ലോകത്ത് ആറിലൊരാൾ വന്ധ്യത നേരിടുന്നതായി ലോകാരോഗ്യ സംഘടന

ലോകത്ത് ആറിലൊരാൾ വന്ധ്യത നേരിടുന്നതായി ലോകാരോഗ്യ സംഘടന

ലോകമെമ്പാടുമായി നടത്തിയ പഠനങ്ങളിൽനിന്നുള്ള 12,241 രേഖകളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോർട്ട്
Updated on
1 min read

ആഗോള ജനസംഖ്യയിലെ പ്രായപൂർത്തിയായവരിൽ 17.5 ശതമാനം ആളുകൾ വന്ധ്യത നേരിടുന്നതായി ലോകാരോഗ്യ സംഘടന. ആറു പേരിൽ ഒരാളെങ്കിലും വന്ധ്യതാ പ്രശ്നം നേരിടുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലോകമെമ്പാടുമായി നടത്തിയ പഠനങ്ങളിൽനിന്ന് ലഭിച്ച 12,241 രേഖകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് ഈ റിപ്പോർട്ട്.

ഇടത്തരവും താഴ്ന്ന വരുമാനവുമുള്ള രാജ്യങ്ങളിൽ വന്ധ്യതാ നിരക്ക് പൊതുവെ കൂടുതലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്

ഇടത്തരവും താഴ്ന്ന വരുമാനവുമുള്ള രാജ്യങ്ങളിൽ വന്ധ്യതാ നിരക്ക് പൊതുവെ കൂടുതലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. എന്നാൽ ആഗോളതലത്തിൽ ഇത് പ്രധാന വെല്ലുവിളിയെയാണ് സൂചിപ്പിക്കുന്നത്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ വന്ധ്യതയുടെ ആജീവനാന്ത വ്യാപനം 17.8 ശതമാനവും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ 16.5 ശതമാനവുമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയിൽ പറയുന്നത്.

'വന്ധ്യതയ്ക്ക് വിവേചനം ഇല്ല എന്ന സത്യമാണ് ഈ റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത്. വന്ധ്യത നേരിടുന്ന ആളുകളുടെ അനുപാതം കൂടുതൽ ആയതിനാൽ ഇതിനു വേണ്ടിയുള്ള പരിചരണം വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെയാണ് ഇത് സൂചിപ്പിക്കുന്നത്. മാത്രമല്ല ആരോഗ്യപരമായ ഗവേഷണത്തിലും ബന്ധപ്പെട്ട നയങ്ങളിലും വന്ധ്യത പ്രശ്നം മാറ്റി നിർത്തപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം', ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

കഴിഞ്ഞ ദശകത്തിനിടയിൽ ജനന നിരക്ക് 20 ശതമാനത്തോളം കുറഞ്ഞു

എന്നാൽ കഴിഞ്ഞ ദശകത്തിനിടയിൽ ഇന്ത്യയിലെ ജനന നിരക്ക് 20 ശതമാനത്തോളം കുറഞ്ഞു. പതിനഞ്ചിനും നാല്പത്തിയൊമ്പതിനും ഇടയിൽ പ്രായമുള്ള 1000 സ്ത്രീകൾക്ക് ജനിക്കുന്ന കുട്ടികളുടെ എണ്ണം വച്ചാണ് വന്ധ്യതാ നിരക്ക് കണക്കാക്കുക. 2008 -10 കാലയളവിൽ വന്ധ്യതാ നിരക്ക് 86.1 ശതമാനം ആയിരുന്നു. എന്നാൽ 68 .7 ശതമാനമായി നിലവിൽ കുറഞ്ഞു. സംസ്ഥാനങ്ങളുടെ വന്ധ്യതാ നിരക്ക് കണക്കുകൾ: ജമ്മുകശ്മീർ, കേന്ദ്ര ഭരണ പ്രദേശങ്ങൾ (29.2), ഡൽഹി (28.5), ഉത്തർപ്രദേശ് (24), ജാർഖണ്ഡ് (24), രാജസ്ഥാൻ (23.2).

logo
The Fourth
www.thefourthnews.in