ടൈറ്റാനിക് പര്യവേഷണ യാത്രകൾ ഇനിയില്ല; പ്രവർത്തനം നിർത്തിവച്ച് ഓഷ്യൻഗേറ്റ്

ടൈറ്റാനിക് പര്യവേഷണ യാത്രകൾ ഇനിയില്ല; പ്രവർത്തനം നിർത്തിവച്ച് ഓഷ്യൻഗേറ്റ്

വെബ്സൈറ്റിലൂടെയാണ് കമ്പനി ടൈറ്റാനിക് എക്സ്പെഡിഷന്‍സ് നിർത്തുന്ന കാര്യം വ്യക്തമാക്കിയത്
Updated on
1 min read

ടൈറ്റന്‍ സമുദ്ര പേടകം തകര്‍ന്ന് അഞ്ച് പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഉടമസ്ഥകമ്പനിയായ ഓഷ്യന്‍ ഗേറ്റ് പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളില്‍ നടത്തുന്ന എല്ലാ പര്യവേഷണങ്ങളും, അതുമായി ബന്ധപ്പെട്ട വാണിജ്യപ്രവർത്തനങ്ങളും താൽക്കാലികമായി അവസാനിപ്പിക്കുന്നതായി കമ്പനി
വെബ്‌സൈറ്റില്‍ പങ്കുവച്ച പ്രസ്താവനയിലൂടെ അറിയിച്ചു.

അപകടത്തിന് ശേഷവും സമുദ്ര പര്യവേഷണത്തിനുള്ള പരസ്യം ഓഷ്യന്‍ഗേറ്റിന്റെ വെബ്‌സൈറ്റില്‍ നിന്ന് പിന്‍നലിച്ചിരുന്നില്ല, ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഈ വര്‍ഷത്തെ യാത്ര തുടരുകയാണെന്നും അടുത്ത വര്‍ഷം രണ്ട് യാത്രകള്‍ക്കായി അപേക്ഷ നല്‍കാമെന്നുമായിരുന്നു പരസ്യം. ടൈറ്റാനിക് കണ്ട അപൂര്‍വം പേരിലൊരാളാകൂ എന്നതാണ് പരസ്യ വാചകം. ഓഷ്യന്‍ഗേറ്റ് സംഘടിപ്പിക്കുന്ന അടുത്ത വര്‍ഷത്തെ സമുദ്രയാത്രയ്ക്കുള്ള തീയതികളും വെബ്‌സൈറ്റിലുണ്ട്.

ടൈറ്റാനിക് പര്യവേഷണ യാത്രകൾ ഇനിയില്ല; പ്രവർത്തനം നിർത്തിവച്ച് ഓഷ്യൻഗേറ്റ്
ടൈറ്റൻ ദുരന്തം പാഠമായില്ല; 2024ലെ യാത്രയ്ക്കുള്ള പരസ്യം പിൻവലിക്കാതെ ഓഷ്യൻ​ഗേറ്റ് എക്സ്പെഡിഷൻസ്

അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴത്തിലേക്ക് യാത്ര തിരിച്ച ടൈറ്റന്‍ പേടകം ജൂണ്‍ 18നാണ് അപകടത്തില്‍പ്പെട്ടത്. യാത്ര തിരിച്ച് ഒന്നേമുക്കാല്‍ മണിക്കൂറിനുശേഷം പേടകവുമായുള്ള ആശയവിനിമയം മാതൃകപ്പലായ പോളാര്‍ പ്രിന്‍സിന് നഷ്ടമാകുകയായിരുന്നു. നാല് ദിവസത്തിന് ശേഷം ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും അഞ്ച് സഞ്ചാരികളും മരിച്ചെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. ഉയര്‍ന്ന മര്‍ദത്തില്‍ പേടകം തകര്‍ന്നാണ് അപകടമുണ്ടായത്.

ടൈറ്റാനിക് പര്യവേഷണ യാത്രകൾ ഇനിയില്ല; പ്രവർത്തനം നിർത്തിവച്ച് ഓഷ്യൻഗേറ്റ്
ടൈറ്റൻ അപകടം അഞ്ച് ഏജൻസികൾ അന്വേഷിക്കും ; മാതൃകപ്പലിലെ ശബ്ദരേഖകളും ഡേറ്റയും പരിശോധനയ്ക്ക്

ഇതിനിടെ കഴിഞ്ഞ ആഴ്ച തീര സംരക്ഷകര്‍ തകര്‍ന്ന ടൈറ്റന്‍ സമുദ്ര പേടകത്തില്‍ നിന്നും ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തി. യുഎസിലെ ആരോഗ്യ വിദഗ്ധര്‍ ഇപ്പോളത് പരിശോധിച്ചു വരികയാണ്.

റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ അധവാ ആര്‍ഓവിസ് ഉപയോഗിച്ചാണ് 12500 അടി താഴെയുള്ള സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് അവശിഷ്ടങ്ങള്‍ പൊക്കി എടുത്തത്. പിന്നീട് ഒരു കപ്പല്‍ ഈ അവശിഷ്ട ഭാഗങ്ങള്‍ കാനഡയിലെ ഒരു തുറമുഖത്തേയ്ക്ക് എത്തിക്കുകയായിരുന്നു. ടൈറ്റാനിക്കില്‍ നിന്ന് ഏകദേശം 1600 അടി (488 മീറ്റര്‍) അകലെയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

logo
The Fourth
www.thefourthnews.in