'എപ്പോൾ വേണമെങ്കിലും ആണവാക്രമണം നടത്താൻ സജ്ജമാകണം' ; മുന്നറിയിപ്പുമായി കിം ജോങ് ഉൻ

'എപ്പോൾ വേണമെങ്കിലും ആണവാക്രമണം നടത്താൻ സജ്ജമാകണം' ; മുന്നറിയിപ്പുമായി കിം ജോങ് ഉൻ

അമേരിക്ക-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിന്റെ പശ്ചാത്തലത്തിലാണ് കിമ്മിന്റെ മുന്നറിയിപ്പ്
Updated on
1 min read

എപ്പോൾ വേണമെങ്കിലും ആണവ ആക്രമണം നടത്താൻ സജ്ജരായിരിക്കണമെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. അമേരിക്ക-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിന്റെ പശ്ചാത്തലത്തിലാണ് കിമ്മിന്റെ മുന്നറിയിപ്പ്. ഇരു രാജ്യങ്ങളും അമേരിക്കൻ ആണവ ആസ്തികൾ ഉൾപ്പെടുന്ന സംയുക്ത സൈനികാഭ്യാസം വിപുലീകരിക്കുകയാണെന്നും കിം ആരോപിച്ചതായി സംസ്ഥാന മാധ്യമമായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. ഉത്തര കൊറിയയില്‍ യുദ്ധ പ്രതിരോധവും ആണവ പ്രത്യാക്രമണ ശേഷിയും ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള അഭ്യാസങ്ങള്‍ക്ക് തുടക്കമായെന്നും റിപ്പോർട്ടിൽ പറയുന്നു.

അമേരിക്ക-ദക്ഷിണ കൊറിയ സൈനികാഭ്യാസങ്ങൾക്ക് മറുപടിയായി കഴിഞ്ഞ ദിവസം ഉത്തര കൊറിയ വീണ്ടും ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചിരുന്നു. ഇതിന് പുറകെയാണ് കിം ജോങ് ഉന്നിന്റെ പരാമർശം. ഇത് സംബന്ധിച്ച വിവരങ്ങൾ ദക്ഷിണ കൊറിയയും ജപ്പാനും പുറത്തു വിട്ടു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 11 ന് പടിഞ്ഞാറൻ തീരത്തെ ഡോങ്‌ചാങ്റിയിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. മേഖലയിൽ ആഴ്ചകളായി തുടരുന്ന രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയാണ് വിക്ഷേപണം. ലക്ഷ്യത്തിലെത്തുന്നതിന് മുൻപായി ഏകദേശം 800 കിലോമീറ്റർ ദൂരം മിസൈൽ പറന്നതായി ദക്ഷിണ കൊറിയ പ്രസ്താവനയിൽ വ്യക്തമാക്കി. എന്നാൽ മിസൈൽ 50 കിലോമീറ്റർ വരെ ഉയരത്തിൽ മിസൈൽ പറന്നതായി ജപ്പാനീസ് പ്രതിരോധ മന്ത്രാലയവും അറിയിച്ചു. 

'എപ്പോൾ വേണമെങ്കിലും ആണവാക്രമണം നടത്താൻ സജ്ജമാകണം' ; മുന്നറിയിപ്പുമായി കിം ജോങ് ഉൻ
വീണ്ടും ഉത്തര കൊറിയൻ പ്രകോപനം; 48 മണിക്കൂറിനിടെ രണ്ടാം മിസൈൽ വിക്ഷേപിച്ചു

ഈ അഭ്യാസങ്ങൾ സൈന്യത്തിന്റെ യഥാർത്ഥ യുദ്ധ ശേഷി മെച്ചപ്പെടുത്തിയെന്നും ഇത്തരം അഭ്യാസങ്ങളിലൂടെ ഉടനടിയുണ്ടാവുന്ന അതിശക്തമായ ആണവ ആക്രമണങ്ങളെ നേരിടുന്നതിനായി സജ്ജമാകേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്നതായും പരീക്ഷണത്തിന് മേല്‍നോട്ടം വഹിച്ച കിം പറഞ്ഞു. ശത്രുക്കള്‍ ഉത്തര കൊറിയയ്‌ക്കെതിരെ കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ക്ക് ലക്ഷ്യമിടുന്നതായും അടിയന്തരമായി ഉത്തര കൊറിയ ആണവായുധ പ്രതിരോധം ശക്തമാക്കേണ്ടതുണ്ടെന്നും കിമ്മിനെ ഉദ്ധരിച്ച് കെസിഎന്‍എ റിപ്പോർട്ട് ചെയ്തു.

'എപ്പോൾ വേണമെങ്കിലും ആണവാക്രമണം നടത്താൻ സജ്ജമാകണം' ; മുന്നറിയിപ്പുമായി കിം ജോങ് ഉൻ
വീണ്ടും ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം; മേഖലയിൽ സ്ട്രാറ്റജിക് ബോംബർ വിന്യസിച്ച് അമേരിക്കയും
logo
The Fourth
www.thefourthnews.in