വിവാഹത്തെച്ചൊല്ലി തർക്കം; പാകിസ്താനിൽ ഒരു കുടുംബത്തിലെ ഒൻപതുപേരെ വെടിവച്ചുകൊന്നു

വിവാഹത്തെച്ചൊല്ലി തർക്കം; പാകിസ്താനിൽ ഒരു കുടുംബത്തിലെ ഒൻപതുപേരെ വെടിവച്ചുകൊന്നു

രാത്രി ഉറങ്ങിക്കിടക്കവേയാണ് ബന്ധുക്കൾ വീട്ടിലേക്ക് അതിക്രമിച്ചുകയറി കൊല നടത്തിയത്
Updated on
1 min read

പാകിസ്താനിൽ വിവാഹത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഒരു കുടുംബത്തിലെ ഒൻപത് പേരെ ബന്ധുക്കൾ വെടിവച്ചുകൊന്നു. മൂന്നു സ്ത്രീകളും ആറ് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. ഇവർ ഉറങ്ങിക്കിടക്കവെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് അക്രമികൾ കൊല നടത്തിയത്.

ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബുധനാഴ്ച രാത്രിയാണ് സംഭവം.വിവാഹത്തർക്കമാണ് നിഷ്ഠൂര കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

വിവരമറിഞ്ഞെത്തിയ അർധസൈനികവിഭാ​ഗം ഒൻപത് പേരുടേയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ബത്ഖേലയിലെ ആശുപത്രിയിലേക്ക് മാറ്റി. കൊലയാളികളെ പിടികൂടുന്നതിനായി സംഭവം നടന്ന മലകന്ദ് ജില്ലയിലേക്കുള്ള എല്ലാ പ്രവേശന വഴികളും അധികൃതർ അടച്ചു.

പ്രതികളെ ഉടൻ നിയമത്തിന്റെ മുൻപിൽ എത്തിക്കാൻ താത്ക്കാലിക മുഖ്യമന്ത്രി മുഹമ്മദ് അസം ഖാൻ പോലീസിന് നിർദേശം നൽകി. ഇരകളുടെ കുടുംബത്തിന് നീതി കിട്ടണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

logo
The Fourth
www.thefourthnews.in