'ബൈബിൾ കൈവശം വച്ചെന്ന് കേസ്'; ഉത്തര കൊറിയയിൽ രണ്ടു വയസുകാരന് ജീവപര്യന്തം തടവ്, മാതാപിതാക്കൾക്ക് വധശിക്ഷ
ഉത്തരകൊറിയയിൽ ബൈബിൾ കൈവശം വച്ചതിന്റെ പേരിൽ രണ്ട് വയസുകാരൻ അടങ്ങുന്ന ഒരു കുടുംബത്തിനെതിരെ വധശിക്ഷയും ജീവപര്യന്തവും വിധിച്ചതായി യു എസ് സ്റ്റേറ്റ് ഡിപാർട്മെന്റിന്റെ റിപ്പോർട്ട്. കുട്ടിയുടെ മാതാപിതാക്കൾക്ക് വധശിക്ഷയും മറ്റ് കുടുംബാംഗങ്ങൾക്കെതിരെ ജീവപര്യന്തം തടവുമാണ് വിധിച്ചത്. 2009ലാണ് കുടുംബത്തെ അറസ്റ്റ് ചെയ്യുന്നത്. ഇവരെ രാഷ്ട്രീയതടവുകാർക്കുള്ള ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണ്. വർഷങ്ങളായി ക്യാമ്പിൽ കഴിയുന്ന ക്രിസ്ത്യൻ തടവുകാർ ശാരീരിക മർദനമടക്കമുള്ള ക്രൂരപീഡനങ്ങൾ നേടുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഉത്തരകൊറിയയിൽ 70,000 ക്രിസ്ത്യാനികളെ ഇതിനോടകം തടവിലാക്കിയിട്ടുണ്ടെന്നും റിപ്പോർട്ട് വെളിപ്പെടുത്തി.
അതേസമയം, ഷാമനിക് അനുയായികൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ റിപ്പോർട്ട് ചെയ്തിട്ടുള്ള മനുഷ്യാവകാശ ലംഘനങ്ങളിൽ 90 ശതമാനവും ഭരണകൂടത്തിന്റെ അറിവോയെടാണ് എന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഉത്തരകൊറിയയിൽ മതപരമായ ആചാരങ്ങൾ പിന്തുടരുന്നവരെയും മതപരമായ വസ്തുക്കൾ സൂക്ഷിക്കുന്നവരെയും മതം സംബന്ധിക്കുന്ന കാര്യങ്ങൾ പ്രചരിപ്പിക്കുന്നവരെയും സർക്കാർ പീഡിപ്പിക്കുന്നതായും റിപ്പോർട്ടിൽ ആരോപിക്കുന്നു. മതപരമായ കാര്യങ്ങളിൽ ഏർപ്പെടുന്നവരെ അറസ്റ്റുചെയ്തും തുറങ്കലിൽ അടച്ചും പീഡിപ്പിക്കാറുള്ളത് പതിവാണ്. കൂടാതെ, ന്യായമായ വിചാരണയും ജീവിക്കാനുള്ള അവകാശവും നിഷേധിക്കാറുണ്ട്.
ഉത്തരകൊറിയയിൽ മതപരമായ ആചാരങ്ങൾ പിന്തുടരുന്നവരെയും മതപരമായ വസ്തുക്കൾ സൂക്ഷിക്കുന്നവരെയും മതം സംബന്ധിക്കുന്ന കാര്യങ്ങൾ പ്രചരിപ്പിക്കുന്നവരെയും സർക്കാർ പീഡിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. മതപരമായ കാര്യങ്ങളിൽ ഏർപ്പെടുന്നവരെ അറസ്റ്റുചെയ്തും തുറങ്കലിൽ അടച്ചും പീഡിപ്പിക്കാറുള്ളത് പതിവാണ്. കൂടാതെ, ന്യായമായ വിചാരണയും ജീവിക്കാനുള്ള അവകാശവും നിഷേധിക്കാറുണ്ട്. പിടിക്കപ്പെടുന്നവരെ അതിക്രൂരമായ ലൈംഗിക അതിക്രമത്തിന് വിധേയരാക്കുകയും നാടുകടത്തുകയും ചെയ്യുന്നതും നിത്യസംഭവമാണ്.
2021 ഡിസംബറിൽ കൊറിയ ഫ്യൂച്ചർ പുറത്തിറക്കിയ റിപ്പോർട്ടിൽ ഉത്തരകൊറിയയിലെ സ്ത്രീകൾ മതസ്വാതന്ത്ര്യത്തിന്റെ പേരിൽ അനുഭവിച്ച കൊടിയ പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നു. പീഡനത്തിനിരയായ 151 ക്രിസ്ത്യൻ സ്ത്രീകളുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. ഏകപക്ഷീയമായ തടങ്കൽ, പീഡനം, നാടുകടത്തൽ, നിർബന്ധിത തൊഴിൽ, ലൈംഗികാതിക്രമം എന്നിവയാണ് ശിക്ഷയുടെ ഏറ്റവും സാധാരണമായ രൂപങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ അമേരിക്കയും ഉത്തരകൊറിയയും തമ്മിൽ നയതന്ത്ര ബന്ധമില്ല. ഇക്കഴിഞ്ഞ ഡിസംബറിൽ യുണൈറ്റഡ് നേഷൻസ് മറ്റ് രാജ്യങ്ങളുമായി ചേർന്ന് അവതരിപ്പിച്ച പ്രമേയത്തിൽ ഉത്തര കൊറിയയിൽ ദീർഘകാലമായി തുടരുന്ന വ്യവസ്ഥാപിതവും വ്യാപകവുമായ മനുഷ്യാവകാശ ലംഘനങ്ങളെ അമേരിക്ക അപലപിച്ചിരുന്നു. വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്‌ക്കാരം, മതം അല്ലെങ്കിൽ വിശ്വാസസ്വാതന്ത്ര്യം എന്നിവയ്ക്ക് മേലുള്ള കടന്നുകയറ്റത്തെ കുറിച്ചും പ്രമേയത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.