ഭൂമിയില്‍ അന്യഗ്രഹ ജീവികളുടെ സാന്നിധ്യമില്ലെന്ന്  പെന്റഗണ്‍

ഭൂമിയില്‍ അന്യഗ്രഹ ജീവികളുടെ സാന്നിധ്യമില്ലെന്ന് പെന്റഗണ്‍

ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം 2004 നും 2021 നും ഇടയില്‍ 144 യാദൃശ്ചിക കൂടികാഴ്ചകള്‍ ഉണ്ടായിട്ടുണ്ട്.
Updated on
1 min read

ഭൂമിയില്‍ അന്യഗ്രഹജീവികളുടെ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് യു എസ് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് പെന്റഗണിന്‍റെ ഔദ്യോഗിക വിശദീകരണം വന്നത്. ബഹിരാകാശത്തും ആകാശത്തും വെളളത്തിനടിയിലും അസാധാരണമായി കണ്ട വസ്തുക്കളെ കണ്ടെത്തി നടത്തിയ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം 2004നും 2021നും ഇടയില്‍ 144 അസാധാരണ വസ്തുക്കളുടെ യാദൃശ്ചിക കൂടികാഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. വിവിധ സെന്‍സറുകള്‍ ഉപയോഗിച്ചാണ് അത് പകര്‍ത്തിയിട്ടുളളത്.

അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട അന്വേഷണത്തെ ശാസ്ത്രീയമായാണ് സമീപിക്കുന്നതെന്നും സാധ്യത തളളിക്കളയാനാകില്ലെന്നും ഓള്‍ ഡൊമൈന്‍ അനോമിലി റെസല്യൂഷന്‍ ഓഫീസിന്റെ (ഒഡിആര്‍എ) ഡയറക്ടര്‍ കിര്‍ക്ക് പാട്രിക്ക് വ്യക്തമാക്കി.

അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട് പുതുതായി ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവി റൊണാള്‍ഡ് മൗള്‍ട്രൈ പറഞ്ഞു. അനൃഗ്രഹ ജീവികളുമായി ബന്ധപ്പെട്ട അന്വേഷണത്തെ ശാസ്ത്രീയമായാണ് സമീപിക്കുന്നതെന്നും സാധ്യത തളളിക്കളയാനാകില്ലെന്നും ഓള്‍ ഡൊമൈന്‍ അനോമിലി റെസല്യൂഷന്‍ ഓഫീസിന്റെ (ഒഡിആര്‍എ) ഡയറക്ടര്‍ കിര്‍ക്ക് പാട്രിക്ക് വ്യക്തമാക്കി. കണ്ടെത്തലുകള്‍ വളരെ കര്‍ക്കശമായ രീതിയില്‍ തന്നെ നിരീക്ഷിക്കും. സൈനിക, ദേശീയ സുരക്ഷയ്ക്ക് ഉണ്ടാകുന്ന ഭീഷണി തിരിച്ചറിയാന്‍ സഹായിക്കുകയെന്നതാണ് ഒഡിആര്‍ഒയുടെ പ്രധാന ലക്ഷ്യം. യാദൃശ്ചികമായ എന്ത് വസ്തുക്കള്‍ കണ്ടാലും അത് തിരിച്ചറിയാന്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ 140 ലധികം അജ്ഞാത വ്യോമ പ്രതിഭാസങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ലിസ്റ്റ് ചെയ്ത പല കാഴ്ച്ചകളും വിശദീകരിക്കാനാകാതെ തുടരുകയാണന്നും അന്വേഷണം തുടരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ പെന്റഗണ്‍ സംരഭത്തിന് പ്രധാന്യം നല്‍കി കൊണ്ട് ഈ ആഴ്ചയാണ് പ്രതിരോധ നയ ബില്‍ പാസാക്കിയത്. പ്രസിഡന്റ് ജോ ബൈഡന്‍ ഇതുവരെ അതില്‍ ഒപ്പു വച്ചിട്ടില്ല. 1945 മുതലുളള ഗവണ്‍മെന്റ് രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ പെന്‍റഗണിനോട് ആവശ്യപ്പെടുന്നു. ഇത് തികച്ചും ഗവേഷണ പ്രോജക്ടായിരിക്കുമെന്ന് കിര്‍ക്ക് പാട്രിക്ക് പറഞ്ഞു.

logo
The Fourth
www.thefourthnews.in