'പ്രാദേശിക നിയമങ്ങൾ പാലിക്കുകയല്ലാതെ മാര്‍ഗമില്ല'; ട്വിറ്റർ പൂട്ടിക്കുമെന്ന് ഭീഷണിയുണ്ടായെന്ന ആരോപണത്തിൽ 
ഇലോൺ മസ്ക്

'പ്രാദേശിക നിയമങ്ങൾ പാലിക്കുകയല്ലാതെ മാര്‍ഗമില്ല'; ട്വിറ്റർ പൂട്ടിക്കുമെന്ന് ഭീഷണിയുണ്ടായെന്ന ആരോപണത്തിൽ ഇലോൺ മസ്ക്

ട്വിറ്റര്‍ അടച്ച് പൂട്ടുമെന്ന് ഇന്ത്യൻ സര്‍ക്കാര്‍ ഭീഷണിപെടുത്തിയതായുള്ള മുന്‍ കമ്പനി ഉടമ ജാക് ഡോര്‍സിയുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയുമായി മസ്ക്
Updated on
1 min read

പ്രാദേശിക സര്‍ക്കാരുടെ നിയമങ്ങള്‍ പിന്തുടരുകയെന്നതല്ലാതെ ട്വിറ്ററിന് വേറെ മാര്‍ഗമില്ലെന്ന് സിഇഒ ഇലോണ്‍ മസ്‌ക്. അല്ലാത്തപക്ഷം കമ്പനി പൂട്ടേണ്ടതായി വരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ട്വിറ്റര്‍ പൂട്ടിക്കുമെന്ന് ഇന്ത്യൻ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതായുള്ള കമ്പനിയുടെ സഹസ്ഥാപകനും മുൻ സിഇഒയുമായ ജാക് ഡോര്‍സിയുടെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ന്യൂയോര്‍ക്കിലെ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മസ്ക്

'പ്രാദേശിക നിയമങ്ങൾ പാലിക്കുകയല്ലാതെ മാര്‍ഗമില്ല'; ട്വിറ്റർ പൂട്ടിക്കുമെന്ന് ഭീഷണിയുണ്ടായെന്ന ആരോപണത്തിൽ 
ഇലോൺ മസ്ക്
'ഞാന്‍ മോദിയുടെ ആരാധകന്‍, ഇന്ത്യയുടെ ഭാവിയിൽ ആവേശഭരിതൻ'; ന്യൂയോർക്കിൽ മോദി - മസ്ക് കൂടിക്കാഴ്ച

ഏതൊരു രാജ്യത്തിനും അതിന്റേതായ നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്. അത് പിന്തുടരുകയാണ് നല്ലത്. അതില്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യുകയെന്നത് ഞങ്ങള്‍ക്ക് സാധിക്കുന്ന കാര്യമല്ല. നിയമത്തിന് വിധേയപ്പെട്ടുകൊണ്ട് സ്വതന്ത്രമായി സംസാരിക്കാനുളള സംവിധാനം നല്‍കാന്‍ പരമാവധി ശ്രമിക്കുമെന്നും മസ്‌ക് പറയുന്നു.

ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള ടെസ്ല, സ്റ്റാർലിങ്ക് തുടങ്ങിയവയുടെ ഇന്ത്യൻ നിക്ഷേപം ലക്ഷ്യമിട്ടു കൊണ്ടുള്ളതായിരുന്നു ഇലോൺ മസ്ക്- നരേന്ദ്ര മോദി കൂടിക്കാഴ്ച. മോദിയുമായുള്ള കൂടിക്കാഴ്ചയിൽ താൻ അദ്ദേഹത്തിൻ്റെ വലിയ ആരാധകനാണെന്ന് പറഞ്ഞ മസ്‌ക്, അടുത്ത വര്‍ഷം രാജ്യം സന്ദര്‍ശിക്കുമെന്നും അറിയിച്ചു.

'പ്രാദേശിക നിയമങ്ങൾ പാലിക്കുകയല്ലാതെ മാര്‍ഗമില്ല'; ട്വിറ്റർ പൂട്ടിക്കുമെന്ന് ഭീഷണിയുണ്ടായെന്ന ആരോപണത്തിൽ 
ഇലോൺ മസ്ക്
'കേവല ഭൗമരാഷ്ട്രീയ താത്പര്യങ്ങൾക്കായി ഭീകരതയെ സംരക്ഷിക്കുന്നു'; ചൈനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ

ഇന്ത്യയുടെ ഭാവിയെ ആവേശഭരിതനായാണ് താൻ നോക്കിക്കാണുന്നതെന്നും ലോകത്തെ ഏത് രാജ്യത്തേക്കാളും ഭാവിയുള്ളത് ഇന്ത്യയ്ക്കാണെന്നും മസ്ക് പറഞ്ഞു. കൂടാതെ സ്പേസ് എക്സിന്റെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയിടുന്നതായും അദ്ദേഹം അറിയിച്ചു.

ഈ വർഷം  ബ്രേക്കിങ് പോയിന്റ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മുൻ ട്വിറ്റർ സിഇഓ ജാക്ക് ഡോർസി കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്.

കര്‍ഷക പ്രതിഷേധങ്ങളുടെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്ത്യയില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയില്‍ ട്വിറ്റര്‍ പൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ട്വിറ്റര്‍ ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുകയും ചെയ്തുവെന്നും ജാക്ക് ഡോര്‍സി അന്ന് തുറന്നുപറഞ്ഞിരുന്നു.

'പ്രാദേശിക നിയമങ്ങൾ പാലിക്കുകയല്ലാതെ മാര്‍ഗമില്ല'; ട്വിറ്റർ പൂട്ടിക്കുമെന്ന് ഭീഷണിയുണ്ടായെന്ന ആരോപണത്തിൽ 
ഇലോൺ മസ്ക്
അമിത മദ്യപാനം പേശികൾ വേഗത്തില്‍ ചുരുങ്ങുന്നതിന് കാരണമാകുന്നു: പഠനം

അതേസമയം, ജാക്ക് ഡോര്‍സിയുടെ വാദം കള്ളമാണെന്നായിരുന്നു കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. ഇന്ത്യന്‍ നിയമങ്ങളെ ട്വിറ്റര്‍ മാനിച്ചില്ലെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.

logo
The Fourth
www.thefourthnews.in