'ഞാൻ ഇപ്പോഴും ജീവനോടെയുണ്ട്'; ആശുപത്രിക്ക് പുറത്ത് കാത്തുനിന്നവരോട് തമാശ പങ്കുവച്ച് ഫ്രാൻസിസ് മാർപാപ്പ

'ഞാൻ ഇപ്പോഴും ജീവനോടെയുണ്ട്'; ആശുപത്രിക്ക് പുറത്ത് കാത്തുനിന്നവരോട് തമാശ പങ്കുവച്ച് ഫ്രാൻസിസ് മാർപാപ്പ

ആരോഗ്യം മെച്ചപ്പെട്ടതിനാൽ ഫ്രാൻസിസ് മാർപാപ്പ തന്നെയാകും ഇനി ഓശാന ഞായർ തിരുക്കർമങ്ങളിൽ മുഖ്യ കാർമികത്വം വഹിക്കുക
Updated on
1 min read

ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടു. ആശുപത്രിക്ക് പുറത്തായി തന്നെ കാത്തുനിന്നവർക്കുനേരെ കൈവീശി കാണിച്ച മാർപാപ്പ താൻ ജീവനോടെയുണ്ടെന്നും ചിരിച്ചുകൊണ്ട് പറഞ്ഞു.

''ഞാൻ ഇപ്പോഴും ജീവനോടെയുണ്ട്, എനിക്ക് ഭയമുണ്ടായിരുന്നില്ല,'' കാത്തുനിന്ന വിശ്വാസികളോടും മാധ്യമങ്ങളോടുമായി എൺപത്തിയാറുകാരനായ മാർപാപ്പ പറഞ്ഞു. താൻ ചികിത്സയിലുണ്ടായിരുന്ന പോളിക്ലിനിക്കിൽ മരിച്ച അഞ്ച് വയസുകാരിയുടെ മാതാപിതാക്കളെ, വത്തിക്കാനിലേക്ക് പുറപ്പെടുന്നതിന് മുൻപ് മാർപാപ്പ ആശ്വസിപ്പിച്ചു.

ആരോഗ്യം മെച്ചപ്പെട്ടതിനാൽ ഇനി ഫ്രാൻസിസ് മാർപാപ്പ തന്നെയാകും ഓശാന ഞായർ തിരുക്കർമങ്ങളിൽ മുഖ്യകാർമികത്വം വഹിക്കുക. മാർപാപ്പയുടെ അസാന്നിധ്യത്തിൽ കർദ്ദിനാൾ ലിയോനാർഡോ സാന്ദ്രിയായിരുന്നു കാർമികത്വം വഹിക്കാനിരുന്നത്.

ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് നേരിട്ടതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് മാർപാപ്പയെ റോമിലെ ജമെല്ലി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ബ്രോങ്കൈറ്റിസാണെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് കോവിഡ് പരിശോന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു ഫലം.

'ഞാൻ ഇപ്പോഴും ജീവനോടെയുണ്ട്'; ആശുപത്രിക്ക് പുറത്ത് കാത്തുനിന്നവരോട് തമാശ പങ്കുവച്ച് ഫ്രാൻസിസ് മാർപാപ്പ
ശ്വാസകോശ അണുബാധ: ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, നിരീക്ഷണത്തിലെന്ന് വത്തിക്കാന്‍

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നേരത്തെയും ശ്വാസതടസത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടുണ്ട്. വന്‍കുടലിനെ ബാധിക്കുന്ന ഡൈവര്‍ട്ടിക്യൂലൈറ്റിസ് എന്ന രോഗം മുമ്പ് മാര്‍പാപ്പയെ ബാധിച്ചിരുന്നു. 2021 ജൂലൈയില്‍ വന്‍കുടലിന്റെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കി. അസുഖം വീണ്ടും ബാധിച്ചതോടെ തടി കൂടുന്നത് ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ മാർപാപ്പ നേരിടുന്നുണ്ട്.

logo
The Fourth
www.thefourthnews.in