അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഉത്തര കൊറിയ; 'മിസൈൽ തകർത്താൽ യുദ്ധ പ്രഖ്യാപനമായി കാണും'

അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഉത്തര കൊറിയ; 'മിസൈൽ തകർത്താൽ യുദ്ധ പ്രഖ്യാപനമായി കാണും'

ഉത്തര കൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചാല്‍ അത് വെടിവച്ചിടാന്‍ അമേരിക്ക തയ്യാറെടുക്കുന്നു എന്ന ദക്ഷിണ കൊറിയന്‍ മാധ്യമ റിപ്പോര്‍ട്ട് ഉദ്ധരിച്ചായിരുന്നു മറുപടി.
Updated on
1 min read

അമേരിക്കയ്‌ക്കെതിരെ മുന്നറിയിപ്പുമായി ഉത്തരകൊറിയ. മിസൈല്‍ പരീക്ഷണത്തിനെതിരെ അമേരിക്ക നടപടിയെടുത്താല്‍ തിരിച്ചടിക്കുമെന്നാണ് മുന്നറിയിപ്പ്. ഉത്തര കൊറിയയുടെ വിക്ഷേപണ മിസൈല്‍ നശിപ്പിക്കാന്‍ അമേരിക്കന്‍ സൈന്യം ശ്രമിച്ചാല്‍ അത് യുദ്ധ പ്രഖ്യാപനമായി കണക്കാക്കുമെന്നാണ് കിം ജോങ് ഉന്നിന്‌റെ സഹോദരി, കിം യോ ജോങ് പറഞ്ഞു.

അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഉത്തര കൊറിയ; 'മിസൈൽ തകർത്താൽ യുദ്ധ പ്രഖ്യാപനമായി കാണും'
'ആണവശക്തി തെളിയിക്കാൻ'; ദീർഘദൂര ക്രൂയിസ് മിസൈൽ വീണ്ടും പരീക്ഷിച്ച് ഉത്തര കൊറിയ

ദക്ഷിണ കൊറിയ- അമേരിക്ക സംയുക്ത സൈനിക പരിശീലനവും തുടര്‍ന്ന് ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണങ്ങളും മേഖലയില്‍ സംഘര്‍ഷാവസ്ഥയ്ക്ക് വഴിവച്ചിരുന്നു. ഇതിനിടെയാണ് കടുത്ത ഭാഷയിലുള്ള ഉത്തര കൊറിയയുടെ മറുപടി. പ്രസ്താവനയിലൂടെയാണ് കിം യോ ജോങ് നിലപാട് വ്യക്തമാക്കിയത്. ഉത്തര കൊറിയ, പസഫിക് സമുദ്രത്തിന് മുകളില്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചാല്‍ അത് വെടിവച്ചിടാന്‍ അമേരിക്ക തയ്യാറെടുക്കുന്നു എന്ന ദക്ഷിണ കൊറിയന്‍ മാധ്യമ റിപ്പോര്‍ട്ട് ഉദ്ധരിച്ചായിരുന്നു മറുപടി. പസഫിക് സമുദ്രം അമേരിക്കയുടേയോ ജപ്പാന്റേയോ പരിധിയില്‍ വരുന്ന മേഖലയല്ലെന്നും കിം യോ ജോങ് പ്രതികരിച്ചു. സംയുക്ത സൈനിക പരിശീലനത്തിനെതിരെയും ഉത്തരകൊറിയ പ്രതികരിച്ചു. സൈനിക പരിശീലനം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമായ വേഗത്തിലുള്ള എന്ത് നടപടിക്കും രാജ്യം തയ്യാറാണെന്നും കിം യോ ജോങ് പറഞ്ഞു.

അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഉത്തര കൊറിയ; 'മിസൈൽ തകർത്താൽ യുദ്ധ പ്രഖ്യാപനമായി കാണും'
ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ നടപടി വേണം; ജി 7 രാഷ്ട്രങ്ങള്‍

ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയവും അമേരിക്ക- ദക്ഷിണ കൊറിയ സൈനിക പരിശീലനത്തിനെതിരെ രംഗത്തെത്തി. അമേരിക്കയുടെ ബി-52 ബോംബര്‍ വിമാനം മേഖലയിലൂടെ പറക്കുന്നത് പ്രകോപനപരമെന്നാണ് മന്ത്രാലയം പറയുന്നത്. അക്രമാസക്തമായ കലഹം ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കാനാവില്ലെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. കൊറിയന്‍ യുദ്ധത്തിന് ശേഷം 28,500 ഓളം അമേരിക്കന്‍ സൈനികരാണ് ദക്ഷിണ കൊറിയയിലുള്ള്. ഇത് മേഖലയെ എന്നും പ്രശ്‌ന ബാധിതമാക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in