റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കാനാണ് പദ്ധതിയെങ്കില്‍ കനത്ത 'വില' നല്‍കേണ്ടി വരും; ഉത്തര കൊറിയയ്ക്ക് യുഎസ് മുന്നറിയിപ്പ്

റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കാനാണ് പദ്ധതിയെങ്കില്‍ കനത്ത 'വില' നല്‍കേണ്ടി വരും; ഉത്തര കൊറിയയ്ക്ക് യുഎസ് മുന്നറിയിപ്പ്

കിം ജോങ് ഉന്‍ ഈ മാസം റഷ്യ സന്ദര്‍ശിക്കാനും പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി ആയുധ ചര്‍ച്ചകള്‍ സജീവമായി മുന്നോട്ട് കൊണ്ടുപോകാനും നീക്കം നടത്തുന്നതിനിടെയാണ് യുഎസിന്റെ താക്കീത്
Updated on
1 min read

റഷ്യ-ഉത്തരകൊറിയ ബന്ധം കൂടുതല്‍ ദൃഢമാകുന്നതിനിടെ താക്കീതുമായി യുഎസ്എ. ഉക്രെയ്‌നെതിരേ യുദ്ധം തുടരുന്ന റഷ്യക്ക് ആയുധങ്ങള്‍ നല്‍കിയാല്‍ ഉത്തര കൊറിയ കനത്ത 'വില' നല്‍കേണ്ടി വരുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ വ്യക്തമാക്കി.

ഉക്രെയ്നിലെ യുദ്ധത്തിന് റഷ്യയ്ക്ക് സൈനിക പിന്തുണ നല്‍കുന്നതിലേക്ക് ആണ് എത്തിച്ചേരുന്നതെങ്കില്‍ അത് അത്ര നല്ലതാനാകില്ല

ഉത്തര കൊറിയയും റഷ്യയും തമ്മിലുള്ള വിവിധതരം ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് യുഎസ് സൂക്ഷ്മതയോടെ നിരീക്ഷിച്ചുവരികയാണ്. അത്തരം ചര്‍ച്ചകള്‍ ഉക്രെയ്നിലെ യുദ്ധത്തിന് റഷ്യയ്ക്ക് സൈനിക പിന്തുണ നല്‍കുന്നതിലേക്ക് ആണ് എത്തിച്ചേരുന്നതെങ്കില്‍ അത് അത്ര നല്ലതാനാകില്ല. ഇപ്പോള്‍ ഉത്തരകൊറിയയുടെ ഉദ്ദേശത്തെ കുറിച്ച് ഊഹിക്കാനാകുന്നില്ല. എന്നാല്‍, മറ്റൊരു പരമാധികാര രാഷ്ട്രത്തിന്റെ പ്രദേശം കീഴടക്കാന്‍ റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കിയാല്‍ അന്താരാഷ്ട്ര സമൂഹത്തില്‍ ഇതിന് അവര്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും സള്ളിവന്‍ വ്യക്തമതാക്കിയതായി യുഎസ് സര്‍ക്കാരിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഈ മാസം റഷ്യ സന്ദര്‍ശിക്കാനും പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി ആയുധ ചര്‍ച്ചകള്‍ സജീവമായി മുന്നോട്ട് കൊണ്ടുപോകാനും നീക്കം നടത്തുന്നതിനിടെയാണ് യുഎസിന്റെ താക്കീത്. ആയുധ കൈമാറ്റം സംബന്ധിച്ചാണ് റഷ്യ-ഉത്തരകൊറിയ ചര്‍ച്ച നടക്കുക എന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് അഡ്രിയന്‍ വാട്സണ്‍ അവകാശപ്പെട്ടു.

റഷ്യയില്‍ കിമ്മും പുടിനും തമ്മിലുള്ള കൂടിക്കാഴ്ച എപ്പോള്‍, എവിടെ നടക്കുമെന്ന് വാട്സണ്‍ പറഞ്ഞില്ല, എന്നാല്‍ ജൂലൈയില്‍ റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവിന്റെ ഉത്തര കൊറിയ സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഇത് നടക്കുകയെന്നാണ് യുഎസിന് ലഭിച്ച വിവരം.

logo
The Fourth
www.thefourthnews.in