മൊറോക്കോയിൽ അതിശക്തമായ ഭൂകമ്പത്തിൽ മുന്നൂറിലധികം മരണം; നിരവധി പൈതൃക കെട്ടിടങ്ങൾ തകർന്നു

മൊറോക്കോയിൽ അതിശക്തമായ ഭൂകമ്പത്തിൽ മുന്നൂറിലധികം മരണം; നിരവധി പൈതൃക കെട്ടിടങ്ങൾ തകർന്നു

കെട്ടിടങ്ങൾക്കടിയിൽ നിരവധിപേർ കുടുങ്ങികിടക്കുന്നതായാണ് സൂചന
Updated on
1 min read

വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കയിലുണ്ടായ അതിതീവ്ര ഭൂചലനത്തിൽ 296 മരണം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. കെട്ടിടങ്ങൾക്കടിയിൽ നിരവധിപേർ കുടുങ്ങികിടക്കുന്നതായാണ് സൂചന. വെള്ളിയാഴ്ച രാത്രി 11 രാജ്യത്തെ വിറപ്പിച്ച ഭൂചലനം.

മറക്കാഷ് ന​ഗരത്തിലാണ് ഭൂകമ്പം ഏറ്റവുമധികം നാശംവിതച്ചത്. ഈമേഖലയിൽ വേഗത്തിൽ എത്തിച്ചേരാൻ സാധിക്കാത്ത പർവതപ്രദേശങ്ങളുള്ളതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത.

മൊറോക്കോയിൽ അതിശക്തമായ ഭൂകമ്പത്തിൽ മുന്നൂറിലധികം മരണം; നിരവധി പൈതൃക കെട്ടിടങ്ങൾ തകർന്നു
"നടപടികൾ പൂർത്തിയായാൽ മാറ്റം വരുത്തും"; രേഖകളിൽ ഇന്ത്യയുടെ പേര് ഭാരതമെന്ന് മാറ്റാൻ തയ്യാറെന്ന് യുഎൻ

ഏകദേശം 20 സെക്കന്റ് നേരം ഭൂകമ്പം നീണ്ടുനിന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നു

18.5 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. രാത്രി 11:11 നുണ്ടായ ഭൂകമ്പം 20 സെക്കൻഡ് നീണ്ടുനിന്നു. റിക്ടർ സ്കെയിലിൽ 7.2 തീവ്രതയെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. എന്നാൽ യു എസ് ജിയോളജിക്കൽ സര്‍വേയുടെ കണക്ക് പ്രാകാരം റിക്ടർ സ്കെയിലിൽ 6.8 തീവ്രതയാണ് രേഖപ്പെടുത്തിയത്.

മറക്കാഷിൽ യുനെയ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ പ്രാചീന ന​ഗരത്തിലെ ചില കെട്ടിടങ്ങൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്.

മൊറോക്കോയിൽ അതിശക്തമായ ഭൂകമ്പത്തിൽ മുന്നൂറിലധികം മരണം; നിരവധി പൈതൃക കെട്ടിടങ്ങൾ തകർന്നു
'ഫോസിൽ ഇന്ധനങ്ങൾ നിർത്താനായില്ലെങ്കിൽ ലോകത്തെ കാത്തിരിക്കുന്നത് വൻ ദുരന്തം': യുഎൻ റിപ്പോർട്ട്

മൊറോക്കയിലെ കർഷകർ കൂടുതലും വസിക്കുന്ന പർവത പ്രദേശമായ ഇ​ഗിൽ മാരാക്കേച്ചിൽ നിന്ന് ഏകദേശം 70 കിലോ മീറ്റർ (40 മൈൽ ) തെക്കു പടിഞ്ഞാറാണ് ഭൂകമ്പമുണ്ടായ മറാക്കാഷ് മേഖല. ഇ​ഗിൽനിന്ന് ഏകദേശം 350 കിലോ മീറ്റർ (220 മൈൽ ) വടക്ക് റാബത്തിലും തീരദേശ പട്ടണങ്ങളിലൊന്നായ ഇംസോവാനിലും ഭൂചലനത്തെ ഭയന്ന് ജനങ്ങൾ വീടുകളിൽ നിന്ന് പലായനം ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഭൂചലനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

മൊറോക്കോയിൽ അതിശക്തമായ ഭൂകമ്പത്തിൽ മുന്നൂറിലധികം മരണം; നിരവധി പൈതൃക കെട്ടിടങ്ങൾ തകർന്നു
ജി 20: ഡൽഹി രണ്ട് ദിവസം നയതന്ത്ര ചർച്ചാവേദി; കനത്തസുരക്ഷയില്‍ രാജ്യ തലസ്ഥാനം

മൊറോക്കോ ഭൂചലനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിയായ ദുഃഖം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയ്യാറാണെന്നും മോദി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in