ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പിടിഐയെ നിരോധിക്കും;  പാക് സര്‍ക്കാര്‍ തീരുമാനം രാജ്യവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച്

ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പിടിഐയെ നിരോധിക്കും; പാക് സര്‍ക്കാര്‍ തീരുമാനം രാജ്യവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച്

ദേശീയ പ്രവിശ്യാ അസംബ്ലിയില്‍ സംവരണം ചെയ്ത സീറ്റുകള്‍ക്ക് പിടിഐ അര്‍ഹരാണെന്ന സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെയാണ് ഷെഹ്ബാസ് ശരീഫ് സര്‍ക്കാര്‍ പിടിഐയെ നിരോധിക്കാന്‍ തീരുമാനിക്കുന്നത്.
Published on

മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌രീക്-ഇ-ഇന്‍സാഫിനെ നിരോധിക്കാന്‍ തീരുമാനിച്ച് പാകിസ്താന്‍ സര്‍ക്കാര്‍. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് നടപടി. പാകിസ്താന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അറ്റഉല്ലാ തരാരാണ് പാര്‍ട്ടി നിരോധിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചത്. പാര്‍ട്ടിയെ വിലക്കുന്ന കാര്യം മന്ത്രിസഭയിലും ആവശ്യമെങ്കില്‍ സുപ്രീം കോടതിയിലും കൊണ്ടു വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

''വിദേശ ഫണ്ടിങ്ങ് കേസ്, മെയ് ഒമ്പതിലെ കലാപം, അമേരിക്കയില്‍ പാസാക്കിയ പ്രമേയം തുടങ്ങിയവ കണക്കിലെടുത്ത് പിടിഐയെ നിരോധിക്കാനുള്ള തെളിവുകള്‍ ഉണ്ടെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്,''അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പിടിഐയെ നിരോധിക്കും;  പാക് സര്‍ക്കാര്‍ തീരുമാനം രാജ്യവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച്
ഇസ്രയേൽ തരിപ്പണമാക്കിയ ഗാസയിൽ യുദ്ധമാലിന്യം നാലു കോടി ടണ്‍; നീക്കം ചെയ്യാൻ വേണ്ടത് 15 വർഷമെന്ന് യുഎൻ

മതനിയമം ലംഘിച്ചു വിവാഹിതരായതിന്റെ പേരില്‍ ഒരു ജയില്‍ശിക്ഷ അനുഭവിക്കുന്ന ഇമ്രാന്‍ ഖാനെയും പങ്കാളി ബുഷ്‌റ ബീബിയെയും കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ തോഷഖാന കേസില്‍ എട്ട് ദിവസത്തെ റിമാന്‍ഡ് നേടിയതിന് പിന്നാലെ മെയ് ഒമ്പതിന് നടന്ന കലാപത്തിന്റെ പേരില്‍ ഇമ്രാനെ വീണ്ടും അറസ്റ്റ് ചെയ്തു.

ദേശീയ പ്രവിശ്യാ അസംബ്ലിയില്‍ സംവരണം ചെയ്ത സീറ്റുകള്‍ക്ക് പിടിഐ അര്‍ഹരാണെന്ന സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെയാണ് ഷെഹ്ബാസ് ശരീഫ് സര്‍ക്കാര്‍ പിടിഐയെ നിരോധിക്കാന്‍ തീരുമാനിക്കുന്നത്. സുപ്രീം കോടതിയുടെ വിധി അനുസരിച്ചാല്‍ 109 സീറ്റുകളോടെ രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി പിടിഐ മാറും.

ഇത്തവണത്തെ പാകിസ്താന്‍ തിരഞ്ഞെടുപ്പില്‍ പിടിഐയ്ക്ക് വേണ്ടി സ്വതന്ത്രരായി മത്സരിച്ചതില്‍ 93 സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചു. പാര്‍ട്ടി ചിഹ്നമായ ബാറ്റ് ഉപയോഗിക്കരുതെന്ന് സുപ്രീംകോടതിയുടേയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും നിര്‍ദേശത്തെ തുടര്‍ന്നാണ് പിടിഐ സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരായി മത്സരിച്ചത്

logo
The Fourth
www.thefourthnews.in