഴിയില്ലെന്ന് ബൊളിവീയയിലെ ഇടതു നേതാവ് ലൂയിസ് ആര്‍ക് പ്രതികരിച്ചു
വെനിസ്വേലയിൽ ഇടതുപക്ഷം തന്നെ, നിക്കോളസ് മദുറോ വീണ്ടും പ്രസിഡൻ്റ്, അംഗീകരിക്കില്ലെന്ന് വലതു സർക്കാരുകൾ
ബൈറൂജ്-നുസീരിയത്ത് അഭയാർഥി ക്യാമ്പുകളും ഒഴിയണമെന്ന് ഇസ്രയേൽ; പോകാനിടമില്ലാതെ പലസ്തീൻ ജനത

കോസ്റ്റാറിക്ക, പെറു, അർജന്റീന ഉൾപ്പെടെയുള്ള ചില ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന നിലപാടിലാണ്. അതേസമയം, ക്യൂബ, ബൊളീവിയയുമെല്ലാം മദുറോയുടെ ജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചു.

മദുറോ ഷാവേസിനൊപ്പം- പഴയ ചിത്രം
മദുറോ ഷാവേസിനൊപ്പം- പഴയ ചിത്രം

'' ഞാന്‍ രാജ്യത്തെ ജനാധിപത്യത്തെയും നിയമസംവിധാനത്തെയും ക്രമസമാധാനത്തെയും സംരക്ഷിക്കും,'' വിജയം ഉറപ്പാക്കിയശേഷം മദുറോ ജനങ്ങളോട് പറഞ്ഞു. വിജയം രാഷ്ട്രീയ ആചാര്യനായ ഹ്യൂഗോ ഷാവേസിന് സമര്‍പ്പിച്ചു. ജനങ്ങളും വിപ്ലവവും വിജയിച്ചുവെന്നായിരുന്നു ക്യൂബന്‍ നേതാവ് മിഗേല്‍ ഡയസ് കാനല്‍ പ്രതികരിച്ചത്. ഹ്യൂഗോ ഷാവേസിനെ ഇതേക്കാള്‍ ഗംഭീരമായി ആദരിക്കാന്‍ കഴിയില്ലെന്ന് ബൊളിവീയയിലെ ഇടതു നേതാവ് ലൂയിസ് ആര്‍ക് പ്രതികരിച്ചു.

അതേസമയം ലാറ്റിന്‍ അമേരിക്കയിലെ വലതുപക്ഷ സര്‍ക്കാരുകളും തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിച്ചില്ല. വെനിസ്വേലന്‍ ജനതയുടെ താല്പര്യമല്ല തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പക്രിയ സുതാര്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം.

1998-ൽ ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തിൽ ആരംഭിച്ച വെനസ്വേലയിലെ സോഷ്യലിസ്റ്റ് ഭരണത്തിനു അന്ത്യമാകുമെന്ന് കരുതപ്പെട്ടിരുന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും അതുമൂലമുണ്ടായ വലിയ പലായനവുമായിരുന്നു തിരഞ്ഞെടുപ്പിൽ മദുറോയ്‌ക്കെതിരെ പ്രതിപക്ഷം ഉയർത്തി കാട്ടിയിരുന്ന പ്രചാരണ ആയുധം.

വെനിസ്വേലയിൽ ഇടതുപക്ഷം തന്നെ, നിക്കോളസ് മദുറോ വീണ്ടും പ്രസിഡൻ്റ്, അംഗീകരിക്കില്ലെന്ന് വലതു സർക്കാരുകൾ
Paris Olympics 2024 | മെഡല്‍ പ്രതീക്ഷയുമായി രമിതയും അർജുനും; ഹോക്കിയില്‍ അർജന്റീനയെ നേരിടും

വെനസ്വേലയെ സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധിയിലേക്കു തള്ളിയിട്ടത് മദുറോ ആണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇത് തങ്ങൾക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതിപക്ഷം. 2013ൽ ക്യാൻസർ ബാധിതനായിരുന്ന ഹ്യൂഗോ ഷാവേസിന്റെ മരണത്തിനു പിന്നാലെയാണ് വൈസ് പ്രസിഡന്റായിരുന്ന മഡുറോ അധികാരത്തിലെത്തിയത്.

logo
The Fourth
www.thefourthnews.in