ഡെന്മാർക്കിലെ ഈജിപ്ഷ്യൻ എംബസിക്ക് മുൻപിൽ ഖുർആൻ കത്തിച്ച് പ്രതിഷേധം

ഡെന്മാർക്കിലെ ഈജിപ്ഷ്യൻ എംബസിക്ക് മുൻപിൽ ഖുർആൻ കത്തിച്ച് പ്രതിഷേധം

കഴിഞ്ഞ ആഴ്ച സ്വീഡനിൽ ഖുർആൻ കത്തിച്ച സംഭവം ആഗോള വ്യാപകമായി വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു
Updated on
1 min read

കോപ്പൻഹേഗനിലെ ഈജിപ്ഷ്യൻ എംബസിക്ക് മുൻപിൽ ഇസ്ലാം വിരുദ്ധപ്രവർത്തകർ ഖുർആൻ കത്തിച്ച് പ്രതിഷേധിച്ചു. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് ഡെന്മാർക്കിൽ സമാനസംഭവമുണ്ടാകുന്നത്. കഴിഞ്ഞ ആഴ്ച സ്വീഡനിൽ ഖുർആൻ കത്തിച്ച സംഭവം ആഗോള വ്യാപകമായി വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. വിശുദ്ധ ഗ്രന്ഥം കത്തിക്കുന്നതിനെ അപലപിക്കുന്നുവെന്നും എന്നാൽ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന നിയമങ്ങൾ പ്രകാരം ഇത് തടയാൻ കഴിയില്ലെന്നുമാണ് ഡെൻമാർക്കും സ്വീഡനും പ്രതികരിച്ചത്. കഴിഞ്ഞയാഴ്ച ഇറാഖിലെ പ്രതിഷേധക്കാർ ബാഗ്ദാദിലെ സ്വീഡിഷ് എംബസിക്ക് തീയിട്ടിരുന്നു.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഇറാഖ് വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ അധികൃതരോട് അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള അവകാശം എത്രയും വേഗം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

ഇന്നലെയും കഴിഞ്ഞ ആഴ്ചയും കോപ്പൻഹേഗനിലെ ഇറാഖി എംബസിക്ക് മുന്നിൽ ഖുർആൻ കത്തിച്ച് പ്രതിഷേധിച്ച "ഡാനിഷ് പാട്രിയറ്റ്‌സ്" എന്ന സംഘം തന്നെയാണ് ഇന്നത്തെ പ്രകടനവും നടത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ സമാനമായ രണ്ട് സംഭവങ്ങളാണ് സ്വീഡനിൽ നടന്നിട്ടുള്ളത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഇറാഖ് വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ അധികൃതരോട് അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള അവകാശം എത്രയും വേഗം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

ഖുർആനെതിരായ നിന്ദ്യമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും ഇസ്ലാമിനെതിരേ വിദ്വേഷം പ്രചരിപ്പിക്കുന്നത്‌ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഡെൻമാർക്കിനോട് ആവശ്യപ്പെട്ടതായും തുർക്കി അറിയിച്ചു. ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച സ്വീഡന്റെ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി സംഭവത്തില്‍ പ്രതിഷേധം അറിയിച്ചു.

സംഭവം പ്രകോപനപരവും ലജ്ജാകരവുമായ പ്രവൃത്തിയാണെന്ന് ഡെൻമാർക്ക്‌ പ്രതികരിച്ചു

സംഭവം പ്രകോപനപരവും ലജ്ജാകരവുമായ പ്രവൃത്തിയാണെന്ന് ഡെൻമാർക്ക്‌ പ്രതികരിച്ചു. എന്നാൽ അക്രമാസക്തമല്ലാത്ത പ്രകടനക്കാരെ തടയാൻ തങ്ങൾക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഖുറാൻ കത്തിച്ചതിനെക്കുറിച്ചും ചർച്ചചെയ്യാനായി ഇറാഖ് വിദേശകാര്യ മന്ത്രി ഫുആദ് ഹുസൈനുമായി ഫോൺ സംഭാഷണം നടത്തിയതായി ഡാനിഷ് വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്മുസെൻ അറിയിച്ചു. "കുറച്ച് വ്യക്തികൾ നടത്തുന്ന ഈ ലജ്ജാകരമായ പ്രവൃത്തികളെ ഡെന്മാർക്ക് ആവർത്തിച്ച് അപലപിക്കുന്നു. എല്ലാ പ്രതിഷേധങ്ങളും സമാധാനപരമായിരിക്കണമെന്നും ഇതോടൊപ്പം ഊന്നിപ്പറയുന്നു," അദ്ദേഹം സോഷ്യൽ നെറ്റ്‌വർക്കായ എക്‌സിൽ എഴുതി.

ഡാനിഷ് തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ ഹാർഡ് ലൈൻ നേതാവ് റാസ്മസ് പലുദാൻ കഴിഞ്ഞ ജനുവരിയിൽ സ്റ്റോക്ക്ഹോമിലെ തുർക്കി എംബസിക്ക് സമീപം ഖുർആൻ കത്തിച്ചിരുന്നു. ഇതോടെ നാറ്റോയിൽ സ്വീഡന് അംഗത്വം നൽകാനുള്ള അപേക്ഷയിലുള്ള ചര്‍ച്ചകള്‍ തുര്‍ക്കി നിര്‍ത്തിവെച്ചിരുന്നു. ഈ മാസം ആദ്യമാണ് വിഷയത്തിൽ തുർക്കി നിലപാട് മയപ്പെടുത്തിയത്. കൂടാതെ, അങ്കാറയിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങുകയും സ്വീഡിഷ് എംബസിക്ക് പുറത്ത് സ്വീഡിഷ് പതാക കത്തിക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in