'വിൽപ്പനയ്ക്കില്ല'; വിക്കിപീഡിയ വിൽക്കുന്നില്ലെന്ന് ആവർത്തിച്ച് സഹസ്ഥാപകൻ ജിമ്മി വെയിൽസ്

'വിൽപ്പനയ്ക്കില്ല'; വിക്കിപീഡിയ വിൽക്കുന്നില്ലെന്ന് ആവർത്തിച്ച് സഹസ്ഥാപകൻ ജിമ്മി വെയിൽസ്

വിക്കിപീഡിയ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ട്വിറ്റർ മേധാവി ഇലോൺ മസ്‌കിനോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ച ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു വെയിൽസ്
Updated on
1 min read

പ്രമുഖ ഓൺലൈൻ വിജ്ഞാനകോശം വിക്കിപ്പീഡിയ വിൽപനയ്ക്കുള്ളതല്ലെന്ന് ആവർത്തിച്ച് സഹസ്ഥാപകൻ ജിമ്മി വെയിൽസ്. വിക്കിപീഡിയ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ട്വിറ്റർ മേധാവി ഇലോൺ മസ്‌കിനോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ച ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു വെയിൽസ്. വിക്കിപീഡിയയ്ക്ക് എത്ര വിലയാകുമെന്നായിരുന്നു ചോദ്യം.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ട്വിറ്റർ ഫയലുകൾ എന്ന പേജ് വിക്കിപ്പീഡിയയിൽ നിന്നും നീക്കം ചെയ്‌തതിനെതിരെ ഇലോൺ മസ്‌ക് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. വിക്കിപ്പീഡിയയ്ക്ക് ഇടതുപക്ഷ അനുഭാവം ആണെന്നായിരുന്നു മസ്കിന്റെ ആരോപണം. ട്രോളിന്റെ കാര്യത്തിൽ ഇരുവരും ഏറ്റുമുട്ടുന്നതും ഇതാദ്യമല്ല. ഇതിന് മുൻപും പലതവണ മസ്‌ക് വിക്കിപ്പീഡിയയെ കുറ്റപ്പെടുത്തി രംഗത്തുവന്നിട്ടുണ്ട്. ആർക്ക് എപ്പോൾ വേണമെങ്കിലും തിരുത്തലുകൾ വരുത്താനും വിവരങ്ങൾ കൂട്ടിച്ചേർക്കാനും കഴിയുമെന്നത് ആയായിരുന്നു വിമർശനത്തിന് കാരണം.

ഉപയോക്താക്കള്‍ക്ക് എഡിറ്റ് ചെയ്യാവുന്ന വിജ്ഞാന ബാങ്കായ വിക്കിപീഡിയയിൽ 'മാന്ദ്യ'ത്തെ കുറിച്ചുള്ള പേജിന്റെ എഡിറ്റിങ് താൽക്കാലികമായി നിർത്തിയതിന് പിന്നാലെ മസ്ക് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിക്കിപീഡിയക്ക് അതിന്റെ വസ്തുനിഷ്ഠത നഷ്‌ടപ്പെടുകയാണെന്നായിരുന്നു മസ്ക് പറഞ്ഞത്.

അതേസമയം ട്വിറ്റർ മേധാവി സ്ഥാനത്ത് നിന്ന് താൻ ഒഴിയണോ എന്ന ചോദ്യവുമായി കഴിഞ്ഞ ദിവസം ഇലോൺ മസ്ക് അഭിപ്രായ സർവേ നടത്തിയിരുന്നു. ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഒഴിയണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഉപയോക്താക്കൾക്ക് അവസരം ഒരുക്കിയതായിരുന്നു മസ്ക്.  57.5 ശതമാനമാളുകളാണ് മസ്ക് സ്ഥാനം ഒഴിയുന്നതിനെ അനുകൂലിച്ചത്. വോട്ടെടുപ്പ് ഫലം എന്തായാലും താൻ അനുകൂലിക്കും എന്നായിരുന്നു മസ്ക് പറഞ്ഞത്. എന്നാൽ സ്ഥാനം ഒഴിയുമോ എന്നത് സംബന്ധിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

logo
The Fourth
www.thefourthnews.in