പെഷവാർ ഭീകരാക്രമണത്തിൽ മരണം 87; ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് താലിബാന്‍
പാകിസ്താനിലെ പെഷവാറിൽ മുസ്ലീംപള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മരണം 87 ആയി. നൂറിലേറെ പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ . രാത്രി വൈകിയും രക്ഷാ പ്രവർത്തനം തുടരുകയാണ്. പോലീസ് ആസ്ഥാനത്തിന് അകത്തുള്ള പള്ളിയിലാണ് ചാവേർ ആക്രണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാൻ ഏറ്റെടുത്തു.
തെഹരിഖ്- ഇ-തിലിബാൻ പാകിസ്താൻ കമാന്‍ഡര്‍ സര്‍ബക്കഫ് മൊഹമ്മദ് ട്വിറ്റര്‍ വഴിയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാർഥനയ്ക്കായി വിശ്വാസികൾ പള്ളിയിലെത്തിയ സമയത്തായിരുന്നു സ്ഫോടനം നടന്നത്. പോലീസുകാരാണ് ആക്രമണത്തിന് ഇരയായവരിൽ ഭൂരിഭാഗവും.
തെഹരിഖ്- ഇ-തിലിബാൻ പാകിസ്താൻ കമാന്‍ഡര്‍ സര്‍ബക്കഫ് മൊഹമ്മദ് ട്വിറ്റര്‍ വഴിയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം പെഷവാറിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ്. മുഖ്യമന്ത്രിയുടെ വസതിയടക്കം നിരവധി ഔദ്യോഗിക വസതികള്‍ ഉള്ള സ്ഥലമാണ് പെഷവാര്‍ പോലീസ് ലൈന്‍. ഗവര്‍ണറുടെ വസതിയും നിയമസഭാ മന്ദിരവും സ്‌ഫോടനം നടന്നതിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ദുരന്തത്തില്‍ അനുശോചനമറിയിച്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.
300 ഓളം പേരെ ഉൾക്കൊള്ളാനാവുന്ന വലിയ ഹാളാണ് പള്ളിയുടേത്. ഈ പ്രധാന ഹാൾ സ്ഫോടനത്തിൽ പൂർണമായും തകർന്നു. പ്രാർഥനയ്ക്കിടെ ചാവേറായെത്തിയ ആൾ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടസമയത്ത് 400 ഓളം പോലീസുകാർ സമീപ പ്രദേശങ്ങളിൽ ഉണ്ടായിരുന്നു.