'ഈ പ്രതിസന്ധിയില്‍നിന്ന് കര കയറാന്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ ഒരേയൊരു വഴി മാത്രം'; തുറന്നുപറഞ്ഞ് റെനില്‍ വിക്രമസിംഗെ
ദ്വീപുരാജ്യത്തെ ബാധിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രക്ഷപെടാനുള്ള ഏക മാര്‍ഗം വെളിപ്പെടുത്തി ശ്രീലങ്ക പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ. ആഗോള വായ്പാ ദാതാവായ അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) സഹായം തേടുക മാത്രമാണ് ഏക വഴിയെന്നാണ് വിക്രമസിംഗെയുടെ അഭിപ്രായം. ട്രേഡ് യൂണിയന്‍ നേതാക്കളുമായും പ്രതിനിധികളുമായും പ്രസിഡന്റിന്റെ ഓഫീസില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു വിക്രമസിംഗെ.
തൊഴില്‍ അവസരങ്ങളില്‍ വലിയ തോതിലുള്ള ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. പണപ്പെരുപ്പം കുതിക്കുന്നതിനൊപ്പം ജീവിത ചെലവുകള്‍ വര്‍ധിക്കുകയാണ്. ജനങ്ങളുടെ ജീവിതരീതിയും ശൈലിയും തന്നെ മാറുന്നു. വിദ്യാഭ്യാസം, ആരോഗ്യം ഉള്‍പ്പെടെ മേഖലകളെ സാമ്പത്തിക പ്രതിസന്ധി സാരമായി ബാധിച്ചു.
രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ന്നിരിക്കുകയാണെന്ന് എല്ലാവര്‍ക്കും അറിയാം. രാജ്യം നേടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നല്ല നിശ്ചയമുണ്ട്. തൊഴില്‍ അവസരങ്ങളില്‍ വലിയ തോതിലുള്ള ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. പണപ്പെരുപ്പം കുതിക്കുന്നതിനൊപ്പം ജീവിത ചെലവുകള്‍ വര്‍ധിക്കുകയാണ്. ജനങ്ങളുടെ ജീവിതരീതിയും ശൈലിയും തന്നെ മാറുന്നു. വിദ്യാഭ്യാസം, ആരോഗ്യം ഉള്‍പ്പെടെ മേഖലകളെ സാമ്പത്തിക പ്രതിസന്ധി സാരമായി ബാധിച്ചു. ശ്രീലങ്കന്‍ ജനത നേരത്തെ അനുഭവിച്ചുകൊണ്ടിരുന്ന സൗകര്യങ്ങള്‍ കുറഞ്ഞുവരുന്നു. ഇതൊക്കെയാണ് സാമ്പത്തിക തകര്‍ച്ചയുടെ അനന്തരഫലങ്ങള്‍. അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ നാള്‍വഴികളെക്കുറിച്ചോ മൂലകാരണങ്ങളെ കുറിച്ചോ ഇപ്പോള്‍ സംസാരിക്കുന്നതുകൊണ്ട് പ്രയോജനമില്ല. ഐഎംഎഫിനോട് സഹായം തേടുക എന്നത് മാത്രമാണ് അവശേഷിക്കുന്ന മാര്‍ഗം. അല്ലാതെ നമുക്ക് അതിജീവിക്കാനാകില്ല -വിക്രമസിംഗെ പറഞ്ഞു.
നമ്മുടെ കയറ്റുമതി വിപണി അടുത്ത വര്‍ഷത്തോടെ ഇടിയാന്‍ സാധ്യതയുണ്ട്. വിനോദസഞ്ചാര മേഖലയെ വികസിപ്പിക്കേണ്ടതുണ്ടെന്നും വിക്രമസിംഗെ.
കടം പുനക്രമീകരിക്കല്‍ പദ്ധതിയുടെ സഹായത്തോടെ തകര്‍ന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് വിക്രമസിംഗെ വ്യക്തമാക്കി. വായ്പ നല്‍കിയവരില്‍ പ്രധാനികളായ ജപ്പാന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അമേരിക്കയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാണ്. ഇത്തരമൊരു സാഹചര്യത്തില്‍, നമ്മുടെ കയറ്റുമതി വിപണി അടുത്ത വര്‍ഷത്തോടെ ഇടിയാന്‍ സാധ്യതയുണ്ട്. വിനോദസഞ്ചാര മേഖലയെ വികസിപ്പിക്കേണ്ടതുണ്ടെന്നും വിക്രമസിംഗെ അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ട്രേഡ് യൂണിയന്‍ നേതാക്കളുമായും പ്രതിനിധികളുമായാണ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയത്. രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സ്വീകരിക്കാവുന്ന തിരുത്തല്‍ നടപടികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തിന് ശേഷം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് വിക്രമസിംഗെ പറഞ്ഞു. 2024ല്‍ മികച്ച സാമ്പത്തിക പുരോഗതി കൈവരിക്കാനാകുമെന്ന് കരുതുന്നു. രാജ്യം വികസന പരിപാടികളുമായി മുന്നോട്ടുപോകുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന തരത്തില്‍ പൊതുമേഖലയ്‌ക്കൊപ്പം സ്വകാര്യമേഖലയും ശക്തിപ്പെടേണ്ടതുണ്ട്. ജനം ഇന്ന് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അറിയാം. എങ്ങനെയെങ്കിലും പൊതുജനങ്ങള്‍ക്ക് ആശ്വാസം നല്‍കുമെന്നും വിക്രമസിംഗെ കൂട്ടിച്ചേര്‍ത്തു.