മതനിന്ദ പരാമര്‍ശം; വിക്കിപീഡിയയുടെ വിലക്ക് നീക്കി പാകിസ്താന്‍

മതനിന്ദ പരാമര്‍ശം; വിക്കിപീഡിയയുടെ വിലക്ക് നീക്കി പാകിസ്താന്‍

സംഭവത്തില്‍ കൂടുതല്‍ പരിശോധന നടത്താന്‍ മറ്റൊരു മന്ത്രിതല സമിതി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്
Updated on
1 min read

മതനിന്ദാ പരാര്‍ശത്തിന്റെ പേരില്‍ സൗജന്യ ഓൺലൈൻ എൻസൈക്ലോപീഡിയായ വിക്കിപീഡിയക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി പാകിസ്താന്‍. വിക്കീപിഡിയയുടെ വിലക്ക് നീക്കി എത്രയും വേഗം പഴയ പടി പുനഃസ്ഥാപിക്കണമെന്ന് പാക് ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റിക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നിർദേശം നൽകി. പാകിസ്താന്‍ നിയമ-നീതി മന്ത്രി അസം നസീർ തരാർ, സാമ്പത്തിക കാര്യ രാഷ്ട്രീയകാര്യ മന്ത്രി അയാസ് സാദിഖ്, വാർത്താവിതരണ പ്രക്ഷേപണ മന്ത്രി മറിയം ഔറംഗസേബ് എന്നിവരടങ്ങുന്ന മൂന്നംഗ മന്ത്രിതല സമിതിയുടെ ശുപാർശയെ തുടർന്നാണ് തീരുമാനം.

പാകിസ്താനിലെ ജനങ്ങള്‍ വിവര സമാഹരണത്തിനും മറ്റുള്ളവരിലേക്ക് വിവരങ്ങള്‍ എത്തിക്കുന്നതിനുമായി വിക്കിപീഡിയയെ വലിയ രീതിയില്‍ ആശ്രയിക്കുന്നുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് വിലക്ക് നീക്കാനുള്ള തീരുമാനം. സംഭവത്തിന് പിന്നാലെ കൂടുതല്‍ പരിശോധന നടത്താന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹാബാസ് ഷെരീഫ് മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. വിക്കിപീഡിയക്ക് വിലക്കേര്‍പ്പെടുകത്തിയത് ഗുണത്തേക്കാളേറെ ദേഷം ചെയ്‌തെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. സംഭവത്തില്‍ കൂടുതല്‍ പരിശോധന നടത്താന്‍ മറ്റൊരു മന്ത്രിതല സമിതി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.

ചില ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ വിക്കിപീഡിയക്ക് പാകിസ്താൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇതിന് വിക്കിപീഡിയ തയ്യാറാവാതിരുന്നതിനെ തുടർന്നാണ് വാർത്താവിതരണ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയത്.

മതനിന്ദ പ്രചരിപ്പിക്കുന്നതടക്കമുള്ള ചില ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിന് വിക്കിപീഡിയയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. അവരുടെ ഭാഗം കേള്‍ക്കുന്നതിനുള്ള അവസരവും നല്‍കി. എന്നാല്‍ ഇത് പിന്‍വലിക്കാനോ അതോറിറ്റിക്ക് മുന്നില്‍ ഹാജരാകാനോ തയ്യാറാകാത്തതിനെത്തുടര്‍ന്നായിരുന്നു വിലക്ക് ഏർപ്പെടുത്തിയതെന്ന് വാർത്താവിതരണ മന്ത്രാലയം വ്യക്തമാക്കി.

മതനിന്ദ പരാമര്‍ശം; വിക്കിപീഡിയയുടെ വിലക്ക് നീക്കി പാകിസ്താന്‍
മതനിന്ദാപരമായ ഉള്ളടക്കം പിന്‍വലിച്ചില്ല; വിക്കിപീഡിയയെ വിലക്കി പാകിസ്താന്‍

നേരത്തെ ഫേസ്ബുക്ക്, യൂട്യൂബ്, ടിൻഡർ എന്നിവയൊക്കെ പാകിസ്താനിൽ നിരോധിച്ചിരുന്നു. പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള ഒരു സിനിമ പ്രദർശിപ്പിച്ചതിനാണ് 2012 മുതൽ 2016 വരെ പാകിസ്താന്‍ യുട്യൂബിന് വിലക്കേര്‍പ്പെടുത്തിയത്. പ്രവാചകന്റെ ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ട് ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള ഇന്റർനെറ്റ് ക്യാമ്പയിന്റെ പേരിൽ ഫേസ്ബുക്കും നിരോധിച്ചു.

logo
The Fourth
www.thefourthnews.in