ലൈംഗികാനുഭൂതി ദൈവംതന്ന വരദാനം, പക്ഷെ അച്ചടക്കം വേണം: ഫ്രാൻസിസ് മാർപാപ്പ

ലൈംഗികാനുഭൂതി ദൈവംതന്ന വരദാനം, പക്ഷെ അച്ചടക്കം വേണം: ഫ്രാൻസിസ് മാർപാപ്പ

ആളുകൾ തമ്മിലുള്ള ബന്ധത്തിൽന്റെ ദൃഢത ലൈംഗികതയിലൂടെ ഇല്ലാതാകുമെന്നും, ദിനംപ്രതി വരുന്ന വാർത്തകൾ തന്നെ അതിന് ഉദാഹരണമാണെന്നും മാർപാപ്പ പറയുന്നു
Updated on
1 min read

ലൈംഗികാനുഭൂതി ദൈവംതന്ന വരദാനമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. എന്നാൽ ലൈംഗികതയിൽ അച്ചടക്കവും ക്ഷമയും ഉണ്ടാകണമെന്നും പോൺ വീഡിയോകൾക്കെതിരെ നിലപാടെടുക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. പങ്കാളികളില്ലാതെ ഇത്തരത്തിൽ സംതൃപ്തി നേടുന്നരീതികൾ ലൈംഗികാസക്തി വർധിപ്പിക്കുന്നതിലേക്ക് നയിക്കുമെന്നും അതുകൊണ്ട് പോൺ വീഡിയോകൾ വലിയ അപകടങ്ങളുണ്ടാക്കുമെന്നും ഫ്രാൻസിസ് മാർപാപ്പ പറയുന്നു. വത്തിക്കാനിൽ ബുധനാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മാർപാപ്പയുടെ നിരീക്ഷണങ്ങൾ.

ലൈംഗികാനുഭൂതി ദൈവംതന്ന വരദാനം, പക്ഷെ അച്ചടക്കം വേണം: ഫ്രാൻസിസ് മാർപാപ്പ
'കത്തോലിക്ക പുരോഹിതര്‍ക്ക്‌ സ്വവര്‍ഗ ദമ്പതികളെ അനുഗ്രഹിക്കാം'; സുപ്രധാന തീരുമാനത്തില്‍ ഒപ്പുവച്ച് മാര്‍പാപ്പ

'പൈശാചികമാകുന്ന ലൈംഗികത' എന്നായിരുന്നു വത്തിക്കാനിൽ നടന്നു വരുന്ന പ്രഭാഷണ പരമ്പരയിയില്‍ മാർപാപ്പ സംസാരിച്ച വിഷയം. ആളുകൾ തമ്മിലുള്ള ബന്ധത്തിൽന്റെ ദൃഢത കാമാസക്തി ഇല്ലാതാക്കും, ദിനംപ്രതി വരുന്ന വാർത്തകൾ അതിന് ഉദാഹരണമാണെന്നും മാർപാപ്പ പറയുന്നു. വത്തിക്കാനിൽ പുതുതായി ചുമതലയേറ്റ കർദിനാൾ വിക്ടർ മാന്വൽ രചിച്ച ലൈംഗികതയും ആത്മീയതയും വിഷയമാകുന്ന പുസ്തകം വലിയ വിവാദങ്ങളുണ്ടാക്കിയതിനു ശേഷമാണ് മാർപാപ്പ തന്നെ ലൈംഗികത വിഷയമാകുന്ന ഒരു പ്രഭാഷണം നടത്തുന്നത്.

മനുഷ്യന്റെ ലൈംഗികാനുഭവങ്ങളെ പറ്റി വിശദമായി ചർച്ച ചെയ്യുന്ന പുസ്തകമാണ് കർദിനാൾ വിക്ടർ മാന്വൽ രചിച്ച മിസ്റ്റിക്കൽ പാഷൻ: സ്പിരിച്വാലിറ്റി ആൻഡ് സെൻഷ്വാലിറ്റി എന്ന പുസ്തകം. പുരുഷൻമാരുടെയും സ്ത്രീകളുടെയും രതിമൂർച്ചയടക്കം വിഷയമാകുന്ന പുസ്തകം എഴുതപ്പെടുന്നത് 1990ലാണ്. ഇപ്പോൾ നിർണായക ചുമതലയിലേക്ക് ഈ വൈദികൻ എത്തിയതോടെയാണ്പുസ്തകം വിവാദമായത്.

താൻ ചെറുപ്പത്തിൽ എഴുതിയ പുസ്തകമാണ് അതെന്നും ഇന്നായിരുന്നെങ്കിൽ അങ്ങനെ ഒരു പുസ്തകം എഴുതില്ലായിരുന്നെന്നും കർദിനാൾ ഫെർണാണ്ടസ് സഭയ്ക്കും വിശ്വാസികൾക്കും മുൻപാകെ പറയുകയും ചെയ്തിരുന്നു. പുസ്തകത്തിനു വിശ്വാസി സമൂഹത്തിൽ നിന്ന് വലിയ വിമർശനമാണുണ്ടായത്. കർദിനാൾ ഫെർണാണ്ടസ് ഇപ്പോൾ വഹിക്കുന്ന സ്ഥാനത്തിന് യോജ്യനല്ല എന്നും വിമർശനങ്ങളുയർന്നിരുന്നു.

ലൈംഗികാനുഭൂതി ദൈവംതന്ന വരദാനം, പക്ഷെ അച്ചടക്കം വേണം: ഫ്രാൻസിസ് മാർപാപ്പ
മാറ്റങ്ങളുടെ 10 മാർപ്പാപ്പ വര്‍ഷം; 'ഇനി സഭ മാറണം'

നേരത്തെയും സമാനമായി യാഥാസ്ഥിതിക വിശ്വാസികള്‍ നിന്ന് മാർപാപ്പയ്ക്കും കർദിനാൾ ഫെർണാണ്ടസിനുമെതിരെ വിമർശനങ്ങളുയർന്നിരുന്നു. സ്വവർഗാനുരാഗികളായ വിശ്വാസികളെ അനുഗ്രഹിക്കാൻ വൈദികർക്ക് അനുമതി നൽകുന്ന ഉത്തരവ് പുറപ്പെടുവിച്ചതിനു കാർഡിനാൾ ഫെർണാണ്ടസിനും മാർപാപ്പയ്ക്കുമെതിരെ വിശ്വാസികൾ തിരിഞ്ഞിരുന്നു. കാർഡിനാൾ ഫെര്ണാണ്ടസിന് മുൻപ് ഹെഡ് ഓഫ് ഡോക്ട്രയ്ൻ സ്ഥാനം വഹിച്ചിരുന്ന കാർഡിനാൾ ഗെർഹാർഡ്‌ മുള്ളർ ഈ ഉത്തരവിനെ എതിർത്ത് രംഗത്തെത്തിയിരുന്നു. ഒരു സ്വവർഗജോഡിയെ ആശീര്വദിക്കുന്നത് മതനിന്ദയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിർശനം. ലോകമെമ്പാടുമുള്ള യാഥാസ്ഥിതികരായ വൈദികരിൽ നിന്നും മാർപാപ്പയ്ക്ക് വിമർശനമുണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in