'തിരഞ്ഞെടുപ്പ് നേരത്തെ വേണം, നെതന്യാഹുവിനെ പുറത്താക്കണം;' ഇസ്രയേലിൽ പ്രതിഷേധം കനക്കുന്നു

'തിരഞ്ഞെടുപ്പ് നേരത്തെ വേണം, നെതന്യാഹുവിനെ പുറത്താക്കണം;' ഇസ്രയേലിൽ പ്രതിഷേധം കനക്കുന്നു

രാജ്യവ്യാപകമായി അൻപതോളം സ്ഥലങ്ങളിൽ റാലികൾ നടക്കുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്
Updated on
1 min read

ഗാസയിൽ ആക്രമണം ആരംഭിച്ച് ആറുമാസം പിന്നിട്ടിട്ടും ഹമാസ് ബന്ദികളാക്കിയവരെ കണ്ടെത്താൻ സാധിക്കാത്തതിൽ ഇസ്രയേലിൽ വൻ പ്രതിഷേധം. ടെൽ അവീവിൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ കോണുകളിൽ പ്രതിഷേധക്കാർ കഴിഞ്ഞ ദിവസങ്ങളിൽ ഒത്തുകൂടി. ബന്ദിമോചനത്തിന് ഹമാസുമായി കരാറിലെത്തുക, തിരഞ്ഞെടുപ്പുകൾ നേരത്തേയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കടുത്ത അമർഷമാണ് രാജ്യത്താകമാനം പുകയുന്നത്. പല ഇടങ്ങളിലും പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. തീവ്ര വലതുപക്ഷ നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമർ ബെൻ ഗ്വിറിനെ തീവ്രവാദിയെന്ന് വിശേഷിപ്പിക്കുന്ന മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്.

'തിരഞ്ഞെടുപ്പ് നേരത്തെ വേണം, നെതന്യാഹുവിനെ പുറത്താക്കണം;' ഇസ്രയേലിൽ പ്രതിഷേധം കനക്കുന്നു
ഗാസയില്‍ ഇനി എന്തുണ്ട് ബാക്കി?; ആറുമാസം പിന്നിടുന്ന രക്തച്ചൊരിച്ചില്‍, അടങ്ങാതെ ഇസ്രയേല്‍

രാജ്യവ്യാപകമായി അൻപതോളം സ്ഥലങ്ങളിൽ റാലികൾ നടക്കുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രയേൽ- ഹമാസ് സംഘർഷത്തിന്റെ ആദ്യ മാസങ്ങൾ മുതൽ ടെൽ അവീവിലും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം ശനിയാഴ്ച പ്രതിഷേധങ്ങൾ സ്ഥിരം സംഭവമായി മാറിയിരുന്നു.

ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ അതിക്രമത്തിൽ ഏകദേശം 33,137 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 75,815 പേർക്ക് പരുക്കേൽക്കുകയും ചെയ്തു

തടവുകാരെ മോചിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഉൾപ്പെടെ ഗാസയിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കവെയാണ് പ്രതിഷേധങ്ങൾ ശക്തമാകുന്നത്. ഹമാസിനെ പൂർണമായി ഇല്ലാതാക്കുമെന്ന അവകാശവാദത്തോടെയായിരുന്നു നെതന്യാഹു ഭരണകൂടം ഗാസയിൽ കടുത്ത ആക്രമണങ്ങൾ നടത്തിയത്. എന്നാൽ അതിതുവരെയും സാധിച്ചിട്ടില്ലെന്നു മാത്രമല്ല ബന്ദികൾ എവിടെയുണ്ടെന്ന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല.

നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങളും ഇസ്രയേലിൽ സംഘടിപ്പിക്കപ്പെടുന്നുണ്ട്. നിലവിൽ ഗാസയിൽ വെടിനിർത്തൽ ചർച്ചകൾ നടക്കാനിരിക്കെയാണ് ഏറ്റവും പുതിയ പ്രകടനങ്ങൾ. ടെൽ അവീവിലെ സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ ഒരുലക്ഷത്തോളം പേർ പങ്കെടുത്തതായാണ് റിപ്പോർട്ട്.

'തിരഞ്ഞെടുപ്പ് നേരത്തെ വേണം, നെതന്യാഹുവിനെ പുറത്താക്കണം;' ഇസ്രയേലിൽ പ്രതിഷേധം കനക്കുന്നു
വേൾഡ് സെന്റർ കിച്ചൺ പ്രവർത്തകരുടെ കൊലപാതകം: മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി ഇസ്രയേല്‍

പരോക്ഷ വെടിനിർത്തൽ ചർച്ചകൾ ഞായറാഴ്ച കെയ്‌റോയിൽ ആരംഭിക്കും. സിഐഎ ഡയറക്ടർ ബിൽ ബേൺസ് തന്റെ ഈജിപ്ഷ്യൻ സഹപ്രവർത്തകനോടൊപ്പം ചർച്ചയിൽ പങ്കെടുക്കും. ഹമാസിൻ്റെ പ്രതിനിധിയും പങ്കെടുക്കുമെന്ന് സംഘം ശനിയാഴ്ച അറിയിച്ചിരുന്നു. എന്നാൽ ഇസ്രയേൽ പ്രതിനിധി സംഘത്തെ അയയ്ക്കുന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനു പിന്നാലെ ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഏകദേശം 33,137 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 75,815 പേർക്ക് പരുക്കേറ്റു.

logo
The Fourth
www.thefourthnews.in