ഉത്പാദനം വെട്ടിക്കുറച്ച് OPEC+: 
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിക്കുന്നു
Google

ഉത്പാദനം വെട്ടിക്കുറച്ച് OPEC+: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിക്കുന്നു

എണ്ണ ഉത്പാദനം പ്രതിദിനം 2 ദശലക്ഷം ബാരൽ (ബിഡിപി) കുറക്കാനാണ് തീരുമാനം
Updated on
1 min read

എണ്ണ ഉത്പാദന രാജ്യങ്ങളുടെ ആഗോള സംഘടനയായ ഒപെക് സഖ്യകക്ഷികൾ വൻതോതിൽ എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ചതോടെ എണ്ണവിലയിൽ വൻ കുതിപ്പ്. ബുധനാഴ്ചയാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനായ OPEC, OPEC + എണ്ണ ഉൽപ്പാദനം പ്രതിദിനം 2 ദശലക്ഷം ബാരൽ (ബിഡിപി) കുറക്കാൻ തീരുമാനിച്ചതായി അറിയിച്ചത്.

പ്രഖ്യാപനത്തിന് ശേഷം അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 28 സെന്റ് അഥവാ 0 .3 ശതമാനം ഉയർന്ന് ബാരലിന് 92 .08 ഡോള്ലെരിൽ എത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്തു. പണപ്പെരുപ്പം കൂടുതൽ വർദ്ധിക്കുകയും ആഗോള മാന്ദ്യത്തിന്റെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കകൾക്കിടയിലാണ് നീക്കം.

പണപ്പെരുപ്പം കൂടുതൽ വർദ്ധിക്കുകയും ആഗോള മാന്ദ്യത്തിന്റെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കകൾക്കിടയിലാണ് നീക്കം

ഫെബ്രുവരിയിൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് ശേഷം എണ്ണവില കുതിച്ചുയർന്നിരുന്നു. എന്നാൽ കുറച്ചു മാസങ്ങളായി ഇത് കുറയാൻ തുടങ്ങിയിരുന്നു. യൂറോപ്പിലെ മാന്ദ്യത്തെക്കുറിച്ചുള്ള ഭയം മൂലം സെപ്റ്റംബറിൽ ഇത് 90 ഡോളറിന് താഴെയായി കുറഞ്ഞിരുന്നു. ഇതേസമയം ലോക്ക്ഡൗൺ നടപടികൾ കാരണം ചൈനയിൽ നിന്നുള്ള ആവശ്യങ്ങൾ കുറയുകയും ചെയ്തു.

കോവിഡിന്റെ തുടക്കത്തിന് ശേഷമുള്ള ഏറ്റവും വലിയ വെട്ടിക്കുറയ്ക്കൽ ആയാണ് ഈ തീരുമാനത്തെ കണക്കാക്കുന്നത്. കോവിഡ് -19 പാൻഡെമിക് സമയത്ത് 2020 ൽ OPEC + അംഗങ്ങൾ 10 ദശലക്ഷം ബിപിഡി ഉൽപാദനം വെട്ടിക്കുറച്ചിരുന്നു. നിലവിലെ വില വർദ്ധനവ് മധ്യപൂര്‍വ്വേഷ്യന്‍ അംഗരാജ്യങ്ങൾക്ക് പ്രയോജനകരമാവുന്നതാണ്. യുക്രയ്ൻ അധിനിവേശത്തിന് ശേഷം റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയ യൂറോപ്യൻ രാജ്യങ്ങളെല്ലാം എണ്ണക്കായി ആശ്രയിക്കുന്നത് ഈസ്റ്റേൺ അംഗരാജ്യങ്ങളെയാണ്.

“വില ഉയരുന്നിടത്തോളം, ഡിസംബറിൽ റഷ്യൻ എണ്ണയ്‌ക്കെതിരായ ഉപരോധം യൂറോപ്പിന് കൂടുതൽ വെല്ലുവിളിയാകും,” എസ് ആന്റ് പി ഗ്ലോബൽ കമ്മോഡിറ്റി ഇൻസൈറ്റ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഭൂഷൺ ബഹ്‌രി പറഞ്ഞു. അതിനാൽ OPEC + ന്റെ തീരുമാനത്തിൽ റഷ്യയുടെ സ്വാധീനം ഉണ്ടോ എന്ന സംശയങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങൾ ഉയർത്തുന്നുണ്ട്.

പണപ്പെരുപ്പം വർധിപ്പിക്കുമെന്നും സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുന്ന തരത്തിൽ പലിശ നിരക്ക് വർധിപ്പിക്കാൻ കേന്ദ്ര ബാങ്കുകളെ നിർബന്ധിതരാക്കുമെന്നും നിക്ഷേപകർ ഭയപ്പെടുകയാണെങ്കിൽ, ഈ വലിയ വലിയ OPEC+ ന് തിരിച്ചടിയാകുമെന്നും വിദഗ്ദർ വിലയിരുത്തുന്നുണ്ട്. തീരുമാനത്തിനെതിരെ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

ഒപെക് തീരുമാനത്തിൽ നിരാശയുണ്ടെന്നായിരുന്നു ബുധനാഴ്ച അമേരിക്ക നടത്തിയ പ്രതികരണം. ഊർജ്ജ വിപണിയിൽ എണ്ണ വില കുറവാണെന്ന് ഉറപ്പാക്കാൻ വേണ്ടി പ്രവർത്തിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും വ്യക്തമാക്കി. ഉത്പാദനം വെട്ടിച്ചുരുക്കരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നെങ്കിലും ഒപെക് നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു.

logo
The Fourth
www.thefourthnews.in