ബ്രിട്ടീഷ് മന്ത്രിസഭയില്‍ ഇടം പിടിച്ച് ഇന്ത്യന്‍, പാക് അധിനവേശ കശ്മീര്‍ വംശജരായ വനിതകള്‍

ബ്രിട്ടീഷ് മന്ത്രിസഭയില്‍ ഇടം പിടിച്ച് ഇന്ത്യന്‍, പാക് അധിനവേശ കശ്മീര്‍ വംശജരായ വനിതകള്‍

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ശബ്‌ന മഹ്മ്മൂദിനെ നീതിന്യായ സെക്രട്ടറിയായും നിയമിച്ചു.
Updated on
1 min read

ബ്രിട്ടീഷ് മന്ത്രിസഭയില്‍ ഇടം നേടി ഇന്ത്യന്‍ വംശജയും പാക് അധിനിവേശ കശ്മീര്‍ സ്വദേശിയും. ഇന്ത്യന്‍ വംശജയായ ലിസ നാന്‍ഡിയും പാക് അധിനിവേശ കശ്മീരിലെ ശബ്‌ന മഹ്‌മൂദുമാണ് മന്ത്രിസഭയില്‍ ഇടം നേടിയിരിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ശബ്‌ന മഹ്മ്മൂദിനെ നീതിന്യായ സെക്രട്ടറിയായും നിയമിച്ചു.

മാഞ്ചസ്റ്ററില്‍ ജനിച്ച ലിസ സംസ്‌കാരം, മാധ്യമം, കായികം എന്നിവയുടെ സെക്രട്ടറിയായാണ് നിമയിക്കപ്പെട്ടത്. നേരത്തെ ഷാഡോ ഫോറിന്‍ സെക്രട്ടറി ഉള്‍പ്പെടെ നിരവധി ഷാഡോ പദവികളും ലിസ വഹിച്ചിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ സെപ്റ്റംബറില്‍ നിലവിലെ പ്രധാനമന്ത്രിയായ കെയിര്‍ സ്റ്റാര്‍മര്‍ അവരെ അന്താരാഷ്ട്ര വികസന വകുപ്പിന്റെ ഷാഡോ മന്ത്രിയായി തരംതാഴ്ത്തിയിരുന്നു. കൊല്‍ക്കത്തയില്‍ ജനിച്ച് ലണ്ടനില്‍ താമസമാക്കിയ ദീപക് നാന്‍ഡിയാണ് ലിസയുടെ പിതാവ്. 1976ല്‍ തൊഴിലാളികള്‍ക്ക് വേണ്ടി റേസ് റിലേഷന്‍സ് ബില്ലിന്റെ ഡ്രാഫറ്റ് തയ്യാറാക്കുന്നതില്‍ ദീപകും പങ്കാളിയായിരുന്നു.

ബ്രിട്ടീഷ് മന്ത്രിസഭയില്‍ ഇടം പിടിച്ച് ഇന്ത്യന്‍, പാക് അധിനവേശ കശ്മീര്‍ വംശജരായ വനിതകള്‍
ബ്രിട്ടിഷ് പാര്‍ലമെന്റിൽ ആദ്യ മലയാളി സാന്നിധ്യം; ലേബര്‍ പാര്‍ട്ടി ടിക്കറ്റിൽ വിജയിച്ച് കോട്ടയം സ്വദേശി സോജന്‍ ജോസഫ്

പിഒകെ വംശജയായ ശബന, 2019 ഓഗസ്റ്റ് 15ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നിലെ പ്രതിഷേധത്തില്‍ നടത്തിയ പ്രസംഗം ശ്രദ്ധയായിരുന്നു. അന്ന് പ്രതിപക്ഷത്തിന്റെ ഷാഡോ ജസ്റ്റിസ് സെക്രട്ടറിയായിരുന്നു ശബ്‌ന. അതേവര്‍ഷം തന്നെ അനുച്ഛേദം 370 റദ്ദാക്കിയത് ഭരണഘടനാവിരുദ്ധമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ശക്തമായി അപലപിക്കണമെന്നും ആവശ്യപ്പെട്ട് ശബ്‌ന ജോണ്‍സണ് കത്തയച്ചിരുന്നു. ബിര്‍മിന്‍ഗമിലാണ് ശബ്‌ന ജനിച്ചതെങ്കിലും മാതാപിതാക്കളുടെ ജന്മദേശം പാക് അധിനിവേശ കശ്മീരിലെ മിര്‍പൂരിലെ ബേബ് ഇ യാമാണ്. കശ്മീരി ജനങ്ങളുടെ സ്വയം നിര്‍ണയാവകാശങ്ങളെ പിന്തുണയ്ക്കുന്ന ശബ്‌ന ഇന്ത്യയുടെ നടപടികളെ അതിശക്തമായി വിമര്‍ശിക്കുന്നു.

അതേസമയം മന്ത്രിസഭയില്‍ ഇടം നേടിയില്ലെങ്കിലും പാര്‍ലമെന്റില്‍ ഒരു മലയാളി സാന്നിധ്യവുമുണ്ട്. കോട്ടയം സ്വദേശി സോജന്‍ ജോസഫാണ് ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ കെന്റിലെ മണ്ഡലങ്ങളിലൊന്നായ ആഷ്ഫോര്‍ഡില്‍ നിര്‍ണായക വിജയം നേടിയത്. കണ്‍സര്‍വേറ്റീവ് ആന്‍ഡ് യൂണിയനിസ്റ്റ് പാര്‍ട്ടി ഡാമിയന്‍ ഗ്രീനിനെ 1799 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സോജന്‍ പരാജയപ്പെടുത്തിയത്. ബ്രിട്ടിഷ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയാണ് സോജന്‍ ജോസഫ് എന്ന പ്രത്യേകതയുമുണ്ട്.

logo
The Fourth
www.thefourthnews.in