ലോകത്തിലെ ഏറ്റവും പഴയ ബൈബിൾ സ്വന്തമാക്കണോ?;   
50 ദശലക്ഷം ഡോളര്‍ വില മതിക്കുന്ന ഹീബ്രു ബൈബിൾ  ലേലം ചെയ്യുന്നു

ലോകത്തിലെ ഏറ്റവും പഴയ ബൈബിൾ സ്വന്തമാക്കണോ?; 50 ദശലക്ഷം ഡോളര്‍ വില മതിക്കുന്ന ഹീബ്രു ബൈബിൾ ലേലം ചെയ്യുന്നു

ആവശ്യക്കാരുടെ എണ്ണം വര്‍ധിപ്പിച്ചതോടെ 30 ദശലക്ഷം പൂര്‍ണമായി ഹീബ്രു ബൈബിളെന്ന് സോത്ത്‌ബൈസ് വിശേഷിപ്പിക്കുന്ന ഈ ബൈബിള്‍ ന്യൂയോർക്കിൽ വച്ച് മെയ് മാസത്തിലാണ് ലേലം ചെയ്യുന്നത്
Updated on
2 min read

1,100 വർഷം പഴക്കമുള്ള ഹീബ്രു ബൈബിള്‍ ന്യൂയോർക്കിൽ ലേലത്തിനൊരുങ്ങുന്നു. 50 ദശലക്ഷം ഡോളര്‍ കൊണ്ട് ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഈ ബൈബിൾ സ്വന്തമാക്കാം. ഏകദേശം 900 എഡിയിൽ, ആധുനിക ഇസ്രായേലിലോ സിറിയയിലോ ആണ് കോഡെക്‌സ് സാസൂണ്‍ സൃഷ്ടിക്കപ്പെട്ടതെന്നാണ് വിശ്വസിക്കപ്പെടുന്നത്. പൂര്‍ണമായി ഹീബ്രു ബൈബിളെന്ന് സോത്ത്‌ബൈസ് വിശേഷിപ്പിക്കുന്ന ഈ ബൈബിള്‍ ന്യൂയോർക്കിൽ വച്ച് മെയ് മാസത്തിലാണ് ലേലം ചെയ്യുന്നത്.

കയ്യെഴുത്ത് പ്രതിയുടെ പ്രതിരൂപമാണ് കോഡെക്സ് സാസൂണ്‍. 1929-ൽ 350 ബ്രിട്ടീഷ് പൗണ്ടിന് ഏറ്റവും വലിയ എബ്രായ കൈയെഴുത്തുപ്രതികളുടെ ശേഖരം സ്വന്തമാക്കിയ ഡേവിഡ് സോളമൻ സാസൂണിന്റെ പേരിലാണ് കോഡെക്‌സ് സാസൂൺ അറിയപ്പെടുന്നത്. വിരാമചിഹ്നങ്ങള്‍, സ്വരാക്ഷരങ്ങള്‍, ഉച്ചാരണങ്ങള്‍ എന്നിവയുള്ള ഹീബ്രു ബൈബിളിലെ 24 പുസ്തകങ്ങളും അടങ്ങുന്ന ഒരൊറ്റ കൈയെഴുത്തുപ്രതിയുടെ ചരിത്ര അവശേഷിപ്പാണിതെന്നുമാണ് ഗവേഷകര്‍ പറയുന്നത്.

ആധുനിക ചരിത്രത്തില്‍ മുൻപ് ഒരിക്കല്‍ മാത്രമേ കോഡെക്‌സ് സാസൂണ്‍ പൊതു പ്രദര്‍ശനത്തിന് വച്ചിട്ടുള്ളൂവെന്നും ചരിത്ര ഗവേഷകര്‍ പറയുന്നു. 1982-ല്‍ ബ്രിട്ടീഷ് ലൈബ്രറിയിലായിരുന്നു അത്. ചരിത്രത്തെ അതിജീവിച്ച ആദ്യത്തെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ഏകദേശം 10,000 സന്ദര്‍ശകര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടെല്‍ അവീവിലെ എഎന്‍യു മ്യൂസിയം ഓഫ് ജൂത പീപ്പിള്‍ ക്യൂറേറ്റര്‍ ഒറിറ്റ് ഷഹാം ഗവര്‍ പറഞ്ഞു.

മൂന്ന് പുരാതന ബൈബിളുകളാണ് നിലവില്‍ അവശേഷിക്കുന്നതെന്നാണ് ബാര്‍ ഇലാന്‍ സര്‍വകലാശാലയിലെ ബൈബിള്‍ സ്റ്റഡീസ് പ്രൊഫസര്‍ യൂസഫ് ഓഫര്‍ പറയുന്നത്. അതില്‍ ഒന്നാണ് കോഡെക്‌സ് സാസൂണ്‍. മറ്റൊന്ന് പത്താം നൂറ്റാണ്ടില്‍ കണ്ടെത്തിയ ആലപ്പോ കോഡെക്‌സ്, 11-ാം നൂറ്റാണ്ടിലെ ലെനിന്‍ഗാര്‍ഡ് കോഡെക്‌സ് എന്നതാണ് മൂന്നാമത്തെ ഏറ്റവും പഴക്കമുള്ള ബൈബിള്‍.

അമേരിക്കയിലെ ഭരണഘടനയുടെ ആദ്യ പതിപ്പിന്റെ അപൂര്‍വ ശേഷിപ്പിന് രണ്ട് വര്‍ഷം മുന്‍പ് നല്‍കിയ ബിഡ് 43.2 ദശലക്ഷമാണ്. അത് കഴിഞ്ഞാല്‍ ലേലത്തില്‍ വിറ്റുപോകുന്ന ഏറ്റവും വിലയേറിയ ചരിത്ര രേഖയായി ഈ ബൈബിള്‍ മാറിയേക്കാമെന്നാണ് വിലയിരുത്തൽ. മൂന്ന് ഭാഗങ്ങളായി തിരിച്ച 24 പുസ്തകങ്ങളടങ്ങിയ ഗ്രന്ഥമാണ് ഹീബ്രു ബൈബിള്‍. പഞ്ചഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്‍, എഴുത്തുകള്‍ എന്നിങ്ങനെയായി തിരിച്ചിരിക്കുന്നത്. ക്രൈസ്തവര്‍ ഇതിനെ പഴയ നിയമമെന്നും വിശേഷിപ്പക്കുന്നു.

1930-കാലഘട്ടത്തില്‍ സമാഹരിച്ച അലപ്പോ കോഡെക്സ് ഏറ്റവും ആധികാരികമായ മസോററ്റിക് ഗ്രന്ഥമായാണ് കണക്കാക്കപ്പെടുന്നത്. എന്നാലും, 1947-ല്‍ സിറിയന്‍ നഗരമായ അലെപ്പോയിലുണ്ടായ തീപിടുത്തത്തില്‍ സംഭവിച്ച കേടുപാടുകള്‍ അര്‍ഥമാക്കുന്നത് അലപ്പോ കോഡെക്സിന്റെ 487 പേജുകളില്‍ 295 എണ്ണം മാത്രമെ അവശേഷിക്കുന്നുള്ളു എന്നുള്ളതാണെന്നാണ്. എന്നാല്‍ അലപ്പോ കോഡെക്‌സിനെ കാര്‍ബണ്‍ ഡേറ്റിങ്ങിന് വിധേയമാക്കിയതിലൂടെ 12 പേജുകള്‍ മാത്രമാണ് നഷ്ടമായതെന്നാണ് സോത്ത്‌ബെ വ്യക്തമാക്കുന്നത്.

നൂറ്റാണ്ടുകളുടെ വ്യാഖ്യാനങ്ങളിലൂടെയും ശിലാലിഖിതങ്ങളും പരിശോധിച്ചതിലൂടെ ഗ്രന്ഥം ഖാലിഫ് ബിന്‍ എബ്രഹം എന്നയാള്‍ ഇസഹാക്ക് ബെന്‍ എഴേക്കേയ്ല്‍ അല്‍ അത്തറിന് വിറ്റതാണെന്നുമായിരുന്നു കണ്ടെത്തിയിരുന്നത്. പിന്നീട് അദ്ദേഹം തന്റെ രണ്ട് ആണ്‍മക്കളായ എസെക്കിയേലിനും മൈമോനും ഉടമസ്ഥാവകാശം കൈമാറുകയായിരുന്നു എന്നാണ് ചരിത്ര രേഖകള്‍ കാണിക്കുന്നത്.

logo
The Fourth
www.thefourthnews.in