സര്‍ഫിങ്ങിനിടെ സ്രാവിന്റെ ആക്രമണം: 'പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍' ഫെയിം തമായോ പെറി കൊല്ലപ്പെട്ടു

സര്‍ഫിങ്ങിനിടെ സ്രാവിന്റെ ആക്രമണം: 'പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍' ഫെയിം തമായോ പെറി കൊല്ലപ്പെട്ടു

നാല്‍പ്പത്തിയൊമ്പതുകാരനായ പെറി ഹവായിലെ ഒ'ആഹു ബീച്ചിൽ ലൈഫ് ഗാര്‍ഡായി പ്രവർത്തിച്ചു വരികയായിരുന്നു.
Updated on
1 min read

വിഖ്യാത ഹോളിവുഡ് ചിത്രമായ 'പൈറേറ്റ്സ് ഓഫ് ദി കരീബിയൻ' സിനിമകളിലൂടെ പ്രസ്തനായ ചലച്ചിത്ര താരം തമായോ പെറി സര്‍ഫിങ്ങിനിടെ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹവായിലെ 'ഗോട്ട് ഐലന്‍ഡിലാണ് പെറിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു കാലും കയ്യും നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം.

നാല്‍പ്പത്തിയൊമ്പതുകാരനായ പെറി ഹവായിലെ ഒ'ആഹു ബീച്ചിൽ ലൈഫ് ഗാര്‍ഡായി പ്രവർത്തിച്ചു വരികയായിരുന്നു. സർഫിങ് രംഗത്തു വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഇദ്ദേഹത്തിന് ഈ മേഖലയിൽ ധാരാളം ആരാധകരുണ്ട്. സർഫിംഗിങ്ങിൽ ഇദ്ദേഹത്തിനുള്ള പ്രാവീണ്യം മൂലം ഇദ്ദേഹത്തിന് നിരവധി ചലച്ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ലഭിച്ചിരുന്നു.

താരത്തിനുണ്ടായ ദാരുണാന്ത്യം സിനിമ മേഖലയെയും ഞെട്ടിച്ചിരിക്കുകയാണ്. കടലിൽവച്ചു തന്നെ മരണപ്പെട്ട ഇദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങൾ സമീപത്തുണ്ടായിരുന്ന അടിയന്തിര രക്ഷാസേന പ്രവർത്തകരാണ് കരയ്‌ക്കെത്തിച്ചത്. 'പൈറേറ്റ്സ് ഓഫ് ദി കരീബിയൻ : ഓൺ സ്‌ട്രേഞ്ചർ ടൈഡ്സ് ', 'ബ്ലൂ ക്രഷ് ', 'ഹവായ് 5 - 0 ' തുടങ്ങിയ സിനിമകളിലും 'ലോസ്റ്റ്' എന്ന ടെലിവിഷൻ സീരീസിലും തമായോ പെറി വേഷമിട്ടിട്ടുണ്ട്. സ്രാവിന്റെ ആക്രമണം മൂലം ഈ മാസം ഒ'ആഹുവിൽ മരണപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് തമായോ പെറി.

logo
The Fourth
www.thefourthnews.in