പാകിസ്താനില്‍ കലാപം;  ഇന്റര്‍നെറ്റ് വിച്ഛേദിച്ചു, സൈന്യവും പ്രതിഷേധക്കാരും നേര്‍ക്കുനേര്‍

പാകിസ്താനില്‍ കലാപം; ഇന്റര്‍നെറ്റ് വിച്ഛേദിച്ചു, സൈന്യവും പ്രതിഷേധക്കാരും നേര്‍ക്കുനേര്‍

പുറത്തുവരുന്ന വാര്‍ത്തകളേക്കാള്‍ ഗുരുതരമാണ് പാകിസ്താനിലെ സാഹചര്യം
Updated on
1 min read

പാകിസ്താനില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം കലാപത്തിലേയ്ക്ക്. പാകിസ്താനിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധങ്ങള്‍ പടരുകയാണ്. സംഘര്‍ഷങ്ങളില്‍ ഇംമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രീകെ ഇൻസാഫ് (പിടിഐ)ന്റെ ഒരു പ്രവര്‍ത്തകന്‍ കൊല്ലെപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 20തോളം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പുറത്തുവരുന്ന വാര്‍ത്തകളേക്കാള്‍ ഗുരുതരമാണ് പാകിസ്താനിലെ സാഹചര്യമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

പിടിഐയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രതിഷേധമാണ് പാകിസ്താനിലെ പല പ്രധാന നഗരങ്ങളിലും അക്രമാസക്തമായത്. പാക് സെെന്യത്തിന്റെ റാവില്‍ പിണ്ടി ഹെഡ് ക്വട്ടേര്‍സില്‍ ഇന്നലെ തന്നെ പ്രതിഷേധക്കാര്‍ കയ്യേറി ആക്രമണം നടത്തിയിരുന്നു. അക്രമസാധ്യത കണക്കിലെടുത്ത് പാകിസ്താനില്‍ ഇന്റര്‍നെറ്റ് സൗകര്യം വിച്ഛേദിച്ചു. പിടിഐ പ്രവര്‍ത്തകരും, പാക് സൈന്യവും നേര്‍ക്കുനേര്‍ വരുന്ന നിലയിലേക്കാണ് പാകിസ്താനിലെ സാഹചര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.

പാകിസ്താനില്‍ കലാപം;  ഇന്റര്‍നെറ്റ് വിച്ഛേദിച്ചു, സൈന്യവും പ്രതിഷേധക്കാരും നേര്‍ക്കുനേര്‍
ഇമ്രാന്‍ ഖാന്റെ അറസ്റ്റ് നിയമപരമെന്ന് കോടതി; പാകിസ്താനിൽ കലാപ സമാനമായ സാഹചര്യം

ഇമ്രാന്റെ അറസ്റ്റിന് പിന്നാെ നേതാക്കളെ ലക്ഷ്യമിട്ടുള്ള നടപടികള്‍ പോലീസിന്റെ ഭാഗത്തുനിന്നും തുടരുകയാണ് എന്നാണ് പാകിസ്താന്‍ തെഹ്‌രീകെ ഇൻസാഫിന്റെ ആരോപണം. പിടിഐ നേതാവ് ഉസ്മാൻ ദാറിന്റെ വസതിയിൽ പോലീസ് റെയ്ഡ് നടത്തിയതായി പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ആരോപിച്ചു. ഉസ്മാൻ ദാറിന്റെ ദാറിന്റെ അമ്മയെ പോലീസ് മർദിച്ചതായി പാർട്ടി ട്വിറ്ററില്‍ ആരോപിച്ചു.

ഇന്നലെ ഉച്ചയോടെയാണ് ഇമ്രാന്‍ ഖാനെ ഇസ്ലാമാബാദ് ഹെെക്കോടതിക്ക് പുറത്ത് വച്ച് അര്‍ധ സെെനിക സേന അറസ്റ്റ് ചെയ്തത്. പ്രതിഷേധക്കാര്‍ സെെനിക താവളങ്ങളില്‍ കടന്നുകയറുകയും പോലീസ് വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. കലാപ സാധ്യത കണക്കിലെടുത്ത് ഇന്നലെ തന്നെ പാകിസ്താനില്‍ പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.

പാകിസ്താനില്‍ കലാപം;  ഇന്റര്‍നെറ്റ് വിച്ഛേദിച്ചു, സൈന്യവും പ്രതിഷേധക്കാരും നേര്‍ക്കുനേര്‍
ഇമ്രാന്‍ ഖാന്റെ അറസ്റ്റ്; പാകിസ്താനില്‍ വ്യാപക പ്രതിഷേധം

അല്‍ ഖാദിര്‍ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ടാണ് ഇമ്രാന്റെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം. ഇമ്രാൻ ഖാനെ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപിച്ച പിടിഐ, രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇമ്രാൻ ഖാനെ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയതായും പിടിഐ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി ആരോപിച്ചു.

logo
The Fourth
www.thefourthnews.in